Image

നയന്‍താര ഔട്ട്!! സ്‌നേഹ വീണ്ടും മമ്മൂട്ടിക്കൊപ്പം

Published on 12 August, 2016
നയന്‍താര ഔട്ട്!! സ്‌നേഹ വീണ്ടും മമ്മൂട്ടിക്കൊപ്പം
തമിഴ് നടി സ്നേഹ മമ്മൂട്ടിയുടെ നായികയായി മടങ്ങിവരുന്നു. ഹനീഫ് അദനി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് സ്നേഹ മടങ്ങിയെത്തുന്നത്. നയന്‍താരയാണ് ഈ വേഷത്തില്‍ എത്തുകയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നുവെങ്കിലും അവസാനം സ്നേഹയ്ക്ക് അവസരം എത്തുകയായിരുന്നു. ഭാര്യ വേഷത്തിലാണ് ചിത്രത്തില്‍ സ്നേഹ എത്തുക. മമ്മൂട്ടിക്കൊപ്പമുള്ള അഞ്ചാമത്തെ ചിത്രമാണ് സ്നേഹയുടേത്. മമ്മൂട്ടിയുടെ നായികയായിട്ടാണ് സ്നേഹ വീണ്ടും മലയാളത്തിലെത്തുന്നത്. നേരത്തെ ആനന്ദം, തുറുപ്പുഗുലാന്‍, വന്ദേമാതരം, പ്രമാണി എന്നീ സിനിമകളില്‍ സ്നേഹ മമ്മൂട്ടിയുടെ നായികയായി അഭിനയിച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക