നടന് ബാലയും ഗായിക അമൃതാ സുരേഷും വിവാഹമോചിതരാകുന്നു. അഞ്ച് മാസം മുമ്പ് അമൃതയാണ് വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്തത്. കലൂര്‍ കുടുംബകോടതിയുടെ നിര്‍ദ്ദേശ പ്രകാരം ബാലയും അമൃതയും ഇന്ന് കൗണ്‍സിലിംഗിനായി ഹാജരായി. വിവാഹമോചന നടപടി ക്രമങ്ങളുടെ ഭാഗമായാണ് ഇരുവരും ഹാജരായത്. കുഞ്ഞിനെ കാണണമെന്ന ബാലയുടെ ആവശ്യവും കോടതി ഇന്ന് പരിഗണിച്ചിരുന്നു. വിവാഹമോചനവുമായി ബന്ധപ്പെട്ട് ബാല നല്കി ഉപഹര്‍ജിയും കോടതി പരിഗണിക്കുന്നുണ്ട്.
കഴിഞ്ഞ വര്‍ഷം ജൂണിലാണ് ഇരുവരും വേര്‍പിരിയുന്ന കാര്യം ബാല അറിയിച്ചത്. ഈ വാര്‍ത്ത നിഷേധിച്ച് അമൃതാ സുരേഷ് രംഗത്ത് എത്തിയിരുന്നു. തങ്ങള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിലും പരിഹരിക്കാവുന്ന പ്രശ്നങ്ങള്‍ മാത്രമേ നിലവിലുള്ളൂ എന്നായിരുന്നു അമൃത പ്രതികരിച്ചത്. വിവാഹമോചന നടപടികളുമായി മുന്നോട്ടുപോകുമെന്നും ജീവിതത്തില്‍ ഇനി മകള്‍ക്ക് മാത്രമാണ് പ്രാധാന്യമെന്നും ബാല അന്ന് പറഞ്ഞിരുന്നു.
2010ലാണ് അമൃതയും ബാലയും വിവാഹിതരായത്. പ്രണയ വിവാഹമായിരുന്നു. ഒരു പ്രമുഖ ചാനലിലെ റിയാലിറ്റി ഷോയിലൂടെയാണ് അമൃത പിന്നണി ഗാനരംഗത്തേക്ക് എത്തിയത്. അമൃതം ഗമയ എന്ന ബാന്‍ഡിനൊപ്പം സംഗീത രംഗത്ത് സജീവമാണ് അമൃത. തമിഴിലും മലയാളത്തിലുമായി അഭിനയരംഗത്തുള്ള ബാല പുലിമുരുഗനിലാണ് അവസാനമായി അഭിനയിച്ചത്. നാല് വയസ്സുള്ള അവന്തിക എന്ന മകളും അമൃതാ-ബാല ദമ്പതികള്‍ക്ക് ഉണ്ട്.