Image

പെണ്‍കുഞ്ഞിനെ പ്രസവിക്കണം എന്നാണ് എന്റെ ഏക ആഗ്രഹം: സായി പല്ലവി പറയുന്നു

Published on 24 June, 2016
പെണ്‍കുഞ്ഞിനെ പ്രസവിക്കണം എന്നാണ് എന്റെ ഏക ആഗ്രഹം: സായി പല്ലവി പറയുന്നു

പെണ്‍കുഞ്ഞുങ്ങളെ ഗര്‍ഭാശയത്തില്‍ വച്ചു തന്നെ കൊന്നു കളയുന്ന പ്രവണതയ്‌ക്കെതിരെ രൂപം കൊണ്ട സംഘടനയിലെ അംഗമാണ് സായി പല്ലവി. പെണ്‍ കുഞ്ഞുങ്ങള്‍ ജനിയ്ക്കുന്നത് ഒരു വരമായി എല്ലാവരും കരുതണം എന്ന് സായി പല്ലവി പറയുന്നു.

വിവാഹം കഴിഞ്ഞാല്‍ ഒരു പെണ്‍കുഞ്ഞിനെ പ്രസവിക്കണം എന്നതാണ് എന്റെ ഏക ആഗ്രഹം. അതിന് ആയിരം കാരണങ്ങളുണ്ട് എന്ന് സായി പല്ലവി പറയുന്നു. ഒരു വീട്ടില്‍, കുടുംബത്തില്‍, ബന്ധങ്ങളില്‍ പോസിറ്റീവായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ പെണ്ണിന് മാത്രമേ കഴിയൂ. പെണ്‍കുഞ്ഞുങ്ങള്‍ ജനിയ്ക്കുന്നത് ഒരു വരമായി എല്ലാവരും കരുതണം. തനിക്ക് എല്ലാം തന്റെ അമ്മ രാധയാണെന്ന് സായി പല്ലവി പറയുന്നു.

ഇന്ത്യയില്‍ പെണ്‍ഭ്രൂണഹത്യ നടത്തുന്നത് ദരിദ്രരും വിശേഷ ബുദ്ധി ഇല്ലാത്തവരുമാണെന്ന് ധരിക്കരുത്. വിവരവും വിദ്യാഭ്യാസവുമുള്ളവരാണ് ഇങ്ങനെ ചെയ്യുന്നത് ഇതൊക്കെ കാണുമ്പോഴാണ് എന്റെ അച്ഛനോടും അമ്മയോടും ഉള്ള സ്‌നേഹവും ബഹുമാനവും കൂടുന്നത്. എന്നെയും സഹോദരിയെയും അവര്‍ നല്ലവണ്ണം പഠിപ്പിയ്ക്കുന്നു. ഞങ്ങളുടെ ആഗ്രഹങ്ങളെല്ലാം സാധിച്ചു തരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക