Image

എന്നു നിന്റെ മൊയ്തീന്റെ പാഠങ്ങള്‍

Published on 26 August, 2016
എന്നു നിന്റെ മൊയ്തീന്റെ പാഠങ്ങള്‍
തിരുവനന്തപുരം എന്‍ജിനീയറിംഗ് കോളജിലെ കംപ്യൂട്ടര്‍ സയന്‍സ് കോഴ്‌സില്‍ ആദ്യ ബാച്ചിലെ വിദ്യാര്‍ത്ഥിയായിരുന്നു സുരേഷ് രാജ്. പിന്നിട് ഐ.എസ്.ആര്‍.ഒയില്‍ ഉദ്യോഗസ്ഥനായി. ഭാര്യ അനിതാ രാജും യൂണിവേഴ്‌സിറ്റി ഓഫ് മെരിലാന്‍ഡില്‍ നിന്നു കമ്പ്യുട്ടര്‍സയന്‍സില്‍ ബിരുദം നേടി ഒന്നര ദശാബ്ദം ഉദ്യോഗസ്ഥയായിരുന്നു. കുട്ടികള്‍ക്കായി പിന്നെ ജോലി നിര്‍ത്തി.

അമേരിക്കയില്‍ വന്നശേഷം സുരേഷ് രാജ് 1994ല്‍  ജി. വേണുഗോപാ
ല്‍-ശാന്തികൃഷ്ണ ഷോ അമേരിക്കയിലെ ഇരുപതില്‍പ്പരം സ്‌റ്റേജുകളില്‍ അവതരിപ്പിച്ചു. പിന്നീട് നാടകങ്ങളും മറ്റും അവതരിപ്പിച്ചു.

എയര്‍ഫോഴ്‌സിലായിരുന്ന പിതാവ് റിട്ടയര്‍ ചെയ്തശേഷം കലാരംഗത്ത് പ്രവര്‍ത്തിച്ചത് കലാരംഗത്തു വരാന്‍ പ്രചോദനമായതായി സുരേഷ് രാജ്. പുത്രിമാരാണ് സിനിമാരംഗത്തേയ്ക്കുള്ള താത്പര്യം ഉണ്ടാക്കിയത്. ഗായകനും ഗാനസംവിധായകനുമായ രമേശ് നാരായണന്‍ 2012ല്‍ വീട്ടില്‍ വന്നപ്പോള്‍ സിനിമ എടുക്കാനുള്ള താത്പര്യം അറിയിച്ചു. അദ്ദേഹം മൊയ്തീന്റെ സംവിധായകന്‍ ആര്‍.എസ് വിമലിനെ പരിചയപ്പെടുത്തി.

സിനിമ സംവിധായകന് കലയും, നിര്‍മ്മാതാവിന് ബിസിനസും ആണെന്നു പറയാറുണ്ട്. ബിസിനസായിരുന്നോ ലക്ഷ്യം? 
അല്ലെന്നു സുരേഷ് രാജ്. പണമുണ്ടാക്കാന്‍ മാത്രമാണെങ്കില്‍ ഏതൊക്കെ തരം ബിസിനസ് ചെയ്യാം. നല്ല സിനിമ ഉണ്ടാക്കണമെന്ന മോഹമാണ് തന്നെ ഈ രംഗത്തേക്ക് കൊണ്ടുവന്നത്. സിനിമാ വ്യവസായ രംഗത്ത് തന്റെ ചിത്രം ഗുണപരമായ സ്വാധീനം ഉണ്ടാക്കുകയും കൂടുതല്‍ ജനം കാണുകയും ചെയ്യുന്നതാവണമെന്ന ് ആഗ്രഹിച്ചു.

ഇത്രയും വലിയ വിജയം ഉണ്ടാകുമെന്നു കരുതിയതല്ല. മികച്ച ചിത്രങ്ങളില്‍ ഒന്നായിരിക്കണം എന്നതായിരുന്നു ആഗ്രഹം. ഇതിനായി ഒരു ഡ്രീം ടീമിനെ തന്നെ കണ്ടെത്താനായി. സംവിധായകന്‍ വിമലിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകരെല്ലാം ഒരു മനസ്സോടെ പ്രവര്‍ത്തിച്ചു. അവരുടെ അര്‍പ്പണബോധവും കഠിനാധ്വാനവും ആണു മൊയ്തീന്റെ വിജയത്തിനു പിന്നില്‍.

സ്‌റ്റേജ് ഷോകള്‍ കൊണ്ടുവന്നതല്ലാതെ തനിക്ക് സിനിമയുമായി നേരിട്ട് ബന്ധമൊന്നുമില്ലായിരുന്നു. എന്നാല്‍ ഓരോ സിനിമയും കാണുമ്പോള്‍ ഏതു സീനുകളാണ് ജനങ്ങളെ കൂടുതല്‍ ആകര്‍ഷിക്കുകയെന്നു അപഗ്രഥിച്ചു നോക്കുമായിരുന്നു. 

സിനിമ നിര്‍മ്മിക്കാന്‍ തീരുമാനിച്ചപ്പോഴാണ് ന്യൂട്ടണ്‍ മൂവീസ് സ്ഥാപിച്ചത്. ബിനോയ് ശങ്കരത്ത് ആണ് പാര്‍ട്ടണര്‍. 2012ല്‍ ന്യൂട്ടണ്‍ മൂവീസ് പിറന്നു. ന്യൂട്ടണ്‍ മൂവീസിന്റെ ബാനറില്‍ ഇനിയും സിനിമ എടുക്കും. പക്ഷെ തിരക്കൊന്നുമില്ല. വിവിധ ഭാഷകളില്‍ പ്രൊജക്ടുകള്‍ ചെയ്യണമെന്നു കരുതുന്നു. 

എന്നു നിന്റെ മൊയ്തീന്‍ നിര്‍മ്മിച്ചത് ന്യൂട്ടന്‍ മൂവീസും അമേരിക്കന്‍ മലയാളികളായ രാജി തോമസ്, ഡോ. സുരേഷ് കുമാര്‍, നീലു പോള്‍, ടേജി മണലേല്‍ എന്നിവരും ചേര്‍ന്നാണ്.

ആദ്യ സിനിമയില്‍ നിന്ന് എന്തു പഠിച്ചു എന്ന ചോദ്യത്തിന് ഒരുപാട് കാര്യങ്ങള്‍ പഠിച്ചതായി സുരേഷ് രാജ്. സിനിമയുടെ തുടക്കം മുതല്‍ സജീവമായി പ്രവര്‍ത്തിച്ചാലേ വിജയം ഉണ്ടാകൂ. അതിനായി ഇറങ്ങിത്തിരിക്കണം. ഷൂട്ടിംഗ് തുടങ്ങും മുമ്പ് വ്യക്തമായ പ്ലാനിംഗ് ഉണ്ടായിരിക്കണം. സംവിധായകനും ടീമും അംഗീകരിച്ച കൃത്യമായ പ്രവര്‍ത്തന രൂപരേഖ വേണം. കഴിയുമെങ്കില്‍ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് നല്ല ഒരു പ്രൊഡക്ഷന്‍ ഹൗസിനെ ചുമതല ഏല്‍പിക്കുന്നത് നല്ലതാണ്.

അറുപതു ദിവസം കൊണ്ട് മൊിതീന്‍ തീര്‍ക്കാന്‍ ആയിരുന്നു പരിപാടി. പക്ഷെ തീര്‍ന്നപ്പോള്‍ ഇരട്ടി ദിനങ്ങളെടുത്തു. ഇതും ഇവിടത്തെ ജോലിപരമായ കാര്യങ്ങളും തുടരെയുള്ള യാത്രകളുമൊക്കെ വിഷമതയുണ്ടാക്കി. എന്നാല്‍ അതു ചിത്രത്തെ ബാധിക്കാതിരിക്കാന്‍ ശ്രദ്ധിച്ചു. ചിത്രത്തിന്റെ മേന്മയെപറ്റി സംശയമില്ലായിരുന്നു. അതിനാല്‍ സമ്പത്തികമായും ടീമിനു പൂര്‍ണ പിന്തുണ നല്‍കി. ന്യുട്ടണ്‍ മൂവീസില്‍ വിശ്വാസമര്‍പ്പിച്ച ഇന്‍വെസ്റ്റ്മന്റ് പാര്‍ട്ട്‌ണേഴ്‌സിനോടും പ്രത്യേക കടപ്പാടുണ്ട്.

മൊയ്തീന്റെ ടീം പൂര്‍ണ്ണതയുള്ളതായിരുന്നു. എല്ലാ ക്രെഡിറ്റും സംവിധായകന്റെ നേതൃത്വത്തിലുള്ള ടീമിനു അവകാശപ്പെട്ടതാണ്. 

സംവിധായകന്‍ വിമല്‍, സുരേഷ രാജിനെയാണോ അതോ താന്‍ വിമലിനെയാണോ കണ്ടെത്തിയതെന്ന് പറയാനാവില്ല. തന്റെ സിനിമ ാതാത്പര്യം രമേശ് നാരായണനെ അറിയിച്ചു. അദ്ദേഹത്തിന്റെ സുഹൃത്താണ് വിമല്‍. വിമല്‍ എടുത്ത 'ജലംകൊണ്ട് മുറിവേറ്റവള്‍' എന്ന ഡോക്യുമെന്ററി തനിക്കയച്ചു തന്നു. അതു നല്ല സിനിമയായിരിക്കുമെന്നും പറഞ്ഞു. അങ്ങനെയായിരുന്നു തുടക്കം.

രണ്ടു പേരോടു പ്രത്യേകം നന്ദിയുണ്ടെന്നു സുരേഷ് രാജ് പറഞ്ഞു. സിനിമയുടേ ആദ്യന്തം തുണയായി നിന്നത് മൊയ്തീന്റെ സഹോദരന്‍ ബി.പി. റഷീദാണ്. എല്ലാ കാര്യത്തിനും റഷീദ് സഹായിക്കാനുണ്ടായിരുന്നു.

അതു പോലെ പ്രുഥ്വിരാജിനെ നായകനാക്കാമെന്ന് പറഞ്ഞതും പരിചയപ്പെടുത്തിയതും ഡോ. എം.വി. പിള്ളയാണ്.
കഥ  പറഞ്ഞപ്പോള്‍ പ്രുഥ്വിരാജ് അഭിനയിച്ചാല്‍ നന്നായിരിക്കുമെന്നദ്ധേഹം അഭിപ്രായപ്പെട്ടു. അങ്ങനെ ലണ്ടന്‍ ബ്രിഡ്ജിന്റെ ചിത്രീകരണ വേളയില്‍ ലണ്ടനില്‍ ചെന്നു പ്രുഥ്വിരാജുമായി സംസാരിച്ചപ്പോള്‍ പ്രുഥ്വിരാജിനും വലിയ താല്പര്യമായി.
അനുപ് മേനോന്‍, മീര ജാസ്മിന്‍ ജോഡികളെ ആദ്യം ആലോചിച്ചതാണ്. 

നടന്‍ പൃഥ്വിരാജുമായി വളരെ നല്ല ബന്ധമായിരുന്നു. നല്ല ആശയങ്ങളെ സ്വീകരിക്കാന്‍ പൃഥ്വിരാജിനു മടിയില്ല. മികച്ച ടീം രൂപപ്പെടുത്തുന്നതില്‍ പ്രധാന പങ്ക് പൃഥ്വിരാജിന്റേതാണ്. സിനിമയുടെ വിശദാംശങ്ങള്‍ താനുമായി ദീര്‍ഘമായി ചര്‍ച്ച ചെയ്യാന്‍ തുടക്കം മുതല്‍ പൃഥ്വിരാജ് മടിച്ചിരുന്നില്ല. 

മലയാള സിനിമ കണ്ട മികച്ച നായികമാരില്‍ ഒരാളായ പാര്‍വതിയെ നിര്‍ദേശിക്കുന്നത് നിര്‍മാതാക്കളാണ്. അധികം ജനശ്രദ്ധയില്‍ വരാത്ത നായിക വേണമെന്നായിരുന്നു സങ്കല്‍പം. പാര്‍വതിയുമായി സംസാരിച്ച വിമല്‍ അത് അംഗീകരിച്ചു. ഹാര്‍ഡ് വര്‍ക്ക് ചെയ്യാന്‍ മടിയില്ലാത്ത പാര്‍വതിക്ക് മികച്ച ഭാവിയുണ്ട്. 

പുതിയ സംവിധായകര്‍ക്ക് താങ്കളോട് കഥപറയാനുള്ള സംവിധാനം ഉണ്ടോ? എങ്കില്‍ എങ്ങനെ ബന്ധപ്പെടണം.?

തീര്‍ച്ചയായും. സ്വീകരിക്കുന്നത് കഥയെ ആശ്രയിച്ചായിരിക്കും. അമേരിക്കയില്‍ തന്നെ ഷൂട്ട് ചെയ്യാവുന്ന കഥയിലാണ് താത്പര്യം. മലയാളത്തിനു പുറമെ മറ്റു ഭാഷകളിലുള്ള സിനിമയും ലക്ഷ്യമിടുന്നുണ്ട്.

പുതിയ ടാലന്റ്‌സിനെ പ്രോത്സാഹിപ്പിക്കാന്‍ മടിയൊന്നുമില്ല. നല്ല ആശയങ്ങളും കഠിനാധ്വാനത്തിനു താത്പര്യവും വേണം. ബന്ധപ്പെടാനുള്ള ഇമെയില്‍: 
newtonmovies@gmail.com 


see also
എന്നു നിന്റെ മൊയ്തീന്റെ പാഠങ്ങള്‍
ശില്പ രാജ്, സ്‌നേഹ രാജ്, ജീവിതത്തിലെ കാഞ്ചന, അനിതാ രാജ്, സുരേഷ് രാജ്
എന്നു നിന്റെ മൊയ്തീന്റെ പാഠങ്ങള്‍
മൊയ്തീന്റെ സഹോദരന്‍ ബി.പി. റഷീദ്, പ്രുഥ്വിരാജ്, സംവിധായകന്‍ ആര്‍. എസ്. വിമല്‍, സുരേഷ് രാജ്
എന്നു നിന്റെ മൊയ്തീന്റെ പാഠങ്ങള്‍
സുരേഷ് രാജ്, ന്യൂട്ടണ്‍ മൂവീസില്‍ പാര്‍ട്ട്ണര്‍ ബിനോയ് ശങ്കരത്ത്
എന്നു നിന്റെ മൊയ്തീന്റെ പാഠങ്ങള്‍
ശാരദാംബരം ചിത്രീകരണവേളയില്‍ ഗായകന്‍ ജയചന്ദ്രന്‍, സംഗീത സംവിധായകന്‍ രമേശ് നാരായണന്‍, ശില്പ രാജ്
എന്നു നിന്റെ മൊയ്തീന്റെ പാഠങ്ങള്‍
സിനിമയില്‍ കാഞ്ചനയുടെ സഹോദരിയായി സ്‌നേഹ രാജും സഹോദരനായി നടന്‍ ബാലയും
എന്നു നിന്റെ മൊയ്തീന്റെ പാഠങ്ങള്‍
നടി പാര്‍വതി, ഹെയര്‍ സ്‌റ്റൈലിസ്റ്റ് അംബുജം, ശില്പ രാജ്, ലൊക്കേഷനില്‍
എന്നു നിന്റെ മൊയ്തീന്റെ പാഠങ്ങള്‍
സുരേഷ് രാജിന്റെ കുടുംബം. ഇടത്തു നിന്ന് സ്‌നേഹ, സുരേഷ് രാജ്, അനിത, ശില്പ
എന്നു നിന്റെ മൊയ്തീന്റെ പാഠങ്ങള്‍
Ennu Ninte Moideen success celebration in New Jersey - Binoy Shankarath, Suresh Raj, Dr. Suresh Kumar, Ramesh Narayan, Madhushree Narayan, Neelu Paul and Ragy Thomas.
Join WhatsApp News
Sunny Wycliffe 2016-09-03 13:35:04
Dear Suresh,

Thanks a lot sharing your photos!  We enloyed them all.  Nice to see your wife & children also.  Hesrty congratulations.
Aunty & I also saw you in a show on the TV.  You were sitting in the VIP seat.

God Bless you, your wife & children.

Regards,

Sunny Wycliffe
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക