ന്യൂയോര്‍ക്കില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ വംശജരുള്ള ക്വീന്‍സില്‍ നാളെ (ശനി) നടത്തുന്ന
പ്രഥമ ഇന്ത്യ ഡേ പരേഡിന്റെ ഒരുക്കങ്ങള്‍ ത്വരിതഗതിയില്‍ പുരോഗമിക്കുന്നു. ഫ്ളോറല്‍
പാര്‍ക്ക് ബെല്‍റോസ് ഇന്ത്യന്‍ മര്‍ച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് പരേഡ്
നടക്കുന്നത്. മലയാളി സാംസ്കാരിക സംഘടനകളോടൊപ്പം ഒട്ടേറെ സാമുദായിക സംഘടനകളും
പരേഡില്‍ അണിനിരക്കുന്നുണ്ട് . തുടര്‍ന്ന് നടക്കുന്ന കലാസാംസ്കാരിക പരിപാടികളിലും
കേരളീയ തനിമ വിളിച്ചറിയിക്കുന്ന വിവിധ പ്രോഗ്രാമുകള്‍ ഉണ്ടായിരിക്കും.
ഫ്ളോറല്‍ പാര്‍ക്കില്‍ ഹില്‍സൈഡ് അവന്യൂ 268 സ്ട്രീറ്റില്‍ തുടങ്ങി 235
ല്‍ സമാപിക്കും. ആഗസ്ത് 13 ശനിയാഴ്ച്ച കൃത്യം 11 മണിക്ക് ആരംഭിക്കുന്നതാണ്.
മര്‍ച്ചന്റ് അസോസിയേഷന് ഭാരവാഹികളായ വി എം ചാക്കോ, കോശി ഉമ്മന്‍, സുഭാഷ് കപാടിയാ,
ഹേമന്ത് ഷാ, കൃപാല്‍ സിംഗ്, മാത്യു തോമസ്, സന്ജോയ് അഗസ്റ്റിന്, ജോസഫ് വി. തോമസ്, വി
തോമസ്, ജോര്‍ജ് സി പറമ്പില്‍, തുടങ്ങിയവര്‍ മുന്‍കൈ എടുത്ത് സംഘടിപ്പിക്കുന്ന ഈ
പരേഡിന്റെ മാസ്റ്റര്‍ ഓഫ് സെറിമണി തോമസ് റ്റി ഉമ്മന്‍, ഷെറി ദത്താ, ഉജ്ജുല ഷാ,
എന്നിവരാണ്.
വിവിധ സംഘടനകള്‍, ഓര്‍ത്തഡോക്സ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ്, ക്രിസ്ത്യന്‍ ഫെല്ലോഷിപ്പ്, ഫോമാ, ഫൊക്കാന, കേരളം സമാജം, കേരള കള്‍ച്ചറല്‍
അസോസിയേഷന്, അക്ബര്‍ ട്രാവെല്‍സ്, പ്രവാസി ചാനല്‍ , ഇ-മലയാളി , യുണി ടെക് വെബ് ടിവി, ഇന്ത്യ
അസോസിയേഷന് ഓഫ് ലോങ്ങ് ഐലന്‍ഡ്, ലാറ്റിന്‍ കാത്തോലിക് അസോസിയേഷന്, ന്യൂ യോര്‍ക്ക്
മലയാളീ സ്പോര്‍ട്സ് ക്ലബ്, കലാവേദി, വൈസ് മെന്‍സ് ക്ലബ്, ഇന്ത്യന്‍ നഴ്സസ്
അസോസിയേഷന്, സി എസ് ഐ ചെണ്ടാ ബോയ്സ്, തുടങ്ങി ഒട്ടേറെ സംഘടനകളും ഇന്ത്യന്‍
ബിസിനസ് സ്ഥാപനങ്ങളും പരേഡില്‍ പങ്കെടുക്കുന്നതാണ്.