കബാലിയുടെ തരംഗം ഇനിയുമടങ്ങിയിട്ടില്ല. ചിത്രത്തില്‍ സ്റ്റൈല്‍ മന്നന് രജനിയുടെ ഡയലോഗുകൾക്കൊപ്പം ലുക്കും പ്രധാന ആകർഷണമായിരുന്നു. കബാലിയിൽ രജനി ധരിച്ചിരിക്കുന്ന സ്റ്റൈലിഷ് സ്യൂട്ട് ലേലത്തിന് വയ്ക്കാനാണിപ്പോൾ അണിയറപ്രവർത്തകർ തീരുമാനിച്ചിരിക്കുന്നത്. ലേലത്തിന് വച്ചാൽ രജനിയുടെ ആരാധകർ എന്തു വില കൊടുത്തും സ്യൂട്ട് സ്വന്തമാക്കുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. ഇതിനു മുൻപ് ചന്ദ്രമുഖി എന്ന ചിത്രത്തിൽ രജനി ഉപയോഗിച്ചിരുന്ന വസ്ത്രങ്ങൾ ലേലത്തിന് വച്ചിരുന്നു. അതു വൻവില കൊടുത്ത് ആരാധകർ സ്വന്തമാക്കുകയും ചെയ്തു.