മുംബൈ: ഇന്ത്യയെ നാണം കെടുത്തുന്ന രീതിയില്‍
വിദേശങ്ങളില്‍ പോയി പ്രസംഗിക്കുന്നത് പ്രധാനമന്ത്രി അവസാനിപ്പിക്കണമെന്ന്
ശിവസേന മുഖപത്രമായ സാംമ്ന.
വിദേശ പര്യടനങ്ങളില്‍ ഇന്ത്യയിലെ സംവിധാനങ്ങളിലെ അഴിമതിയെ കുറിച്ച് മോദി
ആവര്‍ത്തിച്ചു നടത്തുന്ന പരാമര്‍ശങ്ങള്‍ രാജ്യത്തെ പ്രതികൂലമായി
ബാധിക്കുന്നു.
അഴിമതിയുടെ കഥകള്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളായ മഹാരാഷ്ട്ര, ഗുജറാത്ത്,
മധ്യപ്രദേശ് എന്നിവിടങ്ങളില്‍ നിന്ന് കൂടി വരുന്നുണ്ട്. അതുകൊണ്ട് ഗാന്ധി
കുടുംബത്തെ തന്നെ കുറ്റം പറയാന്‍ സാധിക്കുമോ?
ഗാന്ധി കുടുംബവും റോബര്‍ട്ട് വാദ്രയും നടത്തുന്ന അഴിമതികളെപ്പറ്റി
ആവശ്യത്തിലധികം പറഞ്ഞു കഴിഞ്ഞു. ഇനി ആരോപിതര്‍ക്കെതിരെ നടപടി
സ്വികരിക്കേണ്ട സമയമാണ്. അല്ലാതെ യൂറോപ്പിലും, അമേരിക്കയിലും ഇതെപ്പറ്റി
പ്രസംഗിച്ചു നടന്നാല്‍ യാതൊരു പ്രയോജനവും ഉണ്ടാകാന്‍ പോകുന്നില്ല.
കള്ളപ്പണം തിരിച്ചുകൊണ്ട് വന്ന് ഓരോ ഇന്ത്യക്കാരന്റെ അക്കൗണ്ടിലും 15 ലക്ഷം
വീതം നിക്ഷേപിക്കുമെന്ന് മോദി വാഗ്ദാനം ചെയ്തിരുന്നു. അത് പാലിക്കണമെന്നും
ആവശ്യപ്പെടുന്നു.
ബീഫ്, മട്ടണ്‍, ചിക്കന്‍, മുട്ട, മീന്‍, വെളുത്തുള്ളി, ഉള്ളി തുടങ്ങിയവ
കഴിക്കുന്നത് പാപമായി കാണുമ്പോള്‍ പൊതു മുതല്‍ മോഷ്ടിക്കുന്നത് അങ്ങനെ
കാണാത്ത ഒരേ ഒരു രാജ്യം ഇന്ത്യ ആയിരിക്കുമെന്ന് ശിവസേന
കുറ്റപ്പെടുത്തുന്നു.
The other day Rahul Gandhi said, censoring that Punjabi movie on drugs is not a solution to drug problem . Right thing to say. Drugs is a big menace all over the country now.