ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്കിലെ റോക്ലാന്റ് കൗണ്ടിയില്‍ മൂന്നു
ദശാബ്ദങ്ങളായി മലയാളികളുടെ നാഡീസ്പന്ദനമായി മാറിക്കഴിഞ്ഞ പ്രസിദ്ധമായ
'ഹഡ്സണ്‍വാലി മലയാളി അസ്സോസിയേഷന്റെ' വാര്‍ഷിക പൊതുയോഗം ജനുവരി 28
ശനിയാഴ്ച രാവിലെ 10 മണിക്ക് വെസ്റ്റ് ന്യാക്ക് ലൈബ്രറിയില്‍ വച്ച് നടന്നു.
പ്രസിഡന്റ് തമ്പി പനയ്ക്കലിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍
സെക്രട്ടറി അലക്സാണ്ടര്‍ പൊടിമണ്ണില്‍ അവതരിപ്പിച്ച വാര്‍ഷിക
റിപ്പോര്‍ട്ടും ട്രഷറര്‍ ഷാജിമോന്‍ വെട്ടം അവതരിപ്പിച്ച വാര്‍ഷിക കണക്കും
യോഗം പാസ്സാക്കി. തുടര്‍ന്ന് ബോര്‍ഡ് ഓഫ് ട്രസ്റ്റീ മെംബര്തോമസ് നൈനാന്റെ
അദ്ധ്യക്ഷതയില്‍ കൂടിയ യോഗം 2012-ലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.
അഗസ്റ്റിന് പോള്‍ (പ്രസിഡന്റ്), ബോസ് കുരുവിള (പ്രസിഡന്റ് ഇലക്ട്), ലൈസി
അലക്സ് (സെക്രട്ടറി), ജയപ്രകാശ് നായര്‍ (ജോയിന്റ് സെക്രട്ടറി), തോമസ്
ഏലിയാസ് (ട്രഷറര്‍), വിശ്വനാഥന് കുഞ്ഞുപിള്ള (ജോയിന്റ് ട്രഷറര്‍) എന്നിവരെ
തെരഞ്ഞെടുത്തു. കൂടാതെ, സാബു ഇത്താക്കന്‍, ഫിലിപ്പോസ് ഫിലിപ്പ്, അലക്സ്
തോമസ്, അലക്സ് എബ്രഹാം, ജോണ്‍ യോഹന്നാന്, രാധാകൃഷ്ണന് കുഞ്ഞുപിള്ള,
വര്‍ഗീസ് ഒലഹന്നാന്‍, റെജീന ജയിംസ് എന്നിവരെ എക്സിക്യൂട്ടീവ്
കമ്മിറ്റിയിലേക്കും തെരഞ്ഞെടുത്തു.
അസ്സോസിയേഷന്റെ മുഖപത്രമായ 'കേരള ജ്യോതി'യുടെ മുഖ്യ പത്രാധിപരായി ജയിംസ്
ഇളാംപുരയിടത്തിലിനേയും, വിദ്യാജ്യോതി മലയാളം സ്കൂളിന്റെ പ്രിന്‍സിപ്പലായി
മത്തായി പി. ദാസിനേയും, ബോര്‍ഡ് ഓഫ് ട്രസ്റ്റീ ചെയര്‍പെഴ്സണായി തോമസ്
നൈനാനേയും തെരഞ്ഞെടുത്തു. ഒഴിവു വന്ന ബോര്‍ഡ് ഓഫ് ട്രസ്റ്റീ
മെംബര്സ്ഥാനത്തേക്ക് ഇന്നസന്റ് ഉലഹാന്നാനെ തെരഞ്ഞെടുത്തു.
കഴിവും പ്രാപ്തിയും സംഘടനാ പ്രവര്‍ത്തനങ്ങളില്‍ പ്രാവീണ്യം നേടിയിട്ടുള്ള
കരുത്തരായ നേതൃത്വമാണ് അസ്സോസിയേഷന്റെ ചാലകരായി
തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നതെന്നുള്ളതുകൊണ്ട് ഈ വര്‍ഷം നല്ല
പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെയ്ക്കാന്‍ സാധിക്കുമെന്ന് ബോര്‍ഡ് ഓഫ് ട്രസ്റ്റീ
ചെയര്മാന് സ്ഥാനം ഏറ്റുകൊണ്ട് തോമസ് നൈനാന് പ്രസ്താവിച്ചു. പ്രസിഡന്റ്
അഗസ്റ്റിന് പോള്‍ എല്ലാവരുടെയും സഹായസഹകരണങ്ങള്‍ അഭ്യര്‍ത്ഥിച്ചു.
അഗസ്റ്റിന് പോള്‍ (പ്രസിഡന്റ്)
ബോസ് കുരുവിള (പ്രസിഡന്റ് ഇലക്ട്)
ജയിംസ് ഇളാംപുരയിടത്തില്
ജയപ്രകാശ് നായര്‍ (ജോയിന്റ് സെക്രട്ടറി)
ലൈസി അലക്സ് (സെക്രട്ടറി)
മത്തായി പി.ദാസ് വിദ്യാജ്യോതി മലയാളം സ്കൂള്‍ പ്രിന്‍സിപ്പള്‍
തോമസ് ഏലിയാസ് (ട്രഷറര്‍)
തോമസ് നൈനാന് ബോര്‍ഡ് ഓഫ് ട്രസ്റ്റീ മെംബര്‍
വിശ്വനാഥന് കുഞ്ഞുപിള്ള (ജോയിന്റ് ട്രഷറര്‍)