ഫൊക്കാനയോട് (ഒരു നര്‍മ്മ ഗീതം:സുധീര്‍ പണിക്കവീട്ടില്‍)
Published on 03 July, 2016
ഫൊക്കാനക്കിന്നിപ്പോള് പാപ്പാന്മാര് ഒത്തവര് ഒത്തിരി പേരുണ്ടു നല്ല
കാര്യം നെറ്റിയില്‍ പട്ടവും മൗലിയില്‍
കോലവും ചുറ്റുമകമ്പടിക്കാളുകളും കൊടിയേറ്റം തൊട്ടു നടയടക്കുംവരെ കോലാഹലം
തന്നെ ചുറ്റുപാടും
അച്ചായന്മാരവരെത്തുന്നു കീശയില്‍ കുത്തി നിറച്ച
പണവുമായി ജാതിമത ഭേദമില്ലാതെ ഏവരും കണ്ടാല്‍ ചിരിക്കുന്ന
പുണ്യസ്ഥാനം ആമോദത്തോടെ മലയാളികള്‍ക്കെല്ലാം ഒത്തു ചേരാനൊരു
ആനപ്പുറം
പിന്നാലെ പോന്നോളാന്‍ കണ്ണാലെ കാണിച്ച് മുമ്പെ ഗമിക്കും
നതാംഗിമാരും ഒന്നു വിലസാനവസരം പാര്ത്തെത്തും ടീനേജുകാരുടെ പഞ്ചാരിയും ഇതു
തന്നെ തരമെന്നു കരുതി തങ്ങീടുന്ന ഇവിടെ വരുന്ന വിരുന്നുകാരും
അന്തസ്സ്
കാട്ടാനൊരുമ്പെട്ടു നില്ക്കുന്നു നാല് ദിവസങ്ങള്‍ പൂര്‍ണമായി സെറ്റായി
പെണ്ണുങ്ങള് സെറ്റു മുണ്ടും ചുറ്റി താലവുമേന്തി വരുന്ന
ദ്രുശ്യം ഉള്‍കണ്ണാല്‍ കണ്ടാ- മനപായസത്തിന്റെ മധുരം നുണഞ്ഞെത്തും
ചേട്ടന്മാരും.
പാപ്പാന്മാര് പ്രതിവര്‍ഷം
കൂടുന്നുണ്ടെങ്കിലും പാവമാണാനക്ക് കൊട്ടിലില്ല പല പല ദേവന്മാര് വാഴുന്ന
കോവിലിന് മുമ്പിലീയാനക്കെഴുന്നള്ളത്തു കോമരം തുള്ളി പറയുന്നു രണ്ടാണ്ടു -
കൂടുമ്പോള്‍ കൂട്ടേണ്ട ചട്ടവട്ടം ഏതൊരു ജന്മിക്ക് സ്വന്തമാണീയാന തട്ടകം
മാറ്റുന്നു; വേല തോറും
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല