ഫ്രാങ്ക്ഫര്‍ട്ട്-ഡല്‍ഹി: എയര്‍ ഇന്ത്യ ജീവനക്കാരുടെ യൂണിഫോം അടിമുടി മാറ്റാന്‍ ഒരുങ്ങുന്നു. ഇതിനുള്ള തയ്യാറെടുപ്പിന് പത്ത് അംഗ സമിതി രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങി. നിലവില്‍ എയര്‍ ഇന്ത്യയിലെ എയര്‍ഹോസ്റ്റസുമാര്‍ സാരിയാണ് ധരിക്കുന്നത്. പുതിയ മാറ്റത്തിന്റെ ഭാഗമായി എല്ലാ ജീവനക്കാര്‍ക്കും ഖാദി യൂണിഫോം ആക്കാനാണ് പൊതുവായ തീരുമാനം ഉണ്ടായിരിക്കുന്നത്.
പ്രധാനമന്ത്രിയുടെ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി മുന്‍ നിര്‍ത്തിയാണ് മാറ്റങ്ങള്‍ കൊണ്ടുവരുന്നതെന്ന് എയര്‍ ഇന്ത്യാ കമ്മിറ്റി വ്യക്തമാക്കി. രാഷ്ട്രപതിക്കും ഉപരാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കുമായുള്ള എയര്‍ ഇന്ത്യ വണ്‍ എന്ന ഔദ്യോഗിക വിമാനത്തില്‍ മോദിയുടെ കഴിഞ്ഞ ബെല്‍ജിയം, യുഎസ് യാത്രകളില്‍ യൂണിഫോം ഖാദിയായിരുന്നു. കഴിഞ്ഞ വര്‍ഷം 2015 ഏപ്രില്‍ 15 ന് എയര്‍ ഇന്ത്യയുടെ യൂണിഫോമില്‍ മാറ്റം വരുത്തിയിരുന്നു. അന്ന് സാരിയും കുര്‍ത്തയും യൂണിഫോമാക്കി മാറ്റിയതാണ്.