മാഞ്ചസ്റ്റര്‍: സെന്‍ട്രല്‍ മാഞ്ചസ്റ്റര്‍ സീറോ മലബാര്‍ കാത്തലിക് കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ സമ്മര്‍ വെക്കേഷന് ക്ലാസുകള്‍ ഓഗസ്റ്റ് ഒമ്പതു മുതല്‍ 15 വരെ അഞ്ചു ദിവസങ്ങളിലായി നത്തുന്നു.
കുട്ടികള്‍ക്ക് അവരുടെ സഹപാഠികളുമായി സന്തോഷമായി ചെലവഴിക്കുവാന്‍ പറ്റുന്ന തരത്തില്‍ ബൈബിള്‍ സ്കിറ്റുകളും കളിയും ചിരിയും വിജ്ഞാനം പകരുന്ന ക്ലാസുകളും കോര്‍ത്തിണക്കി അവരുടെ സര്‍ഗാത്മക വാസനകളെ വളര്‍ത്തിയെടുക്കുന്നതിനും കൂടി ഉദ്ദേശിച്ചാണ് സമ്മര്‍ ക്ലാസുകള്‍ തയാറാക്കിയിരിക്കുന്നത്.
സെന്റ് ജോസഫ് ചര്‍ച്ച് വികാരി ഫാ. ഇയാന്‍ ഫാരല്‍, ലിവര്‍പൂള്‍ സീറോ മലബാര്‍ ചാപ്ലെയിന്‍ ഫാ. ജിനോ അരീക്കാട്ട്, സാല്‍ഫോര്‍ഡ് സീറോ മലബാര്‍ ചാപ്ലെയിന്‍ ഫാ. തോമസ് തൈക്കൂട്ടത്തില്‍, സണ്‍ഡേ സ്കൂള്‍ അധ്യാപകര്‍, സീറോ മലബാര്‍ യൂത്ത് ലീഗിന്റെ പ്രവര്‍ത്തകര്‍ തുടങ്ങിയവരാണ് ക്ലാസുകള്‍ക്കു നേതൃത്വം നല്‍കുന്നത്.
സമ്മര്‍ ക്ലാസില്‍ പങ്കെടുത്ത് ദൈവാനുഗ്രഹവും സന്തോഷവും സമാധാനവും നേടുവാന്‍ എല്ലാ കുട്ടികളെയും സാല്‍ഫോര്‍ഡ് രൂപത സീറോ മലബാര്‍ ചാപ്ലെയിന്‍ ഫാ.തോമസ് തൈക്കൂട്ടത്തില്‍ സ്വാഗതം ചെയ്തു.
വിവരങ്ങള്‍ക്ക്: ജോര്‍ജ് മാത്യു 7525628006, പ്രീതി ജോണി 7985765988, എബി 07985765988.
വിലാസം: സീറോ മലബാര്‍ കമ്യൂണിറ്റി സെന്റര്‍, സെന്റ് ജോസഫ് ചര്‍ച്ച്, പോര്‍ട്ട്ലാന്റ് ക്രസന്റ്, ലോംഗ്സൈറ്റ് ങ13 ഛആഡ മാഞ്ചസ്റ്റര്‍.
റിപ്പോര്‍ട്ട്: അലക്സ് വര്‍ഗീസ്