Image

ചാരിറ്റിയുടെയും വികസനത്തിന്റേയും സന്ദേശവുമായി വയനാട് സംഗമം

Published on 06 May, 2016
ചാരിറ്റിയുടെയും വികസനത്തിന്റേയും സന്ദേശവുമായി വയനാട് സംഗമം

  ലണ്ടന്‍: കേരളത്തിലെ വയനാട് ജില്ലയില്‍നിന്നും ഇംഗ്ലണ്ടിലേക്ക് കുടിയേറിയവരുടെ കൂട്ടായ്മയായ വയനാട് സംഗമം പരസ്പരം പങ്കുവയ്ക്കലിന്റേയും വികസനത്തിന്റേയും സന്ദേശവുമായി വെയില്‍സിലെ ന്യൂപോര്‍ട്ടില്‍ സമാപിച്ചു. 

സംഗമം നാട്ടില്‍നിന്ന് എത്തിയ രാജന്‍ വര്‍ഗീസിന്റെ സഹോദരങ്ങളും മാതാവും ചേര്‍ന്നു ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ രാജന്‍ വര്‍ഗീസ് അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ എല്‍ദോ, പ്രോഗ്രാം കണ്‍വീനര്‍ റോബി മേക്കര, പിആര്‍ഒ ബെന്നി പെരിയപുറം എന്നിവര്‍ പ്രസംഗിച്ചു. 

അബര്‍ഡീനില്‍ താമസിക്കുന്ന പുല്‍പ്പള്ളി സ്വദേശിയായ പോള്‍ വര്‍ഗീസിന്റെ പിതാവിന്റെ നിര്യാണത്തില്‍ യോഗം അനുശോചിച്ചു. 

കൂട്ടായ്മയുടെ പേരില്‍ വയനാട് ജില്ലാ ആശുപത്രിയോടുചേര്‍ന്നു പ്രവര്‍ത്തിക്കുന്ന പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ സെന്ററിന് ആംബുലന്‍സ് സൗകര്യം ലഭ്യമാക്കുന്നതിനുള്ള തുക സംഭാവന ചെയ്യുവാനും സ്‌കൂള്‍ തുറക്കുന്ന സമയത്ത് സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നതുമൂലം പഠനം മുമ്പോട്ടുകൊണ്ടുപോകാന്‍ ബുദ്ധിമുട്ടുന്നവര സഹായിക്കാനും യോഗത്തില്‍ തീരുമാനമായി. തുടര്‍ന്നു നടന്ന ചര്‍ച്ചകള്‍ക്ക് രാജപ്പന്‍ വര്‍ഗീസ്, റോബി മേക്കര, സജി രാമച്ചനാട്ട്, ജോസഫ് ലൂക്ക, ജയിംസ് മേപ്പാടി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. 

കുട്ടികളുടേയും മുതിര്‍ന്നവരുടേയും വിവിധ കലാപരിപാടികള്‍ സംഗമത്തിനു മാറ്റുകൂട്ടി. അടുത്ത സംഗമം മിഡ്‌ലാന്‍ഡില്‍ നടത്തുവാന്‍ തീരുമാനിച്ചു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക