മുംബൈ: പ്രശസ്ത സംഗീത വിദ്വാന് അനില്‍ മൊഹൈല്‍ (71) അന്തരിച്ചു. ഹൃദയാഘാതത്തെ
തുടര്‍ന്ന് വ്യാഴാഴ്ച പുലര്‍ച്ചെ അന്തേരിയിലെ വീട്ടിലായിരുന്നു അന്ത്യം.
ആള് ഇന്ത്യ റേഡിയോയില്‍ മ്യൂസിക് കംപോസറായിരുന്നു. പ്രഗല്ഭ
മ്യൂസിക്കമ്പോസര്മാരായ ശ്രീനിവാസ് ഖാലെ, ശിവകുമാര്‍ പഞ്ചാനി തുടങ്ങിവരാണ്
അദ്ദേഹത്തിന്റെ ഗുരു. എസ്.ഡി ബര്മന്, ആര്.ഡി ബര്മന് ,ഖയ്യാം തുടങ്ങി സംഗീത
ലോകത്തെ നിരവധി പ്രമുഖരോടൊപ്പം അനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മറാത്തി
സിനിമകള്‍ക്ക് വേണ്ടിയും സംഗീതമൊരുക്കി.
സുല്‍ത്താന്‍, ബാസാര്‍, ഡോണ്‍,
ഖയാമത്ത് സെ ഖയാമത്ത് തക് തുടങ്ങി 80ഓളം ഹിന്ദി സിനിമകള്‍ക്ക്
സംഗീതമൊരുക്കിയിട്ടുണ്ട്.