അറ്റ്ലാന്റാ: അമേരിക്കയിലും കാനഡയിലുമുള്ള എല്ലാ സീറോ മലബാര്‍
വിശ്വാസികളേയും ഒരേ കുടക്കീഴില് ഒന്നിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ 2012
ജൂലൈ 26 മുതല്‍ 29 വരെ നടക്കുന്ന സീറോ മലബാര്‍ വിശ്വാസികളുടെ
മഹാസംഗമത്തിന് ലോകോത്തര നിലവാരമുള്ള ജോര്‍ജിയ ഇന്റര്‍ നാഷണല്‍ സെന്റര്‍
ആതിഥ്യം വഹിക്കും. അല്‍ഫോന്‍സാ നഗര്‍ എന്നാണ് കണ്വെന്ഷന് സെന്ററിന്
പേരിട്ടിരിക്കുന്നത്.
മൊത്തം 400,000 ചതുരശ്ര അടി വിസ്തൃതിയും 2000 കാറുകള്‍ക്ക് പാര്‍ക്കിംഗ്
സൗകര്യവും ഈ സെന്ററിനുണ്ട്. 150, 000 ചതുരശ്ര അടി എക്സിബിറ്റ് ഹാള്‍ ,
90,000 ചതുശ്ര അടി ഫ്രീ ഫംഗ്ഷന് സ്പേസ്, 4000 പേര്‍ക്ക് ഒന്നിച്ചിരുന്ന്
ഭക്ഷണം കഴിക്കുവാനുള്ള സൗകര്യം ഇവയെല്ലാം ഈ വമ്പന്‍ സെന്ററിനുണ്ട്.
എയര്‍ പോര്‍ട്ടില്‍ നിന്നും നേരിട്ട് സ്കൈ ട്രെയിന്‍(Sky Train) വഴി കണ്വെന്ഷന്
സെന്ററിലേക്ക് എത്താവുന്ന അമേരിക്കയിലെ ആദ്യ സെന്റര്‍ കൂടിയാണിത്.
എയര്‍പോര്‍ട്ടിനോട് വളരെ അടുത്തു കിടക്കുന്ന കോളേജ് പാര്‍ക്ക് എന്ന
സ്ഥലത്താണ് ഈ സെന്റര്‍ സ്ഥിതി ചെയ്യുന്നത്. ജിഐസിസി എന്ന ചുരുക്കപ്പേരിലാണ്
ഈ സെന്റര്‍ അറിയപ്പെടുന്നത്. സെന്ററിനോടനുബന്ധിച്ച് നിരവധി മുന്തിയ
ഹോട്ടല്‍ ശൃംഖലകളും മോട്ടലുകളും ഉണ്ട്.
ലോകത്തിലെ ഏറ്റവും വലിയ അക്വേറിയമായ ജോര്‍ജിയ അക്വേറിയം, വേള്‍ഡ് ഓഫ്
കൊക്കകോള, സിഎന്‍എന്‍ ഹെഡ്ക്വാര്‍ട്ടേര്‍സ്, ഒളിമ്പിക് പാര്‍ക്ക്, ജോര്‍ജിയ
ഡോം, ഫിലിപ്സ് അരീന, മൃഗശാല, ബോട്ടാണിക്കല്‍ ഗാര്ഡന് എന്നിവയെല്ലാം
കണ്വെന്ഷന് സെന്ററിന് വളരെ അടുത്തു തന്നെയാണ് സ്ഥിതിചെയ്യുന്നത്.
കണ്വെന്ഷന് സെന്ററില്‍ നിന്നും മേല്‍പ്പറഞ്ഞ സ്ഥലങ്ങളിലേയ്ക്ക് വളരെ
മിതമായ നിരക്കില്‍ ടൂര്‍ ഓപ്പറേറ്റ് ചെയ്യുന്നതാണെന്ന് കണ്വെന്ഷന്
ട്രാവല്‍ ആന്റ് ടൂര്‍ കോര്‍ഡിനേറ്റര്‍ സോജന് വര്‍ഗ്ഗീസ് (770 595 3462)
അറിയിച്ചു.
മീഡിയാ റിലേഷന്‍സ് കണ്‍വീനര്‍ ടോം മക്കനാല്‍ ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചതാണിത്.
വിശദവിവരങ്ങള്‍ക്ക് -സന്ദര്‍ശിക്കുക. എബ്രഹാം അഗസ്തി(ചെയര്മാന് )-770 624
7793 മാത്യൂ ജേക്കബ്(പ്രസിഡന്റ്) 404 786 6996, തോമസ്
ജോര്‍ജ്(സെക്രട്ടറി), 678 344 8370, തോമസ് സെബാസ്റ്റ്യന്‍ (ട്രഷറര്‍ ) 404
934 9493