Image

സൂപ്പര്‍ബോള്‍ പാര്‍ട്ടി കമ്മ്യൂണിറ്റി സെന്ററില്‍

സൈമണ്‍ മുട്ടത്തില്‍ Published on 04 February, 2012
സൂപ്പര്‍ബോള്‍ പാര്‍ട്ടി കമ്മ്യൂണിറ്റി സെന്ററില്‍
ചിക്കാഗോ: അമേരിക്കയിലെ ഏറ്റവും പ്രസിദ്ധമായ ഫുട്‌ബോള്‍ മത്സരത്തിന്റെ ഫൈനല്‍ മത്സരമായ സൂപ്പര്‍ ബോള്‍ കാണുവാന്‍ ഈ വര്‍ഷവും ചിക്കാഗോ ക്‌നാനായ കമ്മ്യൂണിറ്റി സെന്ററില്‍ അവസരമൊരുക്കുന്നു. ഫെബ്രുവരി 5-ാം തീയതി ഞായറാഴ്‌ച വൈകിട്ട്‌ 5 മണിമുതല്‍ എല്ലാവര്‍ക്കും ഒന്നിച്ചിരുന്ന്‌ മത്സരം ആസ്വദിക്കാന്‍ മുഴുവന്‍ ഫുട്‌ബോള്‍ പ്രേമികളെയും ചിക്കാഗോ ക്‌നാനായ കമ്മ്യൂണിറ്റി സെന്ററിലേക്ക്‌ ക്ഷണിച്ചുകൊള്ളുന്നതായി കെ.സി.എസ്‌. പ്രസിഡന്റ്‌ സിറിയക്‌ കൂവക്കാട്ടില്‍, വൈസ്‌ പ്രസിഡന്റ്‌ ബിനു പൂത്തുറയില്‍, സെക്രട്ടറി സൈമണ്‍ മുട്ടത്തില്‍, ജോ. സെക്രട്ടറി മത്ത്യാസ്‌ പുല്ലാപ്പള്ളി, ട്രഷറര്‍ ജോമോന്‍ തൊടുകയില്‍ എന്നിവര്‍ സംയുക്ത പ്രസ്‌താവനയില്‍ അറിയിച്ചു.
സൂപ്പര്‍ബോള്‍ പാര്‍ട്ടി കമ്മ്യൂണിറ്റി സെന്ററില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക