Image

മാണിയുടേത് ബാലിശമായ നിലപാട്; ജനാധിപത്യ മതേതര കക്ഷികള്‍ ഒന്നിച്ചു നില്‍ക്കണം

ജോയ് ഇട്ടന്‍ (ഐ എന്‍ ഓ സി ന്യൂ യോര്‍ക്ക് സ്‌റ്റേറ്റ് ചാപ്റ്റര്‍ പ്രസിടണ്ട് ) Published on 07 August, 2016
മാണിയുടേത് ബാലിശമായ നിലപാട്;  ജനാധിപത്യ മതേതര കക്ഷികള്‍ ഒന്നിച്ചു നില്‍ക്കണം
> ജനാധിപത്യ മതേതര കക്ഷികള്‍ ഒറ്റക്കെട്ടായി നില്‍ക്കേണ്ട ഒരു സാഹചര്യത്തില്‍ കേരളാ കോണ്‍ഗ്രസ്സ് എടുത്ത തീരുമാനം വളരെ ബാലിശമായിപ്പോയി.പാര്‍ട്ടിയെയും കെ.എം മാണിയെയും  ദുര്‍ബലപ്പെടുത്തുന്നതിനും അപകീര്‍ത്തിപ്പെടുത്തുന്നതിനും കോണ്‍ഗ്രസിലെ ചില കേന്ദ്രങ്ങള്‍ ബോധപൂര്‍വം നടത്തിയ ശ്രമങ്ങ ളെത്തുടര്‍ന്നാണ് മുന്നണി വിടുന്നതെന്നാണ് കെ.എം മാണി അറിയിച്ചത്. വളരെ  ബാലിശമായൊരു നിലപാടാണിത്. കെ.എം മാണിക്കെതിരെ ഉണ്ടായ ബാര്‍കോഴ ആരോപണത്തിന് ശേഷം യു.ഡി.എഫിന് ഒപ്പം നിന്ന് തെരഞ്ഞെടുപ്പിനെ നേരിട്ട് വിജയിച്ചുവന്നതിനു ശേഷം യു ഡി എഫ് വിട്ടുപോകാന്‍ മാണിസാര്‍ എടുത്ത തീരുമാനത്തിന്റെ സാഹചര്യമാണ് മനസിലാകാത്തത്.

> നിയമസഭയില്‍ പ്രത്യേക ബ്ലോക്കായിരിക്കുക എന്നാല്‍ മുന്നണിയില്‍ നിന്നും വിട്ടുപോവുക എന്നത് തന്നെയാണ്.ദേശീയ രാഷ്ട്രീയവും, കേരളാ രാഷ്ട്രീയവും അപകട കരമായ കാലഘട്ടത്തിലൂടെയാണ് ഇപ്പോള്‍ കടന്നുപോകുന്നത്.ഈ ഒരുങ്ങി സാഹസാഹര്യത്തില്‍ മാണിസാറിനെ പോലെ ഒരാള്‍ യു ഡി എഫിനെ സഹാക്തിപ്പെടുത്തേണ്ട സമയത്തു ഇത്തരം നടപടികളിലേക്ക് പോയത്  ജനാധിപത്യ വിശ്വാസികള്‍ക്ക് വിഷമം ഉണ്ടാക്കുന്ന സംഗതിയാണ്. ഈ യാഥാര്‍ഥ്യം ചെയര്‍മാന്‍ കെ.എം മാണിക്കും അറിയാതിരിക്കുവാന്‍ വഴിയില്ല. കാരണം ഇനി മാണിസാറിന് ഒന്നുകില്‍ ഇടതുമുന്നണി. അല്ലെങ്കില്‍ എന്‍ ഡി എ .രണ്ടായാലും മാണിസാറിനൊപ്പം നില്‍ക്കുന്ന ആളുകള്‍ക്കും ജനാധിപത്യ മതേതര വിശ്വാസികള്‍ക്കും വലിയ പ്രതിസന്ധികളാ ആകും സൃഷ്ടിക്കുക. ഇരുമുന്നണികളെയും മോഹവലയത്തില്‍ നിര്‍ത്തി കാര്യം നേടുക എന്നതാണ് കേരളാ കോണ്‍ഗ്രസ്സിന്റെ തന്ത്രമെങ്കില്‍ ഇതിനേക്കാള്‍ തന്ത്രവും മന്ത്രവും അറിയാവുന്നവരാണ് ഇടതു മുന്നണിയിലും,എന്‍ ഡി എയിലും ഉള്ളത് .അത്‌കെ വിജയിക്കാതെ വന്നാല്‍ മാണിസാറിന് യു ഡി എഫില്‍ തന്നെ തിരിച്ചുവരേണ്ടി വരും.എന്‍.ഡി.എയിലേക്കില്ലെന്ന് കെ.എം മാണി പറയുന്നുണ്ടെങ്കിലും അവസാന ലക്ഷ്യം അതുതന്നെയായിരിക്കുമെന്നാണ് പൊതുവെ രാഷ്ട്രീയ ലോകം കരുതുന്നത്. വരാനിരിക്കുന്ന മൂന്നുവര്‍ഷവും എന്‍.ഡി.എ മുന്നണി ഇങ്ങനെ നില്‍ക്കുകയാണെങ്കില്‍ എന്‍.ഡി.എ മുന്നണിയിലേക്കുപോകാം.  മൂന്നുവര്‍ഷത്തിനുള്ളില്‍ യു.പി.എ മുന്നണിക്കും യു.ഡി.എഫിനും തന്നെയാണ് സാധ്യതയെങ്കില്‍ തെറ്റുതിരുത്തി വരികയാണെന്ന് പറഞ്ഞ് വീണ്ടും യു.ഡി.എഫിലേക്ക് പോകാം. കര്‍ഷകതാല്‍പര്യം പറയുന്ന പാര്‍ട്ടിക്ക് കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ പ്രതിഷേധിച്ച് മുന്നണി വിടാമായിരുന്നില്ലേ?

> സാങ്കല്‍പികമായ ചില കുറ്റാരോപണങ്ങളുടെ പേരില്‍ മുപ്പത് വര്‍ഷത്തെ ബന്ധമാണ് കെ.എം മാണി നഷ്ടപ്പെടുത്തിയതെന്ന് അദ്ദേഹം ഓര്‍ക്കണം. ബാര്‍കോഴ കേസ് കത്തിനില്‍ക്കേ അദ്ദേഹത്തിന്റെ രാജിക്കുവേണ്ടി  പ്രത്യക്ഷസമരം നടത്തിയവരുമായിരുന്നു ബി.ജെ.പിയും സി.പി.എമ്മും. അവസരവാദ രാഷ്ട്രീയത്തിന്റെ കലയും കൂടിയാണ് രാഷ്ട്രീയമെന്ന് കേരള കോണ്‍ഗ്രസ് തെളിയിച്ചുകൊണ്ടിരിക്കുന്നു. അത്തരം സംഭവങ്ങള്‍ക്ക് അവരുടെ മുന്‍കാല ചരിത്രം തന്നെ സാക്ഷിയാണ്. അത്തരമൊരു സാധ്യതയെ ഉപയോഗപ്പെടുത്താനുള്ള ഇപ്പോഴത്തെ തീരുമാനം പക്ഷേ, ദുരന്തത്തിലായിരിക്കും കലാശിക്കുക. കെ.എം മാണിതന്നെ ആവിഷ്‌കരിച്ച സിദ്ധാന്തമാണ് വളരും തോറും പിളരുകയും പിളരും തോറും വളരുകയും ചെയ്യുന്ന പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസ് എന്നത്. അതൊരിക്കല്‍കൂടി പുലരാന്‍ ഏറെക്കാലം കാത്തിരിക്കേണ്ടിവരില്ല.

> ഘടകക്ഷികള്‍ മുന്നണിയില്‍ നിന്നും വിട്ടുപോകുന്നത് മുന്നണിക്ക് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസിന് ഒരിക്കലും നല്ലതല്ല. ഗ്രൂപ്പുകളുടെ അതിപ്രസരം കോണ്‍ഗ്രസിനെ നശിപ്പിക്കുന്നതോടൊപ്പം ഘടകകക്ഷികളെ അകറ്റുകയും ചെയ്യുന്നതിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നു എന്ന് ക്രുത്തേണ്ടി വരുന്നതില്‍ ദുഃഖമുണ്ട്. ജനാധിപത്യ മതേതര കക്ഷികള്‍ ഒറ്റക്കെട്ടായി നില്‍ക്കേണ്ട  ഒരു സമയമാണ് ഇത് എന്ന് കോണ്‍ഗ്രസ്സ് നേതൃത്വവും കരുതേണ്ട ഒരു കാലഘട്ടത്തിലുടെയാണ് ഇന്ത്യയിലെ ജനങ്ങള്‍ കടന്നു പോകുന്നത്. ഈ സാഹചര്യത്തില്‍ ഇത്തരമൊരു തീരുമാനം മാണി സാര്‍ എടുത്തതില്‍ ഒരു ജനാധിപത്യ വിശ്വാസി എന്ന നിലയില്‍ എന്റെ ഖേദം കൂടി ഞാന്‍ ഈ അവസരത്തില്‍ അറിയിക്കുകയാണ്.

Join WhatsApp News
CMC 2016-08-08 06:49:17
It is about time to lock these thieves in the jail and throw the key away.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക