Image

പെരു­ച്ചാ­ഴി­കള്‍ പെ­രു­കു­മ്പോള്‍ (പകല്‍ക്കി­നാ­വ്­-15: ജോര്‍­ജ് തു­മ്പ­യില്‍)

Published on 14 August, 2016
പെരു­ച്ചാ­ഴി­കള്‍ പെ­രു­കു­മ്പോള്‍ (പകല്‍ക്കി­നാ­വ്­-15: ജോര്‍­ജ് തു­മ്പ­യില്‍)
പൊ­ട്ട­ക്കു­ഴി ജ­ബ്ബാര്‍, വ­യ­ലാര്‍ വ­ര്‍­ക്കി എ­ന്നി­ങ്ങ­നെ ര­ണ്ടു ക­ഥാ­പാ­ത്ര­ങ്ങ­ളു­ണ്ട് പെ­രു­ച്ചാ­ഴി എ­ന്ന മോ­ഹന്‍­ലാല്‍ സി­നി­മ­യില്‍. ഈ സി­നി­മ അ­മേ­രി­ക്കന്‍ ട­ച്ചു­ള്ള ഒ­രു പ­ട­മാ­ണ്. അ­മേ­രി­ക്ക­യി­ലെ ഇ­ല­ക്ഷന്‍ ത­ന്ത്ര­ങ്ങള്‍ മെ­ന­യാന്‍ ഇ­വന്റ് മാ­നേ­ജ്‌­മെന്റ് ക­മ്പ­നി വാ­ട­ക­യ്‌­ക്കെ­ടു­ക്കു­ന്ന കേ­ര­ള­ത്തി­ലെ ത­ന്ത്ര­ശാ­ലി­യാ­യി എ­ത്തു­ന്ന­ത് ജ­ഗ­ന്നാ­ഥന്‍ എ­ന്ന മോ­ഹന്‍­ലാല്‍. ഒ­പ്പം ഫ്രാന്‍­സി­സ് കു­ഞ്ഞ­പ്പ­നാ­യി മു­കേ­ഷു­മു­ണ്ട് സിനി­മ­യില്‍. ഈ ഫ്രാന്‍­സി­സ് കു­ഞ്ഞ­പ്പ­നെ പ­ണി പഠി­പ്പി­ച്ച് കേ­ര­ള രാ­ഷ്ട്രീ­യ­ത്തി­ലെ മു­ടി­ചൂ­ടാ­മ­ന്ന­നാ­ക്കി­യ അ­നു­ഭ­വ­വു­മാ­യി അ­മേ­രി­ക്ക­യില്‍ തെ­ര­ഞ്ഞെ­ടു­പ്പി­ന് ചു­ക്കാന്‍ പി­ടി­ക്കാ­നാ­ണ് പെ­രു­ച്ചാ­ഴി എ­ത്തു­ന്ന­ത്. ഏ­താ­ണ്ട് അ­ത്ത­ര­മൊ­രു സാ­ഹ­ച­ര്യ­മാ­ണ് ഇ­പ്പോള്‍ അ­മേ­രി­ക്ക­യി­ലു­ള്ള­ത്. ഫ്രാ­ന്‍­സി­സ് കു­ഞ്ഞ­പ്പ­ന്റെ സ്ഥാ­ന­ത്ത് സാ­ക്ഷാല്‍ കെ.എം. മാ­ണി­യേ­യും അ­മേ­രി­ക്കന്‍ തെ­ര­ഞ്ഞെ­ടു­പ്പില്‍ ട്രം­പും ഹി­ല­രി­യും.

ആ­റാം ത­മ്പു­രാ­നി­ലെ ക­ഥാ­പാ­ത്ര­ത്തി­ന്റെ പേ­ര് ത­ന്നെ­യാ­ണ് പെരു­ച്ചാ­ഴി­യിലും മോ­ഹന്‍­ലാ­ലി­ന് അ­ണി­യ­റ­ക്കാര്‍ നല്‍­കി­യി­രു­ന്ന­ത്. പെ­രു­ച്ചാ­ഴി­യെ­ന്ന് അ­റി­യ­പ്പെ­ടു­ന്ന ജ­ഗ­ന്നാ­ഥന്‍. സ്‌­പോര്‍­ട്‌­സി­നെ സ്‌­നേ­ഹി­ക്കു­ന്ന, രാ­ഷ്ട്രീ­യ ത­ന്ത്ര­ങ്ങ­ള­റി­യാ­വു­ന്ന തു­ര­പ്പന്‍. അ­താ­യി­രു­ന്നു ലാ­ലി­ന്റെ നാ­യ­ക ക­ഥാ­പാ­ത്രം. പ്രേ­ക്ഷ­കര്‍ ഇ­ഷ്ട­പ്പെ­ടു­ന്ന എ­ല്ലാ ലാല്‍ മാ­ന­റി­സ­ങ്ങ­ളും സ്റ്റ­ഫ് ചെ­യ്­ത നാ­യ­ക­ന്റെ ഇ­ടം­വ­ലം­കൈ­ക­ളാ­ണ് ജ­ബ്ബാര്‍ പൊ­ട്ട­ക്കു­ഴി­യും(ബാ­ബു­രാ­ജ്) വ­യ­ലാര്‍ വര്‍­ക്കി­യും(അ­ജു വര്‍­ഗീ­സ്). പൊ­തു­മ­രാ­മ­ത്ത് വ­കു­പ്പ് മ­ന്ത്രി ഫ്രാന്‍­സി­സ് കു­ഞ്ഞ­പ്പ­ന്റെ (മു­കേ­ഷ്) രാ­ഷ്ട്രീ­യ പ്ര­തി­യോ­ഗി­യാ­ണ് ജ­ഗ­ന്നാ­ഥന്‍. ഫ്രാന്‍­സി­സി­ന് എ­ന്ത് പ്ര­ശ്‌­നം വ­ന്നാ­ലും അ­ത് പ­രി­ഹ­രി­ക്ക­ണ­മെ­ങ്കില്‍ ജ­ഗ­ന്നാ­ഥന്‍ വേ­ണം. ഭാ­വി­യില്‍ ജ­ഗ­ന്നാ­ഥന്‍ ത­ന്റെ പൊ­ളി­റ്റി­ക്കല്‍ ക­രി­യ­റി­ന് പാ­ര­യാ­കു­മെ­ന്ന പേ­ടി കു­ഞ്ഞ­പ്പ­ന് ഉ­ണ്ട്. ഈ സാ­ഹ­ച­ര്യ­ത്തില്‍ ജ­ഗ­ന്നാ­ഥ­നെ കേ­ര­ള­ത്തില്‍­നി­ന്ന് അ­ക­റ്റേ­ണ്ട­ത് ആ­വ­ശ്യ­മാ­യി വ­രു­ന്ന­പ്പോ­ഴാ­ണ് ഒ­രു കി­ടി­ലന്‍ ഓ­ഫ­റു­മാ­യി സ­ണ്ണി കു­രി­ശു­ങ്കല്‍ (വി­ജ­യ് ബാ­ബു) എ­ന്ന അ­മേ­രി­ക്കന്‍ മ­ല­യാ­ളി എ­ത്തു­ന്ന­ത്. റി­പ്പ­ബ്ലി­ക്കന്‍ പാര്‍­ട്ടി­യു­ടെ സ്ഥാ­നാര്‍­ഥി­യാ­യ ജോണ്‍ കോ­റി (സീന്‍ ജെ­യിം­സ് സ­ട്ടണ്‍)യെ വി­ജ­യി­പ്പി­ക്കു­ക­യാ­ണ് ദൗ­ത്യം. എ­തി­രാ­ളി­യാ­യ ജോര്‍­ജ് ഹോ­പ്പി­നെ­ക്കാള്‍ ജോണ്‍ കോ­റി­യു­ടെ പൊ­ളി­റ്റി­ക്കല്‍ ഗ്രാ­ഫ് ഉ­യര്‍­ത്ത­ണം. തു­ടര്‍­ന്നു­ള്ള പ­രി­പാ­ടി­കള്‍ സി­നി­മ­യില്‍ ലോ­ജി­ക്കി­ല്ലാ­തെ പൊ­ടി­പൊ­ടി­ക്കു­മ്പോള്‍ അ­ത് ആ­വര്‍­ത്തി­ക്കു­ക­യാ­ണ് ഇ­പ്പോള്‍ കേ­ര­ള­ത്തി­ലും അ­മേ­രി­ക്ക­യി­ലും സ­മാ­ന­ത­ക­ളോ­ടെ...

പൊ­ളി­റ്റി­ക്കല്‍ സ്­ട്രാ­റ്റ­ജി­ക­ളില്‍ മു­ന്നി­ലാ­യി­രു­ന്ന ഉ­മ്മന്‍­ചാ­ണ്ടി­യെ ത­കര്‍­ത്തെ­റി­യു­ന്ന പ്ര­ക­ട­ന­മാ­ണ് ഇ­പ്പോള്‍ മാ­ണിസാര്‍ കേ­ര­ള­ത്തില്‍ കാ­ഴ്­ച വ­ച്ചു കൊ­ണ്ടി­രി­ക്കു­ന്ന­ത്. ചരല്‍ക്കുന്ന് ക്യാമ്പില്‍ വച്ച് ഇടം വലം നോക്കാതെ പറ­ഞ്ഞു, ഞങ്ങ­ളാ­യി, ഞങ്ങ­ളുടെ പാടാ­യി. അ­താ­വ­ട്ടെ, കേ­ര­ള­ത്തില്‍ മാ­ത്ര­മ­ല്ല ഇ­ങ്ങ് അ­മേ­രി­ക്ക­യില്‍ പോ­ലും അ­നു­ര­ണ­ന­ങ്ങള്‍ സൃ­ഷ്ടി­ച്ചു കൊ­ണ്ടി­രി­ക്കു­ന്നു­. അ­മേ­രി­ക്കന്‍ മ­ല­യാ­ളി­കള്‍­ക്ക് പ്രി­യ­പ്പെ­ട്ട കേ­ര­ള പൊ­ളി­റ്റി­ക്‌­സ്, അ­തില്‍ ത­ന്നെ സ്‌­പെ­ഷ്യ­ലൈ­സ് ചെ­യ്­ത കേ­ര­ള കോണ്‍­ഗ്ര­സ് പൊ­ളി­റ്റി­ക്‌­സ് ഇ­പ്പോള്‍ ക്ലൈ­മാ­ക്‌­സില്‍ എ­ത്തി നില്‍­ക്കു­കയാ­ണ്. എന്തും സംഭ­വി­ക്കാം. മാ­ണിസാര്‍ എല്‍ഡി­എ­ഫി­ലേക്ക് പോകുമോ? ബിജെ­പി­യി­ലേക്ക് പോകുമോ? അതോ യുഡി­എ­ഫി­ലേക്ക് തന്നെ മടങ്ങി വരുമോ? എന്നാല്‍, കോട്ട­യ­ത്തേക്ക് ഫോണില്‍ വിളി­ച്ച­പ്പോള്‍ കേട്ട­ത്, ഒരു പിളര്‍പ്പിന് സാധ്യ­ത­യു­ണ്ടെ­ന്നാ­ണ്. അങ്ങനെ വന്നാല്‍, അത്ത­ര­മൊരു സിറ്റു­വേ­ഷന്‍ കൂടി ഇവിടെ റി­പ്പ­ബ്ലി­ക്കന്‍ സ്ഥാ­നാര്‍­ത്ഥി ഡൊ­ണാള്‍­ഡ് ട്രം­പി­ന് ഉപ­യോ­ഗി­ക്കാം. ആശാന് പാള­യ­ത്തില്‍ പടയ്ക്ക് യാതൊരു കുറ­വു­മി­ല്ല­ത്രേ. പിളര്‍പ്പിന്റെ നി­ല്‍­പ്പിലും വക്കിലും ഫ്രാന്‍­സി­സ് കു­ഞ്ഞ­പ്പ­നും, പൊ­ട്ട­ക്കു­ഴി ജ­ബ്ബാ­റും, വ­യ­ലാര്‍ വര്‍­ക്കി­യു­മൊ­ക്കെ നി­റ­ഞ്ഞാ­ടു­മ്പോള്‍ എ­ന്തും സം­ഭ­വി­ക്കാ­വു­ന്ന പൊൡി­ക്കല്‍ ത്രി­ല്ലി­ലാ­ണ് ആ­സ്വാ­ദ­കര്‍. അ­ങ്ങ­നെ ത­ന്നെ­യാ­ണ് അ­മേ­രി­ക്ക­ന്‍ തെ­ര­ഞ്ഞെ­ടു­പ്പി­ലും. വാ­ക് പോ­രും, തു­റ­ന്ന പോ­രു­മൊ­ക്കെ­യാ­യി സം­ഗ­തി ഏ­താ­ണ്ട് കൊ­ഴു­ക്കു­ക­യാ­ണ്. അ­ഭി­പ്രാ­യ വോ­ട്ടെ­ടു­പ്പില്‍ ഡെ­മോ­ക്രാ­റ്റി­ക് സ്ഥാ­നാര്‍­ത്ഥി ഹി­ല­രി ക്ലിന്റ­ന് റി­പ്പ­ബ്ലി­ക്കന്‍ സ്ഥാ­നാര്‍­ത്ഥി ഡൊ­ണാള്‍­ഡ് ട്രം­പി­നെ­ക്കാള്‍ എ­ട്ട് പോ­യിന്റ് മുന്‍­തൂ­ക്ക­മു­ണ്ടെ­ന്നാ­ണ് വാര്‍­ത്ത­കള്‍. വാ­ഷി­ങ്­ടണ്‍ പോ­സ്റ്റും എ­ബി­സി ന്യൂ­സും സം­യു­ക്ത­മാ­യി ന­ട­ത്തി­യ അ­ഭി­പ്രാ­യ സര്‍­വേ­യി­ലാ­ണ് ഹി­ല­രി­യ്­ക്ക് മുന്‍­തൂ­ക്കം. അ­തും ഏ­താ­ണ്ട് ജ­ഗ­ന്നാ­ഥന്‍ സ്‌­റ്റൈ­ലി­ലാ­ണ്.

പ­ങ്കെ­ടു­ത്ത അ­മ്പ­ത് ശ­ത­മാ­ന­വും ഹി­ല­രി­യെ പി­ന്തു­ണ­ച്ച­പ്പോള്‍ ട്രം­പി­ന് 42 ശ­ത­മാ­നം പി­ന്തു­ണ മാ­ത്ര­മേ നേ­ടാ­നാ­യു­ള്ളു­വെ­ന്നു വാര്‍­ത്ത­കള്‍ വ­രു­മ്പോള്‍ അ­റി­യാ­തെ പെ­രു­ച്ചാ­ഴി സിനിമ ഓര്‍­ത്തു പോ­കു­ന്നു. ഹി­ല­രി­യ്­ക്ക് സ്വ­ന്തം പാര്‍­ട്ടി­യില്‍ നി­ന്ന് മി­ക­ച്ച പി­ന്തു­ണ നേ­ടാ­നാ­യ­പ്പോള്‍ റി­പ്പ­ബ്ലി­ക്കന്‍ പാര്‍­ട്ടി­യില്‍ അ­ഭി­പ്രാ­യ സ­മ­ന്വ­യം ഇ­ല്ലാ­ത്ത­ത് പ്ര­ശ്‌­ന­ങ്ങള്‍ സൃ­ഷ്ടി­ക്കു­ന്നു­വെ­ന്ന് വാര്‍­ത്ത­കള്‍ വ­ന്നു കൊ­ണ്ടേ­യി­രി­ക്കു­ന്നു. സാ­ധ്യ­ത­യു­ള­ള വോ­ട്ടര്‍­മാ­രില്‍ അ­മ്പ­ത്തൊ­ന്ന് ശ­ത­മാ­ന­വും ഹി­ല­രി­യെ പി­ന്തു­ണ­യ്­ക്കു­ന്നു­വെ­ന്നും പാ­വം ട്രം­പി­ന് നാല്‍­പ്പ­ത്തി­നാ­ല് ശ­ത­മാ­നം പി­ന്തു­ണ മാ­ത്ര­മേ ഉ­റ­പ്പാ­ക്കാ­നാ­യു­ള­ളു­വെ­ന്നും കേള്‍­ക്കു­മ്പോള്‍ വ­യ­ലാര്‍ വര്‍­ക്കി (പെ­രു­ച്ചാ­ഴി സി­നി­മ­യില്‍ അ­ജു വര്‍­ഗീ­സ് അ­വ­ത­രി­പ്പി­ച്ച ക­ഥാ­പാ­ത്രം) പ­റ­ഞ്ഞ­ത് പ്ര­സ­ക്തം­- ആ­ദ്യം ത­ന്നെ കാ­ട­ട­ച്ച് വെ­ടി­വ­യ്­ക്കു­ക. അ­തില്‍ മു­യ­ലും സിം­ഹ­വു­മൊ­ക്കെ ച­ത്തു പൊ­ങ്ങ­ട്ടെ. എ­ന്നി­ട്ടാ­വ­ണം ന­മു­ക്ക് വേ­ട്ട­യ്­ക്ക് ഇ­റ­ങ്ങേ­ണ്ട­ത്. എ­ങ്ങ­നെ­യു­ണ്ട് ഐ­ഡി­യ.

ലി­ബര്‍­ട്ടേ­റി­യന്‍ പാര്‍­ട്ടി സ്ഥാ­നാര്‍­ത്ഥി ഗാ­രി ജോണ്‍­സ­ണെ­യും ഗ്രീന്‍­പാര്‍­ട്ടി­യു­ടെ ജില്‍ സ്‌­റ്റെ­യി­നു­മൊ­ക്കെ അ­മേ­രി­ക്കന്‍ തെ­ര­ഞ്ഞെ­ടു­പ്പില്‍ മ­ത്സ­രി­ക്കു­ന്നു­ണ്ട്. എ­ന്നാല്‍ പു­റ­ത്തേ­ക്ക് വ­രു­ന്ന വാര്‍­ത്ത­ക­ളില്‍ ട്രം­പും ഹി­ല­രി­യും മാ­ത്രം. ഇ­തില്‍ ഏ­തെ­ങ്കി­ലു­മൊ­രു സ്ഥാ­നാ­ര്‍­ത്ഥി­യു­ടെ ഇ­വന്റ് മാ­നേ­ജ്‌­മെന്റ് ക­മ്പ­നി കേ­ര­ള­മെ­ന്ന ദേ­ശ­ത്തെ­ക്കു­റി­ച്ചും അ­വി­ടു­ത്തെ പൊ­ളി­റ്റി­ക്കല്‍ പ്ലേ­യെ­ക്കു­റി­ച്ചു­മൊ­ക്കെ അ­പ്‌­ഡേ­റ്റാ­യി അ­റി­യു­ന്നു­വെ­ങ്കില്‍ ഉ­റ­പ്പ്, സാ­ക്ഷാല്‍ മാ­ണിസാറിന്റെ കാ­ല്‍­ക്ക­ല്‍ വീ­ണ് അ­ദ്ദേ­ഹ­ത്തെ അ­മേ­രി­ക്ക­യി­ലെ­ത്തി­ച്ച് ഇ­ല­ക്ഷന്‍ പ്ര­ച­ര­ണ­ത്തി­ന്റെ ചു­ക്കാന്‍ ഏല്‍­പ്പി­ച്ചേ­നെ. എ­ന്നാല്‍, അ­വ­ര്‍­ക്ക­റി­യി­ല്ല­ല്ലോ, അ­ങ്ങ­നെ­യൊ­രു ചാന്‍­സ് കി­ട്ടി­യാല്‍ മാ­ണി­സര്‍ അ­മേ­രി­ക്കന്‍ പ്ര­സി­ഡന്റി­ന്റെ ക­സേ­ര­യി­ലേ­ക്ക­ല്ലാ­തെ വേ­റെ­യൊ­രി­ട­ത്തേ­ക്കും ക­ണ്ണെ­റി­യി­ല്ലെ­ന്ന്. കടുത്ത കേരള കോണ്‍ഗ്ര­സു­കാ­ര­നായ ഷോളി കുമ്പി­ളു­വേലി പോലും വേലി ചാടി മാണി­സാ­റിനെ തള്ളി­പ്പ­റ­യുന്ന രീതി­യി­ലേക്ക് കാര്യ­ങ്ങ­ളെ­ത്തി­യെ­ങ്കില്‍ കാര്യം ഗുലു­മാലു തന്നെ­യെന്ന് പറ­യാതെ വയ്യ.

പി­ന്നാ­മ്പു­റം:
പ­ക­ലു പോ­ലെ­യു­ള്ള ഈ നി­ലാ­ക്കാ­ഴ്­ച­യില്‍ ആ­രെ­ടാ, എ­വി­ടെ­ടാ വാള്‍? എന്നു പ­റ­ഞ്ഞ­തി­ന് അമേ­രി­ക്ക­യിലെ ക­ട്ട മാ­ണി­സാര്‍ ഫാന്‍­സ് ക്ഷമി­ക്ക­ണ­മെ­ന്നു വിനീ­ത വി­ധേ­യ­നാ­യി അ­പേ­ക്ഷി­ച്ചു കൊ­ള്ളുന്നു.
പെരു­ച്ചാ­ഴി­കള്‍ പെ­രു­കു­മ്പോള്‍ (പകല്‍ക്കി­നാ­വ്­-15: ജോര്‍­ജ് തു­മ്പ­യില്‍)
Join WhatsApp News
Jacob 2016-08-15 07:14:11
Peruchaazhi is in the Top 10 worst Malayalam movies. Illogical, uninformed, silly movie. Mr. Thumpayil - please don't remind us. American malayalee touch was horrible.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക