കോല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ വീണ്ടും നവജാത ശിശുക്കളുടെ മരണം റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ രണ്ടു ദിവസത്തിനിടെ മാള്‍ഡ, ബാങ്കുര ജില്ലകളിലായി 19 നവജാത ശിശുക്കളാണ് മരിച്ചത്. ബാങ്കുരയിലെ സാമിലാനി മെഡിക്കല്‍ കോളജില്‍ പത്തും മാള്‍ഡയിലെ സ്വകാര്യ ആശുപത്രിയില്‍ ഒന്‍പതും മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മസ്തിഷ്ക വീക്കവും ഭാരക്കുറവുമാണ് കുട്ടികളുടെ മരണത്തിന് കാരണമെന്നാണ് ആശുപത്രി അധികൃതരുടെ വാദം. കഴിഞ്ഞ 16 ദിവസത്തിനിടെ മാള്‍ഡയിലെ ആശുപത്രിയില്‍ മാത്രം 125 കുട്ടികളാണ് മരിച്ചത്.