Image

ജോയി വി.ജോണിന്റെ തലയോട്ടിയില്‍ നാലു വെടിയുണ്ട

Published on 01 June, 2016
ജോയി വി.ജോണിന്റെ തലയോട്ടിയില്‍  നാലു വെടിയുണ്ട
ചെങ്ങന്നൂര്‍: കൊല്ലപ്പെട്ട വാഴാര്‍മംഗലം ഉഴത്തില്‍ ജോയി വി.ജോണിന്റെ തലയോട്ടിയില്‍ നിന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ നാലു വെടിയുണ്ടകള്‍ കണ്ടെടുത്തു.

ഫോറന്‍സിക് സര്‍ജന്‍ ഡോ. കൃഷ്ണന്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് നേതൃത്വം നല്‍കി. വെടിയുണ്ടകളില്‍ രണ്ടെണ്ണം ജോയിയുടെ തലയുടെ വലത് ഭാഗത്തും ഒരെണ്ണം നെറ്റിയിലും മറ്റൊന്ന് തലയോട്ടിയുടെ പിന്നില്‍നിന്നുമാണ് കിട്ടിയത്.

വെടിയുണ്ടകള്‍ പരിശോധനകള്‍ക്കായി ബാലിസ്റ്റിക് വിദഗ്ധര്‍ക്ക് കൈമാറി. ശരീരാവശിഷ്ടങ്ങള്‍ ഡി.എന്‍.എ. പരിശോധനയ്ക്കയച്ചു. ഏതെങ്കിലും സാഹചര്യത്തില്‍ ഡി.എന്‍.എ. പരിശോധന പരാജയപ്പെട്ടാല്‍ ശാസ്ത്രീയ മാര്‍ഗങ്ങള്‍ അവലംബിക്കുമെന്ന് ഡിവൈ.എസ്.പി. കെ.ആര്‍. ശിവസുതന്‍പിള്ള പറഞ്ഞു. 

ജോയിയുടെ മൃതദേഹം ആറ് കഷ്ണങ്ങളായി മുറിച്ച് നദിയിലും വിവിധ പ്രദേശങ്ങളിലെ മാലിന്യക്കൂമ്പാരങ്ങളിലുമായി മകന്‍ ഷെറിന്‍ ജോണ്‍ വലിച്ചെറിയുകയായിരുന്നു. ഇതില്‍ വലതുകാല്‍ ഒഴികെയുള്ള ശരീരഭാഗങ്ങള്‍ കണ്ടത്തെി. ചൊവ്വാഴ്ച പമ്പാനദിയുടെ മാന്നാര്‍ പാവുക്കര ഭാഗത്തുനിന്നാണ് വലതുകൈയുടെ ഭാഗം പൊലീസ് കണ്ടത്തെിയത്. 

പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ജോയിയുടെ മൃതദേഹം ചൊവ്വാഴ്ച 5.30 ഓടെ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ഏഴ് മണിയോടെ മൃതദേഹം വസതിയിലേയ്ക്ക് കൊണ്ടുവന്നു.

സംസ്‌കാരം ബുധനാഴ്ച മൂന്നിന് ചെങ്ങന്നൂര്‍ ബഥേല്‍പ്പള്ളി സെമിത്തേരിയില്‍. ജോയി അമേരിക്കന്‍ പൗരനായതിനാല്‍ അമേരിക്കന്‍ എംബസിയുടെ അനുമതി ലഭിച്ചതുപ്രകാരമാണ് ചെങ്ങന്നൂരില്‍ ശവസംസ്‌കാരം.

അവയവങ്ങള്‍ വെട്ടിമുറിക്കാന്‍ ഉപയോഗിച്ച ആയുധം കണ്ടത്തൊനായിട്ടില്ല. കൊല്ലപ്പെടുന്ന ദിവസം ജോയ് ജോണിന്റെ ശരീരത്തിലുണ്ടായിരുന്ന നാല് പവന്റെ രുദ്രാക്ഷം കെട്ടിയ മാലയും ഒരു പവന്റെ മോതിരവും കണ്ടത്തെിയിട്ടില്ല. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക