ഫ്രാങ്ക്ഫര്‍ട്ട്-ദുബായ്: കഴിഞ്ഞ ആഴ്ച്ചയില്‍ ഉണ്ടായ അപകടത്തെ തുടര്‍ന്ന് നിര്‍ത്തലാക്കിയ ദുബായ് വിമാനത്താവള സര്‍വ്വീസുകള്‍ പുനരാരംഭിച്ചു. എങ്കിലും പല വിമാനങ്ങളും ഏതാണ്ട് 8 മണിക്കൂര്‍ വരെ വൈകിയാണ് ഇപ്പോള്‍ സര്‍വ്വീസ് നടത്തിക്കൊണ്ടിരിക്കുന്നത്. വിമാനത്താവളങ്ങിലെ കാലതാമസം കണക്കിലെടുത്ത് യാത്രക്കാര്‍ക്ക് സൗജന്യ ഭക്ഷണവും അണ്‍ലിമിറ്റഡ് വൈഫൈ സൗകര്യവും ഒരുക്കിയതായി ദുബായ് എയര്‍പോര്‍ട്ട് അധിക്യുതരും, എമിരേറ്റ് എയര്‍ലൈന്‍സും അറിയിച്ചു. ബോര്‍ഡിംങ് പാസ്സോ, ടിക്കറ്റോ കാണിച്ച് വിമാനത്താളങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഭക്ഷണ ശാലകളില്‍ നിന്നും സൗജന്യമായി ഭക്ഷണങ്ങള്‍ സ്വീകരിക്കാമെന്ന് അധിക്യുതര്‍ അറിയിച്ചു. നിലവിലെ രണ്ട് വിമാനത്താവളങ്ങളിലും ഈ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും അറിയിപ്പില്‍ പറയുന്നു.