Image

ജിഷയുടെ മരണത്തില്‍ വേദന പങ്കുവച്ച് നടി മഞ്ജു വാര്യര്‍

Published on 03 May, 2016
ജിഷയുടെ മരണത്തില്‍ വേദന പങ്കുവച്ച് നടി മഞ്ജു വാര്യര്‍

പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ത്ഥിനി ജിഷ പീഡനത്തിനിരയായി മരിച്ച സംഭവത്തില്‍ പ്രതികരണവുമായി നടി മഞ്ജു വാര്യര്‍. ഒരു വാക്കിനും ഭാഷയ്ക്കും ഉള്‍ക്കൊള്ളാനാകാത്ത അത്രയും ദേഷ്യവും സങ്കടവും ഉള്ളില്‍ നിറയുകയാണെന്ന് മഞ്ജു ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
ഒരു കടലാസ് കഷണമെന്നോണം നെടുകെയും കുറുകെയും വലിച്ചുകീറപ്പെട്ട് മരിക്കാതെ മരിച്ച ജിഷ അനുഭവിച്ച വേദനയ്ക്ക് പുറത്തെ തീവേനലിനേക്കാള്‍ ചൂടുണ്ട്. നമുക്ക് അവളോട് ഒന്നും പറയാനില്ല. നിശബ്ദമായി നില്‍ക്കുക മാത്രം ചെയ്യാം. ഞാന്‍ നിങ്ങളിലൊരാളായിരുന്നില്ലേ? എന്ന അവളുടെ ചോദ്യത്തിന് നമുക്ക് മറുപടിയില്ലെന്നും മഞ്ജു കൂട്ടിച്ചേര്‍ത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക