Image

ക്രിസ്തുവിന്റെ വിപ്ലവവും കമ്യൂണിസ്റ്റ് വിപ്ലവവും രണ്ടാണെന്ന്; സി.പി.എമ്മിന് വീണ്ടും ചന്ദ്രപ്പന്റെ മറുപടി

Published on 08 February, 2012
ക്രിസ്തുവിന്റെ വിപ്ലവവും കമ്യൂണിസ്റ്റ് വിപ്ലവവും രണ്ടാണെന്ന്; സി.പി.എമ്മിന് വീണ്ടും ചന്ദ്രപ്പന്റെ മറുപടി
കൊല്ലം: അഭിപ്രായ ഭിന്നതകള്‍ മൂര്‍ച്ഛിക്കുന്നതിനിടെ സി.പി.എമ്മിന് വീണ്ടും സി.പി.ഐ. സംസ്ഥാന സെക്രട്ടറി സി.കെ.ചന്ദ്രപ്പന്റെ മറുപടി. ക്രിസ്തുവിന്റെ വിപ്ലവവും കമ്യൂണിസ്റ്റ് വിപ്ലവവും രണ്ടാണെന്നും ഇടത് ഐക്യം നിലനില്‍ക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും അതിന് വേണ്ടി ആര്‍ക്കെങ്കിലും കീഴ്പ്പെടുമെന്ന് കരുതേണ്ടെന്നും സി.കെ.ചന്ദ്രപ്പന്‍ വ്യക്തമാക്കി. 

തുറന്ന് പറയാനുള്ള കാര്യങ്ങള്‍ ഇനിയും പറയുമെന്നും അതിലാരും വിറച്ചിട്ട് കാര്യമില്ലെന്നും പറഞ്ഞായിരുന്നു സംസ്ഥാന സമ്മേളനത്തിലെ സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ച ശേഷമുള്ള തര്‍ക്ക വിഷയങ്ങള്‍ സൂചിപ്പിച്ചുള്ള ചന്ദ്രപ്പന്റെ വാക്കുകള്‍. 

ഐക്യത്തിനായി എന്ത് വിട്ടുവീഴ്ച്ചയ്ക്കും തയ്യാറല്ല. നിയമസഭാ തിരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ വീണ്ടും വി.എസിനെ ചുമക്കേണ്ടിവരുമല്ലോ എന്ന രീതിയില്‍ സി.പി.എമ്മിലെ ഒരു വിഭാഗം നടത്തിയ ചര്‍ച്ചകള്‍ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിച്ചുവെന്നും ചില ഘടകകക്ഷികള്‍ വിട്ടുപോയതും പരാജയ കാരണമായെന്നും സി.കെ.ചന്ദ്രപ്പന്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക