തന്നെക്കാള്‍ മികച്ച താരങ്ങളെ കണ്ടെത്താന്‍ കഴിഞ്ഞാല്‍ ക്യാപ്റ്റനാക്കാം: ധോനി
Published on 31 January, 2012
സിഡ്നി: തന്നെക്കാള്‍ മികച്ച താരങ്ങളെ
കണ്ടെത്താന്‍ കഴിഞ്ഞാല്‍ അവരെ ഇന്ത്യന്‍ ടീമിന്റെ നായകസ്ഥാനം
ഏല്‍പ്പിക്കാമെന്ന് എം.എസ്. ധോനി. ഇതെന്റെ ഒരു പ്രസ്താവന മാത്രമാണ്.
മറ്റേത് പ്രസ്താവനയേയും പോലെ ഇതിനെയും നിങ്ങള്‍ക്ക് എങ്ങനെ വേണമെങ്കിലും
വ്യാഖ്യാനിക്കാം-ധോനി പറഞ്ഞു. അടുത്ത ലോകകപ്പില്‍ ഇന്ത്യയെ
നയിക്കുകയാണെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് ഒഴിഞ്ഞേക്കുമെന്ന
തന്റെ പ്രസ്താവനയെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് ധോനി ഈ
അഭിപ്രായപ്രകടനം നടത്തിയത്.
2013ന് ഇനിയും രണ്ടു വര്ഷമില്ലെ. 45 ദിവസത്തെ ഐ.പി.എല്ലും ചാമ്പ്യന്‍സ്
ലീഗും തുടര്‍ച്ചയായ പരമ്പരകളുമെല്ലാം കഴിയുമ്പൊഴേക്കും നമ്മള്
ബാക്കിയുണ്ടാകുമോ എന്ന കാര്യം തന്നെ സംശയമാണ്. എനിക്ക് ലോകകപ്പ് തന്നെ
കളിക്കാനാകുമോ എന്ന കാര്യവും ഉറപ്പില്ല-ധോനി പറഞ്ഞു.
ടെസ്റ്റ് ക്രിക്കറ്റ് തന്നെയാണ് യഥാര്‍ഥ ക്രിക്കറ്റ്. എന്നാല്‍ അതുകൊണ്ടു
മറ്റു ഫോര്‍മാറ്റുകളെ തള്ളിക്കളയാനാകരുത്. ഓരോ ഫോര്‍മാറ്റിനും അതിന്റേതായ
വെല്ലുവിളികള്‍ ഉണ്ട്. എല്ലാറ്റിനും അതിന്റേതായ രസവുമുണ്ട്. അതുകൊണ്ട്
മൂന്ന് ഫോര്‍മാറ്റിലും ഞാന്‍ തുടര്‍ന്നും കളിക്കും-ധോനി പറഞ്ഞു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല