ഡബ്ലിന്‍ (അയര്‍ലന്‍ഡ്): മലങ്കര ഓര്‍ത്തോഡോക്സ് സഭയുടെ യുകെ-യൂറോപ്പ്-ആഫ്രിക്ക ഭദ്രാസനത്തിലെ ഡബ്ലിന്‍ സെന്റ് തോമസ് ഓര്‍ത്തഡോക്സ് പള്ളിയുടെ ദശാബ്ദി ജൂബിലി മേയ് 27 മുതല്‍ ജൂണ്‍ ആറു വരെയുള്ള ദിവസങ്ങളില്‍ നടന്നു. ജൂബിലിയുടെ ഭാഗമായി കൊയ്നോണിയ 2016 (കുടുംബ സംഗമം) സംഘടിപ്പിച്ചു. നിങ്ങളുടെ ദൈവമായ യഹോവ എന്ന ഞാന്‍ വിശുദ്ധനാകയാല്‍ നിങ്ങളും വിശുദ്ധരായിരിക്കുവിന്‍ (ലേവ്യ പുസ്തകം 19:2) എന്നതായിരുന്നു മുഖ്യ ചിന്താവിഷയം. ക്ലാസുകള്‍, വിവിധ സമ്മേളനങ്ങള്‍, ചര്‍ച്ചകള്‍, നമസ്കാരങ്ങള്‍, വിശുദ്ധ കുര്‍ബാന, ബൈബിള്‍ നാടകം എന്നിവ കൊയ്നോണിയയുടെ ഭാഗമായിരുന്നു. സഭയുടെ അടൂര്‍ കടമ്പനാട് ഭദ്രാസനാധിപന്‍ ഡോ. സഖറിയാസ് മാര്‍ അപ്രേം ക്ലാസിനും ആരാധനക്കും ആഘോഷ പരിപാടികള്‍ക്കും നേതൃത്വം നല്കി.
ജൂണ്‍ നാലിനു ജൂബിലി ആരാധനയും സമ്മേളനവും നടന്നു. രാവിലെ ഒന്പതിനു നടന്ന വിശുദ്ധ കുര്‍ബാനക്ക് ഇടവക മെത്രാപ്പോലീത്ത ഡോ. മാത്യൂസ് മാര്‍ തീമോത്തിയോസ്, അടൂര്കടമ്പനാട് ഭദ്രാസനാധിപന്‍ ഡോ. സഖറിയാസ് മാര്‍ അപ്രേം എന്നിവര്‍ മുഖ്യകാര്‍മികത്വം വഹിച്ചു. തുടര്‍ന്നു നടന്ന ജൂബിലി സമ്മേളനം ഡോ. സഖറിയാസ് മാര്‍ അപ്രേം ഉദ്ഘാടനം ചെയ്തു. ഡോ. മാത്യൂസ് മാര്‍ തീമോത്തിയോസ് അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ഫാ. റ്റി. ജോര്‍ജ്, ഫാ. നൈനാന് പി. കുര്യാക്കോസ്, റവ. ഫിലിപ്പ് വര്‍ഗീസ്, ഫാ. ജോസ് ഭരണികുളങ്ങര, ഫാ. എല്‍ദോ വര്‍ഗീസ്, വികാരി ഫാ. അനിഷ് കെ. സാം ട്രസ്റ്റി അലക്സ് പി. ഏബ്രഹാം എന്നിവര്‍ സംസാരിച്ചു. ജൂബിലി ശുശ്രൂഷകളില്‍ അയര്‍ലന്‍ഡിലെ എല്ലാ വിശ്വാസികളും പങ്കു ചേര്‍ന്നു.
വിശുദ്ധ മദ്ബഹായിലെ ശുശ്രൂഷകരുടെ സമ്മേളനം ജൂണ്‍ ആറിനു ഡബ്ലിന്‍ കാതോലിക്കേറ്റ് മന്ദിരത്തില്‍ (മലങ്കര ഹൗസ്) നടന്നു. ഇടവക മെത്രാപ്പോലീത്ത ഡോ. മാത്യൂസ് മാര്‍ തീമോത്തിയോസ് അധ്യക്ഷത വഹിച്ചു. ഫാ. എല്‍ദോ വര്‍ഗീസ് ക്ലാസ് നയിച്ചു. ഡബ്ലിന്‍ സെന്റ് തോമസ്, ലൂക്കന്‍ സെന്റ് മേരീസ്, ദ്രോഹിഡ സെന്റ് പീറ്റര്‍ ആന്‍ഡ് സെന്റ് പോള്‍ എന്നീ പള്ളികളില്‍ നിന്നുള്ള ശുശ്രൂഷകര്‍ സംബന്ധിച്ചു. ഗീവര്‍ഗീസ് ജോണ്‍സനെ അയര്‍ലന്‍ഡ് ശുശ്രൂഷക സംഘം കോ-ഓര്‍ഡിനേറ്റര്‍ ആയി തെരഞ്ഞെടുത്തു.
ജൂബിലി ശുശ്രൂഷകള്‍ക്ക് ഇടവക വികാരി ഫാ. അനിഷ് കെ. സാം, കൈക്കാരന് അലക്സ് പി. ഏബ്രഹാം, സെക്രട്ടറി ബിനു വര്‍ഗീസ്, കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്കി.
റിപ്പോര്‍ട്ട്: വി. രാജന്