മലയാളി നടി കീര്‍ത്തി സുരേഷിനു തമിഴില്‍ തിരക്കേറുന്നു വിജയ് യുടെ നായികയാകാനുള്ള
ഭാഗ്യവും കീര്‍ത്തിയെ തേടി എത്തിയിരിക്കുകയാണ്. ശിവകാര്ത്തികേയന് നായകനാകുന്ന
ചിത്രത്തിന് ശേഷമായിരിക്കും വിജയ് നായകനാകുന്ന ചിത്രത്തില്‍ കീര്‍ത്തി സുരേഷ്
അഭിനയിക്കുക. മലയാളത്തെക്കാളേറെ തമിഴകത്തേക്ക് ശ്രദ്ധ കേന്ദീകരിച്ചിരിക്കുകയാണ്
കീര്‍ത്തി ഇപ്പോള്‍.
സ്ത്രീ കഥാപാത്രത്തിന് കൂടുതല്‍ പ്രാധാന്യമുള്ള
ചിത്രമെന്നതാണ് വിജയ് യുടെ ഈ ചിത്രത്തിന്റെ പ്രത്യേകത. ചിത്രത്തിന്റെ സംവിധാനം
നിര്‍വഹിക്കുന്നത് ഭരതനാണ്. ചിത്രത്തിന്റെ ഷൂട്ടിംഗ് മേയ് മാസത്തില്‍
തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്.
കീര്‍ത്തി നായികയായ ചിത്രം 'രജനി മുരുകന്'
കഴിഞ്ഞ മാസം പ്രദര്‍ശനത്തിനെത്തിയിരുന്നു. മികച്ച പ്രതികരണമാണ് ചിത്രത്തിന്
ലഭിച്ചത്. ശിവകാര്‍ത്തികേയനായിരുന്നു ചിത്രത്തിലെ നായകന്. ശിവകാര്‍ത്തികേയന്റെ
പുതിയ ചിത്രത്തിലും കീര്‍ത്തി തന്നെയാണ് നായിക.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല