വാഷിംഗ്ടണ്‍ ഡി.സി: കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ആറാമത് ദേശീയ
ഹിന്ദുസംഗമത്തിന് ജൂലൈ ഒന്നാംതീയതി വെള്ളിയാഴ്ച രാവിലെ വിശേഷാല്‍ പൂജകളോടുകൂടി
സത്യാനന്ദ നഗറില്‍ (ഹയറ്റ് റീഗന്‍സി, ക്രിസ്റ്റല്‍ സിറ്റി, ആര്ലിംഗ്ന്റെന്,
വിര്‍ജീനിയ) കൊടികയറും. ജൂലൈ ഒന്നുമുതല്‍ നാലുവരെ നടക്കുന്ന ദേശീയ ഹിന്ദു
സംഗമത്തില്‍ കാനഡ, മെക്സിക്കോ, ഇന്ത്യ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍
പങ്കെടുക്കും.
കണ്‍വെന്‍ഷനില്‍ സ്വാമിജിമാരായ സ്വാമി ഉദിത് ചൈതന്യജി,
സ്വാമി ചിദാനന്ദപുരി, സ്വാമി ജ്ഞാനേശ്വരാനന്ദജി, സ്വാമി ശാന്താനന്ദജി, സ്വാമി
സിദ്ധാര്ത്ഥാനന്ദജി, ആചാര്യ വിവേക് തുടങ്ങിയവരും, ആത്മീയ പ്രഭാഷകരായ ഡോ.
ഗോലാപകൃഷ്ണന്‍, മണ്ണടി ഹരി തുടങ്ങിയവരും, കേരളാ ഗവണ്മെന്റ് അഡീഷണല്‍ ചീഫ്
സെക്രട്ടറി ജയകുമാര്‍ ഐ.എ.എസ്, മുന്‍ വിവിധ വകുപ്പ് സെക്രട്ടറിയായിരുന്ന ജെ.
ലളിതാംബിക ഐ.എ.എസ് തുടങ്ങിയവരും പങ്കെടുക്കും.
സംഗീതസാമ്രാട്ടുകളായ വിധു
പ്രതാപ്, രമേശ് നാരായണന്, ശ്വേതാ മോഹന്‍, ശങ്കരന് നമ്പൂതിരി എന്നിവരുടെ സംഗീത
സദസും കണ്‍വെന്‍ഷനോടനുബന്ധിച്ച് ഉണ്ടായിരിക്കും. കൂടാതെ ഡാന്‍സ്, കഥകളി,
ഹിന്ദുസ്ഥാനി സംഗീതം, വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ അവതരിപ്പിക്കുന്ന
കലാവിരുന്ന്, ആത്മീയ സെമിനാറുകള്‍ തുടങ്ങിയവയും കണ്വെന്ഷന് കൊഴുപ്പേകും.
കണ്‍വെന്‍ഷന്റെ സുഗമമായ നടത്തിപ്പിന് പ്രസിഡന്റ് എം.ജി മേനോന്റേയും, ചെയര്മാന്
ഡോ. മുരളീരാജന്റേയും നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍
പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. സതീശന് നായര്‍ അറിയിച്ചതാണിത്.