Image

തമന്ന ദിലീപിനൊപ്പം മലയാളത്തിലേക്ക്

Published on 20 August, 2016
തമന്ന ദിലീപിനൊപ്പം മലയാളത്തിലേക്ക്
തെന്നിന്ത്യന്‍ താരസുന്ദരി തമന്ന ഭാട്ടിയ മലയാളത്തിലേക്ക് എത്തുന്നു. ദിലീപ് ചിത്രം കമ്മാരസംഭവത്തിലൂടെ തമന്ന മലയാളത്തിലേക്ക് എത്തുകയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ചിത്രത്തില്‍ അഭിനയിക്കാമെന്ന് തമന്ന വാക്കാല്‍ ഉറപ്പു നല്‍കിയതായി ചിത്രവുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. വൈകാതെ തന്നെ കരാര്‍ ഒപ്പുവയ്ക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 
തമന്നയുടെ മലയാളത്തിലെ അരങ്ങേറ്റ ചിത്രമാണ് ഇത്. ചിത്രത്തില്‍ സംഭാഷണങ്ങള്‍ തമന്നയുടെ തന്നെ ശബ്ദത്തില്‍ ഡബ്ബ് ചെയ്യിക്കാനാണ് ആലോചിക്കുന്നത്. മായാമോഹിനിക്കു ശേഷം ദിലീപിന്റെ വ്യത്യസ്തത നിറഞ്ഞ കഥാപാത്രമാണ് കമ്മാരസംഭവത്തിലേത്. മുരളിഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക