Image

പൊതുവേദിയില്‍ സല്ലുവിനെ അനുകരിച്ച് കിംഗ് ഖാന്‍

Published on 28 June, 2016
പൊതുവേദിയില്‍ സല്ലുവിനെ അനുകരിച്ച് കിംഗ് ഖാന്‍

ബോളിവുഡിലെ സൂപ്പര്‍ താരങ്ങളാണ് ഷാരൂഖ് ഖാനും സല്‍മാന്‍ ഖാനും. ഇരുവരും ഉറ്റ സുഹൃത്തുക്കളും കൂടിയാണെന്ന് ഏവര്‍ക്കും അറിയാവുന്നതുമാണ്. പല പൊതു ചടങ്ങുകളിലും ഇവരെ ഒരുമിച്ച് കണ്ടിട്ടുമുണ്ട്. സല്‍മാന്‍ ഖാന്‍ അവതാരകനായ ബിഗ് ബോസ് എന്ന പരിപാടിയില്‍ അതിഥിയായി ഷാരൂഖ് എത്തിയിരുന്നു. ഒട്ടും പ്രതീക്ഷിക്കാത്ത രസകരമായ ഒരുപാട് കാര്യങ്ങളാണ് അന്ന് സംഭവിച്ചത്.

ആ പരിപാടിക്കിടെ ഇരുവരും അങ്ങോട്ടുമിങ്ങോട്ടും തങ്ങളെ അനുകരിക്കുക വരെ ചെയ്തു. എന്തിന് ആമിര്‍ ഖാനെ വരെ ഷാരൂഖ് ഖാന്‍ അനുകരിച്ചു. കഴിഞ്ഞ വര്‍ഷം നടന്ന ബിഗ് ബോസ് സീസണ്‍ ഒന്‍പതാം എപ്പിസോഡിലാണ് ഷാരൂഖ് അതിഥിയായി എത്തിയത്. അന്നത്തെ ഒരു വിഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക