Image

നാം എവിടെ? (തോമസ് കളത്തൂര്‍)

Published on 01 May, 2016
നാം എവിടെ?  (തോമസ് കളത്തൂര്‍)
2016 മാര്‍ച്ച് 12ന് മലയാളി അസോസിയേഷന്റെ കലോത്സവത്തില്‍ നടത്തിയ പ്രഭാഷണം.
ഇന്നു നമ്മള്‍ ചിന്തിയ്ക്കുന്നത് ''അമേരിക്കയിലെ സാമൂഹ്യരാഷ്ട്രീയ മതമണ്ഡലങ്ങളില്‍ മലയാളിയുടെ പങ്ക്'' എന്ന വിഷയത്തെപ്പറ്റിയാണ്. അനേക വര്‍ഷങ്ങളായി അമേരിക്കയുടെ മണ്ണില്‍ കാലൂന്നി നില്ക്കുന്ന നാം തീര്‍ച്ചയായും തിരിഞ്ഞുനോക്കേണ്ടതായ ഒരു കാര്യമാണ്, ''മലയാളികള്‍ എവിടെ എത്തിനില്ക്കുന്നു?'' ഒരു പ്രവാസസമൂഹമായി വേറിട്ടു നില്ക്കുകയാണോ? അതോ, അമേരിക്ക എന്ന 'മെല്‍റ്റിങ്ങ് പോട്ടില്‍'' അലിഞ്ഞു ചേര്‍ന്നുകൊണ്ടു അഥവാ ഉരുകിചേര്‍ന്നുകൊണ്ട്, ആര്‍ഷഭാരതസംസ്‌കാരത്തിന്റെ മൂല്യങ്ങളെ വിട്ടുകളയാതെ മറ്റു സംസ്‌കാരങ്ങളുടെ നന്മകളെ കൂടെ കൈക്കൊള്ളാന്‍ സന്നദ്ധരാകുകയാണോ? തീര്‍ച്ചയായും അത് അത്യന്താപേക്ഷിതമാണ്. അങ്ങനെ നമ്മള്‍ അമേരിക്കയുടെ ഒരു ഭാഗമാണെന്നും നമ്മുടെ ചുമതലകളെ, രാജ്യത്തോടുള്ള കടമകളെ നിറവേറ്റിക്കൊണ്ട് നമ്മുടെ അവകാശങ്ങളെ നമ്മള്‍ ഉപയോഗിക്കണം. അതിനുള്ള സ്വാതന്ത്ര്യത്തെ നമ്മള്‍ ചിന്തിച്ചുറയ്ക്കണം. ജീവിതം ജീവിതമായി തന്നെ മുന്നോട്ടു കൊണ്ടുപോകണം. നാം വളരേണം. നമ്മോടൊപ്പം നമ്മുടെ കുടുംബവും വളരുകയാണ്. മേല്പറഞ്ഞ മേഖലകളിലെല്ലാം, (സാമൂഹ്യ, രാഷ്ട്രീയ, മതമണ്ഡലങ്ങളിലെല്ലാം) എല്ലാവരും എത്തിപ്പേടേണ്ടതാണ്. സമൂഹം, മതം, രാഷ്ട്രീയം എന്നൊക്കെ പറയുമ്പോള്‍, ഇതൊക്കെ നമ്മള്‍ തന്നെയാണെന്ന് ഓര്‍ക്കണം. നമ്മള്‍ ഉള്‍പ്പെടുന്ന, നമ്മളെകൂടി ഉള്‍ക്കൊള്ളുന്നതാണ് സമൂഹം. നാം തിരഞ്ഞെടുക്കുകയും, നമ്മുടെ വ്യക്തിത്വത്തേയും സ്വത്തിനേയും വികാസത്തേയും സംരക്ഷിക്കുകയും ചെയ്യേണ്ടതാണ് രാഷ്ട്രീയം. നമ്മുടേയും, സഹജീവജാലങ്ങളുടേയും പ്രകൃതിയുടേയും സഹവര്‍ത്തിത്വത്തേയും ആത്മീയതയേയും പരിപോഷിപ്പിക്കാനായി നമ്മള്‍ തെരഞ്ഞെടുത്തതാണ് മതം. അതിനാല്‍ സമൂഹവും മതവും രാഷ്ട്രീയവും നമ്മള്‍ തന്നെയാണ്. ഇതിലൊക്കെ ഒരു ഇത്തില്‍കണ്ണി (ഇത്തില്‍ക്കൊടി/പാരസൈറ്റ്) പോലെ വെറുതേ പറ്റിപിടിച്ചിരുന്നത്, പ്രയോജനരഹിതമാക്കി ഉറങ്ങാനുള്ളതല്ല നമ്മുടെ ജന്മം. നമ്മള്‍ വളരണം. അതോടൊപ്പം സമൂഹവും. അതിനായി മലയാളികളായ നാം എന്തു പങ്കാണ് വഹിക്കേണ്ടത് എന്ന് ചിന്തിയ്ക്കുന്നതിനു മുമ്പ്, അതിന്റെ ഒരു ഭാഗമാണെന്നും തന്റെ അവകാശങ്ങളെ പരിപാലിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും ചിന്തിച്ചു ഉറയ്ക്കണം. പ്രവാസികള്‍ക്ക് ധനസമ്പാദനം ഒരു ഉദ്ദേശ്യമാണ്, അതിനു വേണ്ടികൂടിയാണ് നാമെല്ലാം പ്രവാസികളായത്. അങ്ങനെ ഭദ്രമായ ഒരു ജീവിതവും നയിക്കാം. അതോടുകൂടി ചിന്തിക്കേണ്ട മറ്റൊരു കാര്യം, നാം ജീവിക്കുന്ന ചുറ്റുപാടിനോടും നമുക്കൊരു കടപ്പാടുണ്ട്. നമുക്കും നമ്മുടെ ജീവിതത്തിനും പരിണാമം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. നമ്മോടൊപ്പം നമ്മുടെ കുടുംബവും വളരുകയാണ്. മേല്പറഞ്ഞ മേഖലകളിലെല്ലാം എല്ലാവരും എത്തിപ്പെടേണ്ടതുമാണ്. കാര്യമാത്രപ്രസക്തമായ ജീവിതം, ഒരു കാര്യവുമില്ലാത്ത ജീവിതമാണ്. വെറും മരുഭൂമിപോലെ, തണവും വാനമ്പാടികളുമില്ലാത്ത, പുഷ്പങ്ങളും കുളിര്‍ തെന്നലുമില്ലാത്ത, മൊരടിച്ചതാണ്. സമൂഹം, ശാരീരികവും ബൗദ്ധികമായും വളര്‍ച്ചയ്ക്കും സഹായകമാണ്. നാം ഇന്നു ജീവിയ്ക്കുന്ന സമൂഹത്തെ അന്യമായി കാണാതെ അതിന്റെ അവസരങ്ങളെ പ്രയോജനപ്പെടുത്തി അതിന്റെ ഒരു ഭാഗമാകാന്‍ ശ്രമിക്കേണ്ടതുണ്ട്.
നമ്മളില്‍ പലരും, നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ - ''പൊണ്ണക്കാര്യക്കാരാണ്.'' ''എന്നെ ആരും വിളിച്ചില്ല അഥവാ ക്ഷണിച്ചില്ല എന്ന പരാതിക്കാരാണ്. പൊതുകാര്യങ്ങളില്‍, ക്ഷണനം ആവശ്യമില്ലാത്തിടത്ത്, അത് പ്രതീക്ഷിക്കാതെ, ഞാന്‍ എന്തുചെയ്യണം, എന്ന് ചോദിക്കാനും അല്ലെങ്കില്‍ ഞാന്‍ ഈ ചുമതല എടുക്കാം എന്നു പറയാനും തയ്യാറാകണം.
ലോകത്തിലെ ഏറ്റവും സമ്പന്നവും സ്വതന്ത്രവും സംസ്‌കാരസമ്പന്നവുമായ അമേരിക്കയില്‍ കടിയേറിപ്പാര്‍ക്കാന്‍ ലഭിച്ച അവസരം ഒരനുഗ്രഹമാണ്. ഇവിടുത്തെ പല നല്ല പരിചയങ്ങളേയും സ്വഭാവങ്ങളേയും സ്വീകരിക്കാനും നമ്മള്‍, കൂടെ കൂട്ടിയിരിക്കുന്ന, പല തെറ്റിദ്ധാരണകളേയും കൈവെടിയാനും തയ്യാറാകണം. ഇവിടുത്തെ അന്യോന്യമുള്ള അഭിവാദനരീതികള്‍ എത്ര മനോഹരമാണ്.
രാവിലെ ജോലിയ്ക്കു പോകുമ്പോള്‍ എതിരേ വരുന്ന വ്യക്തി, സുസ്‌മേരവദനനായി ഒരു ''ഗുഡ്‌മോര്‍ണിംഗ്'' പറയുമ്പോള്‍, ജോലി സ്ഥലത്തുവെച്ചു ആരെങ്കിലും ''ഹായ്'' പറയുമ്പോള്‍ അഥവാ ''ഹായ് ഡൂയിങ്ങ്, തോമസ്!'' എന്ന് കുശലപ്രശ്‌നം നടത്തുമ്പോള്‍ സകല ഉറക്കച്ചടവും ക്ഷീണവും പമ്പകടക്കും. 'പോസറ്റീവ്' എനര്‍ജിയുടെ ഈ ഒഴുക്ക്, അതില്‍ നിന്ന് ലഭിക്കുന്ന ഉത്തേജനം നമ്മെ ക്രിയാത്മകത ഉള്ളവരാക്കും. അതിന്റെ മാന്ത്രികശക്തി വര്‍ണ്ണനാതീതമാണ്. ഈ പോസിറ്റീവ് എനര്‍ജിയെ ഈശ്വരദര്‍ശനമെന്നോ ഈശ്വരന്‍ എന്നു തന്നെയോ വിശേഷിപ്പിയ്ക്കാം.
എനിയ്ക്ക് ശ്രദ്ധിക്കാനിടയായിട്ടുള്ള നമ്മുടെ ചില വീഴ്ചകളെപ്പറ്റി പറഞ്ഞുകൊളളട്ടെ. എതിരെ വരുന്ന ഒരാളെ, ഒരു മലയാളി ആയാല്‍ പോലും ഒന്നു പുഞ്ചിരിക്കാനോ ''ഹായ്'' പറയാനോ മടിക്കുന്ന 90 വയസ്സായ കിളവികളെ വരെ കാണാം, കിളവന്‍മാരേയും: സ്ത്രീപുരുഷബന്ധങ്ങളെപ്പറ്റിയുള്ള വികലമായ ധാരണകള്‍ എങ്ങനെയോ നമ്മുടെ ഉളളില്‍ കടന്നു കൂടിയിട്ടുണ്ട്. സ്ത്രീയും പുരുഷനും തമ്മില്‍ ''സെക്‌സ്'' എന്ന വികാരം മാത്രമല്ലെന്നും അതിനുപരിയായി ''സൗഹാര്‍ദ്ദം'' എന്നൊരു ബന്ധം സ്ഥാപിക്കാന്‍ കഴിയുമെന്നും കൂടി അറിഞ്ഞിരിക്കണമല്ലോ. കോളേജില്‍ പഠിപ്പിക്കാനെത്തിയ - റിട്ടയര്‍ ചെയ്തതിനുശേഷം കോളേജുകാരനായ വ്യക്തി - നല്ല പ്രായമുള്ള - പപ്രച്ച തലമുടിയും വിയര്‍പ്പുവരയിട്ട കോട്ടുമിട്ട റിട്ടയേര്‍ഡ് അദ്ധ്യാപകന്‍, ക്ലാസുകഴിഞ്ഞ് സ്റ്റാഫ്‌റൂമിലേക്ക് പോവുമ്പോള്‍, പെണ്‍കുട്ടികള്‍ ആരെങ്കിലും മുമ്പിലെത്തി സംശയം ചോദിച്ചാല്‍, ക്ഷുഭിതനായി മുരളും,.... എന്നിട്ടു പറയും ''മാറി നില്ക്കൂ....വല്ലവരും കണ്ടാല്‍ പ്രേമമാണെന്ന് പറയും.'' 50 വര്‍ഷം മുമ്പു നടന്നതാണെങ്കിലും, പലരുടേയും തലയില്‍ ഇതിന്റെ അംശം ഇന്നും കാണും.
സ്വതന്ത്രമായി ധൈര്യത്തോടെ സമൂഹത്തിലേക്ക് ഇറങ്ങിതിരിക്കണം. എല്ലാ നല്ല കാര്യങ്ങളിലും സഹകരിക്കണം. തെറ്റുകണ്ടാല്‍ തെറ്റാണെന്ന് പറയണം. ആദ്യമായി നമുക്കൊരു ''മൈന്‍ഡ് സെറ്റ്'' ഉണ്ടാകണം. നാം അന്യരല്ലാ, അവരും നാമും ഒന്നാണെന്ന്, ഒരു സമൂഹമാണെന്ന്. നമ്മെപോലെ അവര്‍ക്കും അവരെപ്പോലെ നമുക്കും അവകാശമുണ്ടെന്നും. അന്യോന്യം ബഹുമാനിക്കുക. അവരുടെ ''സ്‌പേസില്‍'' കടന്നുകയറാതെ, അവരെ സ്‌നേഹിക്കുക, കരുതുക. വളര്‍ച്ചയ്ക്ക് ഇതാവശ്യമാണ്. ഞാന്‍ ''കെന്‍ വില്‍ബറിന്റെ'' വാക്കുകളെ കടമെടുക്കട്ടെ. ഗ്രോത്ത് ഇന്‍വോള്‍വ്‌സ് ബോത്ത് ഡിഫറന്‍സിയേഷന്‍ ആന്‍ഡ് ഇന്റെഗ്രേഷന്‍ (ഏൃീംവേ ശി്ീഹ്‌ല െയീവേ റശളളലൃലിശേമശേീി മിറ ശിലേഴൃമശേീി). ഈ പ്രപഞ്ചത്തില്‍ എവിടെ നോക്കിയാലും ഇതു സത്യമാണെന്ന് കാണാം. ഡിഫറന്‍സിയേഷന്‍ പ്രകൃതിയുടെ വരമാണ്. സമൂഹവും വ്യക്തിയും ഇന്റെഗ്രേഷന് ചുമതലപ്പെട്ടിരിക്കുന്നു. മനുഷ്യന്‍ സമൂഹത്തിന്റെ പൂര്‍ണ്ണമായ ഒരു ഭാഗമാക്കണം. ദൈവങ്ങള്‍ ഭൂമിയില്‍ വന്നത് മനുഷ്യനെ പൂര്‍ണ്ണനാക്കുവാനാണ്. ''ഹ്യൂമനൈസേഷന്‍.'' അങ്ങനെ ലോകത്തെ തന്നെ പൂര്‍ണ്ണതയിലേക്ക് കൊണ്ടുപോകാന്‍. മനുഷ്യന്റെ ശാരീരികവളര്‍ച്ചയില്‍ ഈ സന്തുലിതാവസ്ഥയ്ക്ക് കോട്ടം തട്ടുമ്പോള്‍ ക്യാന്‍സറുകള്‍ ഉണ്ടാകുന്നു. സംഘടനകളിലും ജീവിതത്തിലുമെല്ലാം ഇതുതന്നെ സംഭവിക്കുന്നു. മതത്തിലും രാഷ്ട്രീയത്തിലും ഇതു പ്രകടമായി കാണാം. എവിടെയായാലും ആരേയും അവജ്ഞയോടെ വീക്ഷിയ്ക്കാതിരിക്കുക. അവജ്ഞ കാരണം, സംസ്‌കാരമായി നമ്മള്‍ പരിഗണിച്ചു പരിപാലിയ്ക്കുന്ന വര്‍ണ്ണാശ്രമധര്‍മ്മവ്യവസ്ഥയുടെ ഭാഗമാണ്. മനസ്സ് ശുദ്ധമാക്കി, സ്വതന്ത്രമാക്കി എല്ലാം ''പോസിറ്റീവ് മൈന്‍ഡോ''ടെ കാണുക.
മതവും അതുതന്നെ അനുശാസിയ്ക്കുന്നു. നാം ഏതു തരത്തില്‍ നില്ക്കുന്നുവോ അതിനെ ശുദ്ധീകരിക്കണം, മറ്റുള്ള മതങ്ങളെ ശുദ്ധീകരിക്കാന്‍ ശ്രമിക്കുംമുമ്പ്. കുഞ്ഞുണ്ണി മാഷിന്റെ കവിതാഭാഗം ഓര്‍ക്കുക.
വലിയൊരു ലോകം മുഴുവന്‍ നന്നാവാന്‍,
ചെറിയൊരു സൂത്രം ചെവിയിലോതാം ഞാന്‍
''സ്വയം നന്നാവുക.''
ഒന്നു പറഞ്ഞുകൊള്ളട്ടെ ''ഞാനൊരു സുവിശേഷപ്രസംഗം നടത്തുകയല്ല. ''നാം നമ്മളെ സമൂഹത്തിന് യോജിച്ചവരാക്കുക.'' ങമസല ീൗൃലെഹള ളശ േളീൃ വേല ീെരശല്യേ. അത് സമൂഹത്തിലേക്ക് നമ്മെ സ്വാഗതം ചെയ്യും.
ചിന്തിയ്ക്കുക എന്നുള്ളത് മനുഷ്യന് അത്യന്താപേക്ഷിതമാണ്. അതിന് വായന വളരെ സഹായകമാകും. ചിന്തിയ്ക്കുകയം പ്രതികരിക്കുകയും ചെയ്യുക. പ്രതികരണശേഷി നഷ്ടപ്പെട്ട ഒരു സമൂഹം ലോകത്തിന്റെ ശാപമാണ്. ഇന്ന് വായിയ്ക്കുകയും ചിന്തിയ്ക്കുകയും ചെയ്യുന്ന ആള്‍ക്കാരുടെ എണ്ണം എത്ര കുറവാണ്. തങ്ങളുടെ ''ബേസിക്'' (ആമശെര ിലലറ)െ ആവശ്യങ്ങള്‍ക്കുള്ളതു മാത്രം കാണാതെ പഠിച്ച്, അവിടംകൊണ്ട് എല്ലാം നിര്‍ത്തുകയായി. കൂടുതല്‍ അറിയാനുള്ള ജിജ്ഞാസ ഉള്ളവര്‍ വിരളമാണ്. അതിനെ ഉദ്ദീപിപ്പിക്കേണ്ട ചുമതല സാമൂഹ്യ സാംസ്‌കാരിക സംഘടനകള്‍ക്കാണ്. സമൂഹത്തിനു വേണ്ടി, ഈ പ്രപഞ്ചത്തിനു വേണ്ടി...
ജിജ്ഞാസ വളര്‍ച്ചയുടെ ഒരു ലക്ഷണമാണ്. ഈ ജിജ്ഞാസ വിശ്വാസങ്ങളെ പലതിനേയും മാറ്റിമറിക്കും. ഇന്ന് മാറ്റിക്കൊണ്ടിരിക്കുകയാണ്. ഈ മാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍ മതങ്ങള്‍ തയ്യാറാകണം. പുരാതന വിശ്വാസങ്ങളില്‍ നിന്ന് ഒരു സത്യാന്വേഷണത്തിലേക്ക് ആധുനികതാ (മോഡേണിസം) കടന്നു കയറി. എന്നാല്‍ ഉത്തരാധുനികത (പോസ്റ്റ്‌മോഡേണിസം) അവിടുന്നും മുന്നോട്ടുപോയി. സത്യാന്വേഷണത്തിലൂടെ കണ്ടുപിടിക്കപ്പെട്ടതിന്റെ ആധികാരികതയെ ചോദ്യം ചെയ്ത് മുന്നോട്ടുപോയി. എന്റെ അഭിപ്രായത്തില്‍, വ്യക്തിയുടെയും കുടുംബത്തിന്റേയും പശ്ചാത്തലത്തില്‍ മതത്തിന്റെ പ്രസക്തി വളരെയാണ്. സ്‌നേഹം, സാഹോദര്യം, സത്യം, ധര്‍മ്മം എന്നീ മൂല്യാധിഷ്ഠിത ജീവിതചര്യകള്‍ക്ക് പ്രേരണയും പ്രോത്സാഹനവും നല്കുന്ന ''മതം'' സമൂഹത്തിനാവശ്യമാണ്; സുഗമമായ പുരോഗതിയ്ക്ക്. മൗലീകതയിലേക്കും വിദ്വേഷത്തിലേക്കും നിങ്ങരുതെന്നും മാത്രം. മതങ്ങളും സഭകളും നാമമാത്രമായ ''ഡയലോഗുകളും'' ഒന്നിക്കലുകളും അവസാനിപ്പിയ്ക്കണം. അന്യോന്യം അംഗീകരിക്കുകയും സഹകരിയ്ക്കുകയും ചെയ്യുകയാണ് വേണ്ടത്. അവിടേയും സ്വയമായും സ്വതന്ത്രമായും ചിന്തിക്കേണ്ടതും തീരുമാനിക്കേണ്ടതും വ്യക്തികളാണ്.
കേവലമായ ആത്മീയതയിലേക്കും കേവലമായ സുഖഭോഗങ്ങളിലേക്കുമുള്ള ശ്മാശാനതുല്യമായ പാതയല്ല, ഒരു മദ്ധ്യമാര്‍ഗ്ഗമാണ് അഭിലഷണീയം. ജീവിത തൈയായും, വൃക്ഷമായും ദാരുവായും ജീവിതപ്പടവുകള്‍ ചവുട്ടിക്കയറുക.
ഈ യാത്രയില്‍ നമ്മുടെ സംഭാവനകള്‍ സമൂഹത്തിനും രാഷ്ട്രത്തിനും മതത്തിനും നല്കുകയും വേണം. നാം ഓരോരുത്തരും നമ്മോടുതന്നെ ചോദിയ്ക്കണം, ''നാം അമേരിക്കയിലെ സമൂഹത്തിന്റെ ഒരു ഭാഗമായിത്തീര്‍ന്നിട്ടുണ്ടോ?'' എന്ന്.
ഇവിടെ ജനിച്ചുവളര്‍ന്ന മലയാളിയുവാക്കളില്‍ ചിലരോട് ഞാന്‍ അന്വേഷിക്കുകയുണ്ടായി, ''എന്തുകൊണ്ടാണ് നിങ്ങള്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കാന്‍ ശ്രമിക്കാത്തത് എന്ന്. ജനിച്ചപ്പോള്‍ മുതല്‍ മാതാപിതാക്കളുടെ ഉപദേശവും പ്രോത്സാഹനവും, ഡോക്ടര്‍, എഞ്ചിനീയര്‍, അല്ലെങ്കില്‍ ഈ മേഖലകളില്‍ നൈപുണ്യും നേടുന്നതിനായിരുന്നു. എപ്പോഴും കേട്ടുകൊണ്ടിരിക്കുന്നത്, മാതാപിതാക്കളുടെ ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങളും. കുടുംബത്തിലോ സുഹൃദ് വലയത്തിലോ ആരുംതന്നെ അന്ന് രാഷ്ട്രീയത്തില്‍ ഉള്‍പ്പെട്ടിട്ടുമില്ല.
ഇന്ന് നമുക്ക് സന്തോഷത്തിന് വകയുണ്ട്. നമ്മുടെ പ്രിയങ്കരരായ ങൃ.ഗ.ങ. ാമവേലം ഉം ങൃ.ഞീയശി ഋഹമസസൗഹഹമാ ഇവിടുത്തെ സിറ്റികളുടെ കൗണ്‍സിലര്‍മാരായും മറ്റും സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിക്കുന്നു. അതുപോലെ ങൃ.ഗ.ജ.ഏലൃീഴല. മലയാളി കൂട്ടായ്മകളില്‍ അവര്‍ ഭാഗവാക്കുകളാകുകയും ഇന്നത്തെ നമ്മുടെ തലമുറയ്ക്കു ഒരു പ്രചോദനമാകുകയും ചെയ്യുന്നു. ഇതുപോലെയുള്ള ഇലക്ട്രഡ് ഗവണ്‍മെന്റു ഓഫീസ് ബെയററേഴ്‌സിനോടുള്ള സ്‌നേഹവും കടപ്പാടും മലയാളസമൂഹത്തിന് എന്നും ഉണ്ടായിരിക്കും. ഈ തലമുറയ്ക്കും അവര്‍ ഒരു പ്രചോദനമാണ്.
എല്ലാവര്‍ക്കും ഇതുപോലെ രാഷ്ട്രീയസ്ഥാനങ്ങള്‍ വഹിക്കാന്‍ സാദ്ധ്യമല്ലല്ലോ. എങ്കിലും രാഷ്ട്രത്തെ സംബന്ധിച്ചും രാഷ്ട്രീയപ്രവര്‍ത്തനങ്ങളെ സംബന്ധിച്ചും എല്ലാവര്‍ക്കും ഒരു അവബോധം ഉണ്ടായിരിക്കണം. ഏറ്റവും പ്രധാനമായി നമ്മുടെ വോട്ടവകാശം നാം ഉപയോഗപ്പെടുത്തുക. നിയമം പാലിക്കുക, സ്റ്റുഡന്റ് റ്റീച്ചേഴ്‌സ് മീറ്റിങ്ങുകള്‍ മുതല്‍ സിവിക് അസോസിയേഷന്‍ മീറ്റിംഗ് ഉള്‍പ്പെടെയുള്ളതും രാഷ്ട്രീയമായതുമായ എല്ലാ സംരംഭങ്ങളിലും സഹകരിക്കുക, പ്രവര്‍ത്തിക്കുക. നമ്മുടെ അഭിപ്രായങ്ങളും എതിര്‍പ്പുകളും ഒക്കെ പ്രകടിപ്പിച്ചിരിക്കണം.
അങ്ങനെ നാം നമ്മുടെ സമൂഹത്തിന്റേയും രാഷ്ട്രത്തിന്റേയും ഒരു ''ഇന്റെഗ്രല്‍ പാര്‍ട്ടാവുക.'' ഇത്തിള്‍കണ്ണികളോ പാരസൈറ്റോ അല്ല. ശക്തമായ ഫലവൃക്ഷങ്ങളായി പരിലസിക്കുക.
Join WhatsApp News
ജോണ്‍ കുന്നത്ത് 2016-05-06 16:11:46
വളരെ പ്രസക്തമായ ചിന്തകള്‍. തുറന്ന മനസ്സോടെ അവ സ്വീകരിക്കാനും നമുക്ക് ഇടയാകട്ടെ!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക