അവിവഹിതനായ ബോളിവുഡ് താരം തുഷാര്‍ കപൂര്‍ വാടകഗര്‍ഭപാത്രം വഴി ആണ്‍കുഞ്ഞിന്റെ
അച്ചനായി. ലക്ഷ്യ എന്നു പേരിട്ട കുട്ടി മുംബൈയില്‍ സ്വകാര്യആശുപത്രിയിലാണ്
ജനിച്ചത്.
അച്ഛനാകാനുള്ള തുഷാറിന്റെ തീരുമാനം വളരെയധികം
മതിപ്പുണ്ടാക്കിയെന്ന് ഐ.വി.എഫ് ഡയറക്ടറായ ഡോ.ഫിറുസ പരീഖ് പറഞ്ഞു. കുഞ്ഞിന്റെ
ആരോഗ്യത്തെക്കുറിച്ച് തുഷാര്‍ എല്ലായ്പ്പോഴും ശ്രദ്ധാലുവായിരുന്നെന്നും അദ്ദേഹം
പറഞ്ഞു. പ്രശസ്തനായ ഒരു വ്യക്തി എന്ന നിലയ്ക്ക് അദ്ദേഹത്തിന്റെ ഈ തീരുമാനം ഏറെ
ആളുകള്‍ക്ക് പ്രചോദനമാകുമെന്നും അദ്ദേഹം പറഞ്ഞു.
ശരീരത്തിനു പുറത്ത്
കൃത്രിമാവസ്ഥയില്‍ അണ്ഡകോശത്തെ പുരുഷബാജം കൊണ്ടു ബീജസങ്കലനം ചെയ്യിക്കുന്ന
ഇന്‍വിട്രോ ഫെര്‍ട്ടിലൈസേഷന്‍( ഐ.വി.എഫ്) അഥവാ കൃത്രിമ ബീജസങ്കലനം വഴിയാണ് കുഞ്ഞ്
ജന്മമെടുത്തത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല