കോട്ടയം: പാരഗണ്‍ ഗ്രൂപ്പ് കമ്പനികളുടെ ഉടമ കെ.യു തോമസ് (90) നിര്യാതനായി. ഇന്ന്
വൈകുന്നേരം അഞ്ചുമണിയോടെയാണ് അന്ത്യം. 1973ല്‍ സഹോദരീഭര്‍ത്താവ് പി.വി എബ്രഹാമും
സഹോദരന് കെ.യു സക്കറിയയും കൂടി ചേര്‍ന്നാണ് ഇദ്ദേഹം പാരഗണ്‍ റബ്ബര്‍
ഇന്‍ഡസ്ട്രീസ് എന്ന വ്യവസായ സ്ഥാപനം തുടങ്ങിയത്.
ഇന്ന് പാരഗണ്‍
ചെരുപ്പ് നിര്‍മ്മാണത്തിനു പുറമെ ഗാര്‍മെന്റ്സ് ഉള്‍പ്പടെ മറ്റ് വിവിധ
മേഖലകളിലും വന്‍ കുതിപ്പ് നടത്തിവരുന്നു.
കോട്ടയം കണിയാംകുളം കുടുംബാംഗമായ
പരേതയായ സൂസന് തോമസാണ് (ലിസി) ഭാര്യ. മക്കള്‍: ജോസഫ് കെ തോമസ്, മാണി കെ തോമസ്,
കെ.ടി തോമസ്, സാജന് കെ തോമസ് (എല്ലാവരും പാരഗണ്‍ ഡയറക്ടര്‍മാരാണ്), സുജ, അനു.
മരുമക്കള്‍: മോളി, ഷേര്‍ലി, സുശീല, താര, റോബിന് ചാക്കോ പൈനുമ്മൂട്ടില്‍.