Image

'ശബരിമലയില്‍ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം വേണമോ?' നമസ്‌കാരം അമേരിക്കയില്‍ ഈ ആഴ്ച്ച!

അരുണ്‍ ഗോപാലകൃഷ്ണന്‍ Published on 27 April, 2016
'ശബരിമലയില്‍ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം വേണമോ?'  നമസ്‌കാരം അമേരിക്കയില്‍ ഈ ആഴ്ച്ച!
'ശബരിമലയില്‍ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം വേണമോ?'  നമസ്‌കാരം അമേരിക്കയില്‍ ഈ ആഴ്ച്ച!

ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ സംബന്ധിച്ച് ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്ന സുപ്രീം കോടതി പരാമര്‍ശങ്ങള്‍ സമൂഹത്തില്‍ ഒരു വലിയ ചര്‍ച്ചയ്ക്ക് വഴി തുറന്നിരിക്കുന്നു. 
വിശ്വാസം, ആചാരം, പാരമ്പര്യം തുടങ്ങിയ സ്ഥിരം മറുപടികളില്‍ അവസാനിപ്പിക്കേണ്ട ഒരു വിഷയമാണോ ഇത്?

ഇതൊരു നിയമ പ്രശ്‌നമാണോ? അതോ സ്ത്രീ വിവേചനത്തിന്റെ പ്രശ്‌നമാണോ? അതുമല്ലെങ്കില്‍ ഇവയെല്ലാം വിശ്വാസത്തിന്റെ കണ്ണിലൂടെ നോക്കി കാണേണ്ട ഒരു സങ്കീര്‍ണ വിഷയമാണോ? വിശ്വാസത്തെ ചോദ്യം ചെയ്യാനും, അലിഖിതങ്ങളായ മത നിയമങ്ങള്‍, അവ ഒരു രാജ്യത്തിലെ പൌരാവകാശത്തിന് എതിരാണെങ്കില്‍ കൂടി, മാറ്റി എഴുതാന്‍ വിശ്വാസികള്‍ക്ക് മാത്രമാണോ അവകാശം?

1991ന് ശേഷം ഇപ്പോഴാണ് ഇത്രയധികം ദേശീയ ശ്രദ്ധ ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ സംബന്ധിച്ച് ഉണ്ടായിട്ടുള്ളത്. മാറ്റത്തിന്റെ ഒരു കൊടുംകാറ്റായി സ്ത്രീശാക്തീകരണ സംഘടനകള്‍ ഈ വിഷയത്തെ കാണുന്നുണ്ടെങ്കില്‍, മത വിഷയങ്ങളില്‍ കോടതിയുടെ അനാവശ്യ ഇടപെടലുകള്‍ ഹിന്ദു സംഘടനകളെ ശക്തിയോടെ ഇതിനെ എതിര്‍ക്കാന്‍ പ്രേരിപ്പിക്കുന്നു.

ഇന്ത്യയില്‍  മത വിഷയങ്ങളില്‍ കോടതികള്‍ തുടര്‍ന്ന് വന്നിടുള്ള മൃദു സമീപനങ്ങള്‍ ഇത്തവണയും ഈ വിഷയം ചര്‍ച്ചകളില്‍ അവസാനിപ്പികേണ്ട അവസ്ഥയില്‍ എത്തിക്കുമോ എന്നും ഒരു വിഭാഗത്തിന് ആശങ്കയുണ്ട്.

സമകാലീന വിഷയങ്ങളില്‍ ശക്തമായ നിലപാടുകള്‍ എടുക്കുകയും, അമേരിക്കന്‍ മലയാളിയുടെ കാഴ്ചപ്പാടും, ശബ്ദവും പ്രവാസികളുടെ ഇടയില്‍ എത്തിക്കുന്നതില്‍ എന്നും സുപ്രധാന പങ്ക് വഹിച്ചിട്ടുള്ള പ്രവാസി ചാനലിന്റെ 'നമസ്‌കാരം അമേരിക്ക' ഈ ആഴ്ച ചര്‍ച്ച ചെയ്യുന്ന വിഷയം 'ശബരിമലയില്‍ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം വേണമോ?'.

നമസ്‌കാരം അമേരിക്കയില്‍ ഈ ആഴ്ചത്തെ അദിഥികള്‍ മനോജ് കൈപ്പള്ളി, മായ മേനോന്‍, ഹെലീന കണ്ണന്‍ നായര്‍ ചര്‍ച്ചകള്‍ക്ക്  ചുക്കാന്‍ പിടിക്കുന്നത് പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍  അരുണ്‍ ഗോപാലകൃഷ്ണന്‍.

സ്ത്രീ വിവേചനത്തിന് എതിരെയുള്ള നിലപാടുകളും, പാരമ്പര്യത്തില്‍ ഊന്നിയുള്ള വിശ്വാസികളുടെ വികാരവും ഏറ്റുമുട്ടുമ്പോള്‍ പ്രവാസി മലയാളിയുടെ ടിവി മുറി ചൂടേറിയ ചര്‍ച്ചക്ക് വേദിയാകും എന്ന് തീര്‍ച്ച.

മറക്കാതെ കാണുക നമസ്‌കാരം അമേരിക്ക! പ്രവാസി ചാനലില്‍ ഈ വരുന്ന ശനിയാഴ്ച രാവിലെ 11 മണിക്ക് EST (രാവിലെ 8 മണി PST).

വാര്‍ത്ത : അരുണ്‍ ഗോപാലകൃഷ്ണന്‍ 
'ശബരിമലയില്‍ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം വേണമോ?'  നമസ്‌കാരം അമേരിക്കയില്‍ ഈ ആഴ്ച്ച!
'ശബരിമലയില്‍ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം വേണമോ?'  നമസ്‌കാരം അമേരിക്കയില്‍ ഈ ആഴ്ച്ച!
'ശബരിമലയില്‍ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം വേണമോ?'  നമസ്‌കാരം അമേരിക്കയില്‍ ഈ ആഴ്ച്ച!
'ശബരിമലയില്‍ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം വേണമോ?'  നമസ്‌കാരം അമേരിക്കയില്‍ ഈ ആഴ്ച്ച!
'ശബരിമലയില്‍ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം വേണമോ?'  നമസ്‌കാരം അമേരിക്കയില്‍ ഈ ആഴ്ച്ച!
Join WhatsApp News
വിക്രമൻ 2016-04-27 08:59:55
സ്ത്രീകൾ അയ്യപ്പനെ ചെന്ന് കാണുന്നതിൽ അയ്യപ്പന് വിരോധം ഇല്ലെങ്കിൽ പോകണോ വേണ്ടയോ എന്നുള്ള തീരുമാനം സ്ത്രീകൾക്ക് വിട്ടു കൊടുക്കണം.  പിന്നെ അവിടെ വരുന്ന മറ്റു അയ്യ്പ്പന്മാരിൽ നിന്നോ പുലിയിൽ നിന്നോ  സ്ത്രീകൾക്ക് ആക്രമണം ഉണ്ടായാൽ അതിനുത്തരവാധികൾ സ്ത്രീകൾ തന്നെ ആയിരിക്കും എന്നുള്ള ഒരു പരസ്യം ദേവസം ബോർഡ് കൊടുത്തിരിക്കണം.. ഇത് ഒരു നല്ല ശതമാനം സ്ത്രീകളെ പിന്തിരിപ്പിക്കും. ഒടുവിൽ സംഗതികൾ നമ്മളുടെ പിടിയിൽതന്നെ കിടക്കും

സ്വാമി ശരണം 
ചക്രപാണി 2016-04-27 12:08:23
വിക്രമന്റെ വക്രബുദ്ധി 
സ്വാമിയേ ശരണം 2016-04-27 13:05:09

ഓരോ സീസണിലും രണ്ടോ മൂന്നോ ദിവസം സ്ത്രീകൾക്കും കുടുംബത്തിനും മാത്രമായി സംവരണം ചെയ്താൽ, സ്ത്രീ വിശ്വാസികൾക്ക് തിക്കും തിരക്കും ഇല്ലാതെ അയ്യപ്പനെ വണങ്ങാൻ സാധിക്കും.

കോഴി വാസു 2016-04-27 13:23:37
തിക്കും തിരക്കും ഇല്ലാതെ അയ്യപ്പനെ കാണാൻ പോകാൻ എന്നാ സുഖം .  സ്ത്രീകള്ക്കും കുടുംബങ്ങൾക്കും വേണ്ടി മകര ജ്യോതിസ് മാറ്റി വയ്ക്കാം പറ്റുമോ 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക