Image

മോഹന്‍ലാല്‍ തെലുങ്ക് പഠിച്ചത് 68 മണിക്കൂറുകള്‍ കൊണ്ട്

Published on 02 August, 2016
മോഹന്‍ലാല്‍ തെലുങ്ക് പഠിച്ചത് 68 മണിക്കൂറുകള്‍ കൊണ്ട്

ഈ വര്‍ഷം മോഹന്‍ലാല്‍ മലയാളത്തിനൊപ്പം അന്യഭാഷ ചിത്രങ്ങളിലും ശ്രദ്ധ കേന്ദ്രീകരിയ്ക്കുന്നുണ്ട്. ചന്ദ്രശേഖര്‍ യെലേട്ടി സംവിധാനം ചെയ്യുന്ന ത്രിഭാഷ ചിത്രമാണ് അതില്‍ ഏറ്റവും പ്രധാനം. മലയാളത്തില്‍ വിസ്മയം എന്ന പേരിലും തെലുങ്കില്‍ മനമാന്ത എന്ന പേരിലും തമിഴില്‍ നമതു എന്ന പേരിലും എത്തുന്ന ചിത്രം ആഗസ്റ്റ് 5 ന് റിലീസ് ചെയ്യും.

മലയാളത്തിന് പുറമെ തമിഴ് ഭാഷ ലാലിന് നന്നായി അറിയാവുന്നതാണ്. മോഹന്‍ലാല്‍ തന്നെയാണ് തന്റെ തമിഴ് ചിത്രങ്ങളില്‍ ഡബ്ബ് ചെയ്യാറുള്ളതും. എന്നാല്‍ തെലുങ്ക് ലാലിന് ഒട്ടും വഴങ്ങാത്ത ഭാഷയാണ്. മലയാളവുമായി യാതൊരു സാമ്യവുമില്ലാത്ത തെലുങ്ക് ലാല്‍ പഠിച്ചെടുത്തത് 68 മണിക്കൂറുകള്‍ കൊണ്ടാണ്.

ചന്ദ്രശേഖര്‍ യെലേട്ടിയുടെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് മോഹന്‍ലാല്‍ മനമാന്ത എന്ന ചിത്രത്തിലെ തന്റെ കഥാപാത്രത്തിന് ശബ്ദം നല്‍കുന്നത്. ചിത്രത്തിന് വേണ്ടി ലാല്‍ തെലുങ്ക് പഠിച്ചു എന്നതൊക്കെ നേരത്തെ പുറത്ത് വന്ന വാര്‍ത്തകളാണ്.68 മണിക്കൂറുകള്‍ കൊണ്ടാണ് മോഹന്‍ലാല്‍ തെലുങ്ക് ഭാഷ പച്ചവെള്ളം പോലെ പഠിച്ചെടുത്തത് എന്ന് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരാഴ്ചയ്ക്കകം തെലുങ്ക് പഠിച്ചെടുത്ത ലാല്‍ സ്വന്തം കഥാപാത്രത്തിന് ശബ്ദം നല്‍കി.

നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം ഗൗതമിയും മോഹന്‍ലാലും ഒന്നിയ്ക്കുന്നു എന്നതാണ് മനമാന്തയുടെ ഒരു പ്രത്യേകത. ഇരുവര്‍, ഹിസ് ഹൈനീസ് അബ്ദുള്ള എന്നീ ചിത്രങ്ങള്‍ക്ക് വേണ്ടിയാണ് നേരത്തെ ലാലും ഗൗതമിയും ഒന്നിച്ചത്.ഇടത്തരം കുടുംബത്തില്‍ നടക്കുന്ന ഒരു സാധാരണ വിഷയത്തെ ആസ്പമദമാക്കിയാണ് ചിത്രം ഒരുക്കിയിരിയ്ക്കുന്നത്. ഏതൊരൊള്‍ക്കും ചിത്രത്തിലെ കഥാപാത്രങ്ങളെ തങ്ങളുമായി താരതമ്യം ചെയ്യാന്‍ കഴിയും എന്ന് മോഹന്‍ലാല്‍ പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക