കൊളോണ്‍: കൊളോണ്‍ പട്ടണത്തിനു സമീപമുള്ള പോര്‍സിലെ 45 ല്‍പരം മലയാളി കുടുംബങ്ങളിലെ മുതിര്‍ന്നവരും കുട്ടികളും ഒത്തൊരുമിച്ച് ജൂണ്‍ നാലിനു സെന്റ് മൈക്കിള്‍ ദേവാലയ ഹാളില്‍ ഈ വര്‍ഷത്തെ ഗ്രില്‍ പാര്‍ട്ടി നടത്തി.
ജീവിതത്തിരക്കില്‍ നിന്ന് ഒഴിഞ്ഞു കിട്ടിയ സമയം ഏവരും മതിമറന്ന് ആസ്വദിച്ചു. സാലഡുകള്‍, തീക്കനില്‍ ചുട്ട വിവിധ തരത്തിലുള്ള മാംസാദികള്‍ എന്നിവ ഭക്ഷിച്ച്, ജര്‍മന്‍ ബീയറും കുടിച്ച് എല്ലാവരും ഗ്രില്പാര്ട്ടി ആസ്വദിച്ചു. പാര്‍ട്ടിയില്‍ യുവതലമുറയും കുടുബസമേതം കൂട്ടുകാരോടൊത്തു പങ്കെടുത്തു.
ഏലിക്കുട്ടി രൈനദെ,പാപ്പച്ചന് പുത്തന്‍പറമ്പില്‍,ഗ്രിഗറി മേടയില്‍,സണ്ണി വെള്ളൂര്‍, ബേബിച്ചന്, കൊച്ചാലുംമൂട്ടില്‍, അപ്പച്ചന് ചന്ദ്രത്തില്, തങ്കപ്പന് പട്ടത്താനം, ജോര്‍ജ് അട്ടിപ്പേറ്റി എന്നിവര്‍ പാര്‍ട്ടിക്കു നേതൃത്വം നല്കി.
റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍