റിയാദ്: ഒരു മാസമായി റിയാദില്‍ നടന്നു വരുന്ന ഒഐസിസി കണ്ണൂര്‍ ജില്ലാ കമ്മറ്റി
ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ സമാപന സമ്മേളനത്തില്‍ കോണ്‍ഗ്രസ് നേതാവും എംപിയുമായ
കെ. സുധാകരന് പങ്കെടുക്കും. ഫെബ്രവരി രണ്ടിന് (വ്യാഴം) വൈകുന്നേരം ഏഴിനാണ്
ചടങ്ങ്.
വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കലാമത്സരങ്ങളും മൈലാഞ്ചിയിടല്‍,
പാചകം തുടങ്ങി കുടുംബിനികള്‍ക്കായി നടത്തിയ മത്സരങ്ങളുമടക്കം നിരവധി പരിപാടികള്‍
ഒരു മാസമായി ജില്ലാ കമ്മററി വാര്‍ഷികങ്ങളോടനുബന്ധിച്ച് നടന്നു
വരികയായിരുന്നു.
കണ്ണൂരിന്‍െറ സര്വതോന്മുഖമായ പുരോഗതികള്‍ക്കായി കെ.
സുധാകരന് എംപി എന്ന നിലയിലും കോണ്‍ഗ്രസ് നേതാവെന്ന നിലയിലും നടത്തിയ
പ്രവര്‍ത്തനങ്ങളെ മുന്‍ നിര്‍ത്തി സ്വീകരണച്ചടങ്ങില്‍ കെ. കരുണാകരന് കര്‍മ്മ
പുരസ്കാരം അദ്ദേഹത്തിന് സമര്‍പ്പിക്കുമെന്ന് ഒഐസിസി ജില്ലാ കമ്മറ്റി നേതാക്കള്‍
വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അതോടൊപ്പം കണ്ണൂരില്‍ നിന്നുള്ള ആറ് മുതിര്‍ന്ന
പ്രവാസികളെ ചടങ്ങില്‍ ആദരിക്കും.
വ്യാഴം രാവിലെ റിയാദിലെത്തുന്ന സുധാകരന്
വിവിധ ലേബര്‍ ക്യാമ്പുകളും ഇന്ത്യന്‍ എംബസിയും സന്ദര്‍ശിക്കുന്നുണ്ട്. ഒഐസിസി
യുടെ പരിപാടിയോടൊപ്പം കണ്ണൂര്‍ ജില്ലാ കെഎംസിസി, കിയോസ്, പയ്യനൂര് സൗഹൃദവേദി
തുടങ്ങിയ സംഘടനകളും സുധാകരന് സ്വീകരണം ഒരുക്കിയിട്ടുണ്ട്. സെന്‍ട്രല്‍ കമ്മറ്റി
പ്രസിഡണ്ട് സി.എം കുഞ്ഞി കുമ്പള, രഘുനാഥ് പറശിനിക്കടവ്, മുഹമ്മദലി കൂടാളി, ഷാജി
പാനൂര്‍, ലതീഷ് പിണറായി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.