Image

കടുവയെ ലാളിച്ച് ബിജു മേനോന്‍

Published on 09 August, 2016
കടുവയെ ലാളിച്ച് ബിജു മേനോന്‍

മരുഭൂമിയിലെ ആന എന്ന ചിത്രത്തില്‍ ഒരു അറബി വേഷത്തിലാണ് ബിജു മേനോന്‍ എത്തുന്നത്. വളര്‍ത്തുപൂച്ചയെ തലോടുന്നതുപോലെയാണ് അറബി വേഷത്തില്‍ ബിജു മേനോന്‍ കടുവയെ ലാളിക്കുന്ന ചിത്രങ്ങള്‍ ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. കഴുത്തില്‍ ഒരു ചങ്ങല ഉണ്ടന്നല്ലാതെ മറ്റൊരു സുരക്ഷാക്രമീകരണവും ഒരുക്കിയിരുന്നില്ല.

വികെ പ്രകാശ് സംവിധാനം ചെയ്യുന്ന മരുഭൂമിയിലെ ആന ഒരു ക്യാരക്ടര്‍ റിവേഴ്‌സല്‍ കോമഡിയാണ്. അറബി കഥാപാത്രമായാണ് ബിജു മേനോന്‍ ചിത്രത്തിലെത്തുന്നത്.
വൈ.വി. രാജേഷാണ് ചിത്രത്തിന്റെ കഥാകൃത്ത്. അജയ് ഡേവിഡ് കാച്ചപ്പള്ളിയാണ് ക്യാമറ. നിഷാദ് ഗുരുവായൂര്‍ ക്യു ബിസ് ഇവന്റ്‌സാണ് ചിത്രീകരണത്തിന്റെ കോ ഓഡിനേഷനും നിര്‍വഹിക്കുന്നത്. സംസ്‌കൃതി ഷേണായി, സനുഷ, ലാലു അലക്‌സ്, പാഷാണം ഷാജി, മേജര്‍ രവി, ഹരീഷ് തുടങ്ങിയവരാണ് സിനിമയിലെ മറ്റു കഥാപാത്രങ്ങള്‍ക്ക് വേഷമിടുന്നത്. രതീഷ് വേഗയാണ് സംഗീതസംവിധാനം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക