ചിക്കാഗോ: ഫെഡറേഷന് ഓഫ് മലയാളി അസ്സോസിയേഷന്‍സ് ഓഫ് അമേരിക്കാസിന്റെ (ഫോമാ)2016-18 കാലഘട്ടത്തിലേക്കുള്ള ഭരണ സമിതിയുടെ പ്രവര്ത്ത ഉത്ഘാടനം ഒക്ടോബര്‍ 15-ആം തീയതി ചിക്കാഗോയ്ക്കടുത്ത് ഇവാന്‍സ്റ്റണ്‍ സിറ്റിയിലെ ഇവാന്‍സ്റ്റണ്‍ ഹൈസ്ക്കൂളില്‍ (1600 Dodge Ave, Evanston, IL 60201) വച്ചു നടത്തപ്പെടും. വൈകിട്ട് 5:45 -ന് ആരംഭിക്കുന്ന പരിപാടികളില്‍ ഫോമയുടെ വിവിധ നേതാക്കളോടൊപ്പം ചിക്കാഗോയിലെ മലയാളി സമൂഹത്തിലെ പ്രമുഖരും പങ്കെടുക്കും. 2016 ജൂലൈ 8 -ന് മയാമിയിലെ ഡ്യൂവില്ല് ബീച്ച് റിസോര്‍ട്ടില്‍ വച്ചു നടന്ന ഫോമാ അന്താരാഷ്ട്ര കണ്‍വന്‍ഷനോടനുബന്ധിച്ച് നടത്തപ്പെട്ട സംഘടനാ തിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിലക്ഷത്തോടെയാണ് ചിക്കാഗോയില്‍ നിന്നുള്ള ബെന്നി വാച്ചാച്ചിറയും സംഘം വിജയിച്ചത്.
ബെന്നിയോടൊപ്പം, ജിബി തോമസ്സ് മോളോപറമ്പില്‍ സെക്രട്ടറിയായും, ജോസി കുരിശിങ്കല്‍ ട്രഷററായും, ലാലി കളപ്പുരയ്ക്കല്‍ വൈസ് പ്രസിഡന്റായും, ജോയിന്റ് സെക്രട്ടറിയായി വിനോദ് കൊണ്ടൂര്‍ ഡേവിഡും, ജോമോന് കുളപ്പുരയ്ക്കല് ജോയിന്റ് ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു.
വുമണ്‍സ് റെപ്രസെന്റേറ്റീവുകളായി രേഖാ ഫിലിപ്പ്, ബീന വള്ളിക്കളം, രേഖാ നായര്‍ എന്നിവരെയാണ് തിരഞ്ഞെടുത്തത്. റീജണല്‍ വൈസ് പ്രസിഡന്റുമാരായി ജോള്‍സണ്‍ വര്‍ഗീസ്, പ്രദീപ് നായര്‍, വര്‍ഗീസ് കെ. ജോസഫ്, സാബൂ സ്ക്കറിയ, തോമസ് കുരിയന്‍, റജി സക്കറിയാസ് ചെറിയാന്, പോള്‍ കെ. ജോണ്‍, ബിജി ഫിലിപ്പ്, റോജന്‍ തോമസ്, തോമസ് തോമസ് എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്.
നാഷണല്‍ കമ്മിറ്റി മെമ്പര്‍മാരായി, ജെയിന് മാത്യൂസ്, സണ്ണി നൈനാന്, രാജ് കുറുപ്പ്, ജോണിക്കുട്ടി ജോസഫ്, ഷീല ജോസ്, തോമസ് ടി. ഉമ്മന്‍, ജോസ്മോന് തത്തംകുളം, തോമസ് മാത്യൂ, സിറിയക്ക് കുര്യന്, മാത്യൂ വര്‍ഗീസ് (ബിജു), ജോസഫ് ഔസോ, പീറ്റര്‍ മാത്യൂ, സജു ജോസഫ്, അഞ്ചേരില്‍ വര്‍ഗീസ്, ജയ്സണ്‍ വേണാട്ട് എന്നിവരെയാണ് തിരഞ്ഞെടുത്തത്.
പ്രവര്‍ത്തന ഉദ്ഘാടനത്തോടൊപ്പം, ചിക്കാഗോയിലും പരിസര പ്രദേശത്തുള്ള മലയാളികള്‍ക്ക്, മലയാളത്തിലെ പ്രമുഖ ചലിച്ചിത്ര താരങ്ങളെ അണിനിരത്തി കൊണ്ട് ഒരു ദൃശ്യവിസ്മയമൊരുക്കുകയാണ് സംഘാടകര്‍. മലയാളത്തിലെ പ്രമുഖ നടി നടന്മാരായ ഇന്ദ്രജിത്ത്, മംമ്ത മോഹന്‍ദാസ്, സുരാജ് വെഞ്ഞാറന്മൂട്, നീരജ് മാധവ്, ആര്യ, ഗായത്രി സുരേഷ്, ഉല്ലാസ് പന്തളം, സിറാജ് പൈയ്യോളി, നിഖില്‍ മാത്യൂ, മെറിന് ഗ്രിഗറി, സുശാന്ത് എന്നിവര്‍ ഉള്‍പ്പെടുന്ന വലിയൊരു താര നിരയെ തന്നെ അണിനിരത്തി കൊണ്ടാണ് പ്രവര്‍ത്തന ഉത്ഘാടനത്തിന് നിറപ്പകിട്ടേകുന്നത്. അടുത്ത രണ്ടു വര്‍ഷത്തെ ഫോമായുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനശേഖരണാര്‍ത്ഥമാണ് സ്റ്റേജ് ഷോ സംഘടിപ്പിക്കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ബെന്നി വാച്ചാച്ചിറ 8473221973,
ജിബി തോമസ് 9145731616,
ജോസി കുരിശിങ്കല്‍ 7734784357.