Image

സ്വാശ്രയ മെഡിക്കല്‍ പിജി: 50 ശതമാനം സര്‍ക്കാര്‍ ക്വാട്ട ഹൈക്കോടതി ശരിവെച്ചു

Published on 15 February, 2012
സ്വാശ്രയ മെഡിക്കല്‍ പിജി: 50 ശതമാനം സര്‍ക്കാര്‍ ക്വാട്ട ഹൈക്കോടതി ശരിവെച്ചു
കൊച്ചി: സ്വാശ്രയ മെഡിക്കല്‍ പിജി കോഴ്‌സുകളിലെ 50 ശതമാനം സര്‍ക്കാര്‍ ക്വാട്ട ഹൈക്കോടതി ശരിവെച്ചു. പ്രോസ്‌പെക്ടസ് വ്യവസ്ഥ മാനേജ്‌മെന്റുകള്‍ക്ക് ചോദ്യം ചെയ്യാനാവില്ലെന്നും കോടതി പറഞ്ഞു.

മെഡിക്കല്‍ കൗണ്‍സില്‍ വ്യവസ്ഥകള്‍ എല്ലാ കോളേജുകള്‍ക്കും ബാധകമാകണം. പ്രവേശന നടപടികള്‍ ചോദ്യം ചെയ്യുന്ന മാനേജ്‌മെന്റ് നടപടി ശരിയല്ലെന്നും കോടതി പരാമര്‍ശിച്ചു.


നിയമപ്രകാരം 50 ശതമാനം മെഡിക്കല്‍ പി.ജി. സീറ്റുകള്‍ സര്‍ക്കാറിന് അവകാശപ്പെട്ടതായിരുന്നു. എന്നാല്‍ കഴിഞ്ഞവര്‍ഷം മാനേജ്‌മെന്റുമായുണ്ടാക്കിയ കരാര്‍ പ്രകാരം നിശ്ചിത തീയതിക്കകം മെറിറ്റ് ലിസ്റ്റ് നല്‍കാന്‍ സര്‍ക്കാറിനായില്ല. മെറിറ്റ് സീറ്റിലേക്കുള്ള പട്ടിക ലഭിക്കാഞ്ഞതിനെത്തുടര്‍ന്ന് മാനേജ്‌മെന്റ് ഈ സീറ്റുകളിലേക്ക് സ്വന്തം നിലയില്‍ പ്രവേശനം നടത്തുകയായിരുന്നു.


മെഡിക്കല്‍ പി.ജി. പ്രവേശനത്തില്‍ സര്‍ക്കാറിനവകാശപ്പെട്ട 50 ശതമാനം സീറ്റ് ഏറ്റെടുത്തുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഈ സീറ്റുകളിലേക്ക് മാനേജ്‌മെന്റുകള്‍ നടത്തിയ പ്രവേശനവും സര്‍ക്കാര്‍ റദ്ദാക്കി. ഇത് ചോദ്യം ചെയ്ത് മാനേജ്‌മെന്റുകള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക