പ്രശസ്ത സംവിധായകന് ബി. ഉണ്ണികൃഷ്ണന്റെ ഗ്രാന്റ് മാസ്റ്റര്‍ എന്ന ചിത്രത്തില്‍
മോഹന്‍ലാല്‍ പോലീസ് ഓഫീസറെ അവതരിപ്പിക്കുന്നു.
ചന്ദ്രശേഖരന് അതിസമര്‍ഥനായ
ഒരു ചെസ് കളിക്കാരന് കൂടിയാണ്. എന്നാല്‍ ഇപ്പോള്‍ തന്റെ വ്യക്തി ജീവിതത്തില്‍
അദ്ദേഹത്തിന് കരുക്കള്‍ നീക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടായിരിക്കുന്നു. ഭാര്യ
ദീപ്തിയും ഏകമകള്‍ ദക്ഷയുമാണ് ചന്ദ്രശേഖരന്റെ കുടുംബം. ദീപ്തി പ്രശസ്തയായ
ക്രിമിനല്‍ ലോയറാണ്. സന്തോഷകരമായ ഇവരുടെ ജീവിതത്തില്‍ എവിടെയൊക്കെയോ താളപ്പിഴകള്‍
വന്നു ചേരുന്നു. അതുകൊണ്ടു തന്നെ ചന്ദ്രശേഖരനും ദീപ്തിയും വിവാഹമോചനത്തിന്റെ
വക്കിലാണ്. ഈ പ്രശ്നം ചന്ദ്ര;ശേഖരന്റെ ഔദ്യോഗിക ജീവിതത്തെയും സാരമായി ബാധിച്ചു.
ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കുന്നതില്‍ നിന്നും ചന്ദ്രശേഖരന് മുഖം തിരിച്ചു
തുടങ്ങി.
ഒരുകാലത്ത് സമര്‍ഥനായ പോലീസ് ഓഫീസറായിരുന്ന ചന്ദ്രശേഖരന്റെ
ഇന്നത്തെ അവസ്ഥയില്‍ എല്ലാവര്ക്കും വലിയ സഹതാപമുണ്ടായിരുന്നു. ചന്ദ്രശേഖരനെ ഈ
പ്രശ്നങ്ങളില്‍ നിന്നും പുറത്തുകൊണ്ടുവരണമെന്ന് എ.ഡി.ജി.പി ഫെര്‍ണാണ്ടസ്
ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു. അദ്ദേഹത്തിന്റെ പ്രേരണയാല്‍ ചന്ദ്രശേഖരന് വലിയൊരു
ദൗത്യം ഏറ്റെടുക്കേണ്ടി വരുന്നു. തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളാണ്
തികച്ചും ഉദ്വേഗജനകമായ മുഹൂര്‍ത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്.
മോഹന്‍ലാലിനൊപ്പം നരേന് ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണിത്.
പ്രിയാമണിയാണ് ചിത്രത്തിലെ നായിക. ദീപ്തിയെ പ്രിയാമണി പ്രതിനിധീകരിക്കുന്നു.
ദേവന്, സിദ്ദിഖ്, ബാബു ആന്റണി, ജഗതി, മിത്രാ കുര്യന്, റോമ എന്നിവരും ചിത്രത്തിലെ
പ്രധാന താരങ്ങളാണ്.