കൊച്ചി: സ്വര്‍ണ വില പവന് 160 കൂടി 20,800 രൂപയായി. ഗ്രാമിന് 20 രൂപ
വര്‍ധനയോടെ 2,600 രൂപയാണ് സ്വര്‍ണത്തിന്റെ ഇന്നത്തെ വില. ആഗോള വിപണിയിലെ
വില വര്‍ധനയാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. ആഗോള വിപണിയിലെ വില
ട്രോയ് ഔണ്‍സിന് 0.03 ഡോളര്‍ വര്‍ധനയോടെ 1756.77 ഡോളര്‍ നിരക്കിലെത്തി.
യൂറോപ്യന്‍ കടപ്രതിസന്ധിയെ തുടര്‍ന്ന് ആഗോള സാമ്പത്തിക രംഗത്ത് തുടരുന്ന
അനിശ്ചിതത്ത്വങ്ങളെ തുടര്‍ന്നാണ് സ്വര്‍ണത്തിന് വില ഉയരത്തില്‍ തുടരുന്നത്.
ഡോളറടക്കമുള്ള മറ്റ് നിക്ഷേപ മാര്‍ഗങ്ങളില്‍ നിന്നും സുരക്ഷിത
നിക്ഷേപമെന്ന നിലയില്‍ നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് മാറുന്നതും വില
കൂടാനുള്ള കാരണങ്ങളിലൊന്നാണ്.