Image

മിഥ്യാ ധാരണകള്‍ മാറ്റി വയ്ക്കുക: വോട്ടര്‍മാരായി രജിസ്റ്റര്‍ ചെയ്യുക (രേഖാ ഫിലിപ്പ്, ഫോമാ വനിതാ പ്രതിനിധി)

Published on 16 September, 2016
മിഥ്യാ ധാരണകള്‍ മാറ്റി വയ്ക്കുക: വോട്ടര്‍മാരായി രജിസ്റ്റര്‍ ചെയ്യുക (രേഖാ ഫിലിപ്പ്, ഫോമാ വനിതാ പ്രതിനിധി)
നാം എല്ലാം മലയാളികളെങ്കിലും നമ്മള്‍ ജനിച്ചു വളര്‍ന്നത് എവിടെയാണോ അത് അനുസരിച്ചു ആണ് നമ്മളുടെ ചിന്തകളും സ്വഭാവവും. 

കേരളത്തില്‍ ജനിച്ചു വളര്‍ന്നവര്‍, മറ്റു സംസ്ഥാനങ്ങളില്‍ ജീവിച്ചവര്‍, ഗള്‍ഫ് രാജ്യങ്ങളില്‍ ജനിച്ചു വളര്‍ന്നവര്‍ പിന്നെ അമേരിക്കയില്‍ ജനിച്ചവര്‍ എല്ലാം വ്യത്യസ്ഥമായി കാര്യങ്ങളെ കാണുന്നു. ഇതിന്റെ നല്ല വശം എന്ന് പറയുന്നത് മറ്റുള്ളവരുടെ ചിന്തകള്‍ കൂടെ മനസിലാക്കാനും പുതിയ കാര്യങ്ങള്‍ പഠിക്കുവാനും കഴിയും എന്നതാണ്.

മെച്ചപ്പെട്ട  ഇടം തേടി പോകുന്നതാണ് നമ്മളെ സംബന്ധിച്ചടത്തോളം ഇമ്മിഗ്രേഷന്‍. അത് മൂന്ന് ഘട്ടങ്ങളില്‍ ആയി സംഭവിക്കുനു. നിലവില്‍ ഉള്ള സാഹചര്യത്തോടുള്ള  അതൃപ്തി മൂലം നമ്മളുടെ ആഗ്രഹങ്ങള്‍ സഫലീകരിക്കാന്‍ കഴിയുന്ന സ്ഥലത്തിനായുള്ള  അന്വേഷണവും അവിടേക്കു പോകുകയുമാണ് ആദ്യ ഘട്ടം.

പുതിയ നാട്ടില്‍ എത്തി അവിടത്തെ കാര്യങ്ങള്‍ മനസിലാക്കുകയും അതുമായി പൊരുത്തപ്പെടുകയുമാണ് രണ്ടാം ഘട്ടം.   മൂന്നാം ഘട്ടം എന്ന് പറയുന്നത്,  ആ ഇടം നമ്മുടേതാണ് എന്ന് മനസിലാക്കി അതിനെ സ്‌നേഹിക്കുകയാണ്.

ശരീരം ഇവിടെയും മനസ് നാട്ടിലുമായി ജീവിക്കുന്ന എല്ലാവരും ഓര്‍ക്കേണ്ട ഒരു കാര്യം,  ഈ നാട് നമ്മളുടേതാണ് എന്ന് നാം വിശ്വസിക്കാത്തതിന്റെ കാരണം നാട്ടില്‍ എന്തോ നമ്മളെ കാത്തിരിക്കുന്നു എന്ന മിഥ്യാ ധാരണ ആണ്.

രണ്ടു ആഴ്ച അവധിക്കു നാട്ടില്‍ പോയി വരുമ്പോള്‍ കിട്ടുന്ന ആ സന്തോഷത്തില്‍ നിന്ന് വളരെ വ്യത്യസ്തമാണ് അവിടെ സ്ഥിരമായി താമസിച്ചാല്‍. അത് നമ്മള്‍ എല്ലാവര്‍ക്കും അറിയുകയും  ചെയ്യാം. നമ്മളെ സ്‌നേഹിക്കുന്നവര്‍ ഉള്ളടത്തോളം മാത്രമേ ഒരു ഇടം പ്രിയപെട്ടതാകുന്നുള്ളു.

ജനിച്ച നാടിനോട് സ്‌നേഹവും ഞാന്‍ മലയാളി ആണ് എന്ന ഓര്‍മയും ഒക്കെ നല്ലതു തന്നെ. പക്ഷേ അത് ജീവിതത്തില്‍ നല്ലതിനെ സ്വീകരിക്കുവാനും, പുതിയ കാര്യങ്ങള്‍ അറിയുവാനും തടസ്സം ആകരുത്. ഈ രാജ്യം നമ്മുടേതാണ് .

നമ്മള്‍ക്ക് നഴ്‌സുമാരെയും, ഡോക്ടറന്മാരെയും, എഞ്ചിനീയര്‍മാരെയും, മെഡിക്കല്‍ പ്രൊഫെഷണല്‍സിനെയും മാത്രം അല്ല, സ്റ്റേറ്റ് റെപ്രെസെന്ററ്റീവ്‌സ്, കോണ്‍ഗ്രസ് മെന്‍/വുമണ്‍, എന്നിവരെയൊക്കെ ആവശ്യമൂണ്ട്. ഒരു പ്രസിഡന്റിനെ വരെ നമ്മളുടെ ഇടയില്‍ നിന്ന് ഈ രാജ്യത്തിന് നല്‍കുവാന്‍ കഴിയുന്ന കാലം വരണം.

അതിനു ആകെ ചെയ്യേണ്ടത് ചില പഴയ  ചിന്താരീതികള്‍  മാറ്റുക മാത്രം ആണ്. അമേരിക്കയില്‍ വന്ന് ജോലിചെയ്തു കാശ് സമ്പാദിച്ചു നമ്മളുടെ മാതാപിതാക്കളെയും സഹോദരങ്ങളെയും ഒക്കെ നമ്മള്‍ സഹായിച്ചു. അത് സാധ്യമായത് ഈ രാജ്യത്തില്‍ അതിനുള്ള അവസരം ഉണ്ടായതു കൊണ്ടാണ്. ഒരു പൗരന്‍ എന്ന നിലയില്‍ നമ്മള്‍ക്ക് അര്‍ഹതപെട്ടതും ഈ രാജ്യം നമ്മള്‍ക്ക് വെച്ച് നീട്ടുന്ന പലതും നാം കാണുന്നില്ല.

ഇവിടെ ഒരു വീട് വാങ്ങുക എന്നുള്ളത് വരുന്ന എല്ലാവരുടെയും സ്വപ്നം ആണ്. അതിലും വലിയ സ്വപ്നങ്ങള്‍ കാണേണ്ട സമയം ആയി. ഫസ്റ്റ് ജനറേഷന്‍ ഇമ്മിഗ്രന്റ് മലയാളികളുടെ ധൈര്യത്തിനും , ത്യാഗത്തിനും എല്ലാം ഒരു അര്‍ഥം ഉണ്ടാകണമെങ്കില്‍ , നമ്മളുടെ അടുത്ത തലമുറ ഈ രാജ്യത്തിന്റെ നിയമങ്ങള്‍ ഉണ്ടാക്കുകയും, നടപ്പാക്കുകയും ചെയ്യുന്ന  മേഖലകളില്‍ എത്തണം.

ഞാന്‍ മലയാളി ആണ് എന്ന് പറഞ്ഞു പുറകോട്ടു മാറാതെ ഞാന്‍ അമേരിക്കന്‍ ആണ് എന്ന് മനസിലാക്കി ഇവിടുത്തെ എല്ലാ കാര്യങ്ങളിലും നാം ഭാഗം ആയി തീരണം. ഒന്നും ചെയ്യാതെ വീട്ടില്‍ ഇരുന്നു ഈ രാജ്യത്തെയും, മറ്റുള്ളവരെയും കുറ്റപ്പെടുത്തുവാന്‍ എളുപ്പം ആണ്. അമേരിക്കന്‍ പ്രസിഡന്റ് ലോകത്തിലെ ഏറ്റവും അധുികാരമുള്ള വ്യക്തികളില്‍ ഒരാളാണ്. അത് ആര് ആകണം എന്ന് നിര്‍ണയിക്കുവാന്‍ ഉള്ള നമ്മളുടെഅവകാശം ആണ് നമ്മളുടെ വോട്ട്.

ഇതുവരെ വോട്ട് ചെയ്യാന്‍ രജിസ്റ്റര്‍ ചെയ്യാത്തവരും, 18 വയസു തികഞ്ഞവരും, പുതുതായി സിറ്റിസണ്‍ഷിപ് ലഭിച്ചവരും, വര്‍ഷങ്ങളായി ഇവിടെ ജീവിക്കുന്നവരും എല്ലാം വോട്ടര്‍മാരാകണം. പ്രസിഡന്റ് തെരെഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ രെജിസ്ട്രഷന് ഇനിയും അധികം സമയം ബാക്കി ഇല്ല എന്ന് സ്‌നേഹപൂര്‍വ്വം  ഉള്ള  ഒരു ഓര്‍മപ്പെടുത്തല്‍ ആണ് ഇത്.

നമ്മളുടെ വരും തലമുറക്ക് വേണ്ടി , ഈ രാജ്യത്തിന്റെ ഉന്നമനത്തിനു വേണ്ടി നമ്മള്‍ എല്ലാവരും വോട്ട് ചെയേണ്ടത്  ആവശ്യം ആണ്. സുഹൃത്തുക്കളൊടും വോട്ട് ചെയ്യുന്നതിന്റെ പ്രാധാന്യത്തെ പറ്റി സംസാരിക്കുക. അതിലൂടെ ഫോമായുടെ ബെന്നി വാച്ചാച്ചിറ -ജിബി തോമസ് നയിക്കുന്ന 2016-2018 ഭരണ സമിതിയുടെ 'രജിസ്റ്റര്‍ ടു വോട്ട്' കര്‍മ്മ പദ്ധതിയുടെ ഭാഗം ആകുക.

ഫോമായുടെ 65 അംഗ സംഘടനകള്‍ ഓണാഘോഷത്തിന്റെ ഭാഗമായി രെജിസ്‌ട്രേഷന്‍ സൗകര്യം  ഒരുക്കിയിട്ടുണ്ട്.  ഈ പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്  2016-2018 ഫോമാ എക്‌സിക്യൂട്ടീവ് മെംബേര്‍സ്, നാഷണല്‍ കമ്മിറ്റി അംഗങ്ങള്‍, റീജിയണല്‍ വൈസ് പ്രസിഡെന്റ്‌സ്, അംഗ സംഘടനകള്‍, മുന്‍ കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയ എല്ലാരും ഒത്തുചേര്‍ന്നാണ്.
മിഥ്യാ ധാരണകള്‍ മാറ്റി വയ്ക്കുക: വോട്ടര്‍മാരായി രജിസ്റ്റര്‍ ചെയ്യുക (രേഖാ ഫിലിപ്പ്, ഫോമാ വനിതാ പ്രതിനിധി)
Join WhatsApp News
philip 2016-09-16 16:31:45
Good article and advice
andrew 2016-09-17 05:09:14
Great message. 
Register to vote
Volunteer, make phone calls, knock on doors in a team.
my house is the regional Hub office for the Democrats.
we are on the road to promote & elect DEMOCRATS from Villages to WHITE HOUSE
 take a break until Nov. 8th from associations, card playing and use the time to be part of History.
Let us elect the first WOMAN PRESIDENT.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക