പ്രേമത്തിലെ മേരി എന്ന കഥാപാത്രം മലയാളികള്‍ ഏറ്റെടുത്ത പോലെ അ ആ എന്ന ചിത്രത്തിലെ നാഗവല്ലി എന്ന കഥാപാത്രത്തിലൂടെ ടോളിവുഡും അനുപമ പരമേശ്വരനെ ഏറ്റെടുത്തിരിക്കുകയാണ്. അ ആ എന്ന ബിഗ് ബജറ്റ് ചിത്രത്തിന് ശേഷം മറ്റൊരു ബിഗ് ബജറ്റ് ചിത്രത്തിന്റെ ഭാഗമാവുകയാണ് അനുപമ. ശ്രാവന്ത് നായകനായി എത്തുന്ന പുതിയ ചിത്രത്തിലാണ് അനുപമ ഇനി എത്തുക.
സത്തമാനം ഭവതി എന്ന് പേരിട്ടിരിക്കുന്ന ചിത്രം സതിഷ് വെഗെസ്നയാണ് സംവിധാനം ചെയ്യുന്നത്. ദില്‍ രാജുവാണ് നിര്‍മ്മാണം. ശ്രാവണിന്റെ ഇപ്പോഴത്തെ ചിത്രത്തിന്റെ ഷൂട്ടിന് ശേഷം സത്തമാനം ഭവതിയുടെ ഷൂട്ടിംഗ് ആരംഭിക്കും. നിലവില്‍ പ്രേമത്തിന്റെ തെലുങ്ക് പതിപ്പില്‍ നാഗചൈതന്യയ്ക്കൊപ്പം അഭിനയിക്കുകയാണ് അനുപമ. മാത്രമല്ല തമിഴില്‍ ധനുഷിനൊപ്പം ഒരു ചിത്രവും അനുപമ ചെയ്യുന്നുണ്ട്.