ബെയ്ജിംഗ് ചൈനയില്‍ കല്‍ക്കരി ഖനിയില്‍ ഉണ്ടായ സ്ഫോടനത്തില്‍ 13 പേര് മരിച്ചു. എട്ടു പേര്‍ക്ക് പരിക്കേറ്റു. ചൈനയുടെ തെക്ക് പടിഞ്ഞാറുള്ള സിന്‍ചുവാന്‍ പ്രവിശ്യയിലെ ഖനിയിലാണ് സ്ഫോടനം ഉണ്ടായത്. പതിനൊന്ന് ഖനി തൊഴിലാളികള്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. നാല് പേരെ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സ്ഫോടനത്തെക്കുറിച്ച് അന്വേഷണം നടന്നുവരുന്നതായി ഷിങ്ഹുവ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.