അമേരിക്കയിലെ മലയാളികള്‍ക്കായി ഇന്ത്യപ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക
ന്യൂയോര്‍ക്ക് ചാപ്റ്റര്‍ ഒരു പ്രവചന മത്സരം
സംഘടിപ്പിക്കുന്നു.
ലോകമെമ്പാടുമുള്ള മലയാളികള്‍ ഉറ്റുനോക്കുന്ന കേരള
അസംബ്ലി തിരഞ്ഞെടുപ്പിന് ഇനി ഏതാനും ആഴ്ചകള്‍ മാത്രം ബാക്കി ഇരിക്കെ, രാഷ്ട്രീയ
പാര്‍ട്ടികളും, അവരുടെ സ്ഥാനാര്‍ഥികളും ഓരോവോട്ടും ഉറപ്പിക്കാനുള്ള
നെട്ടോട്ടത്തിലാണ്.
അമേരിക്കയിലെ മലയാളികളും ഈതിരഞ്ഞെടുപ്പിനെ ഏറെ
ആകാംക്ഷയോടെയാണ് വീക്ഷിക്കുന്നത് .ആര് അധികാരത്തില്‍വരും എന്ന ചര്‍ച്ചകള്‍
സജീവമാണ്. ഈപശ്ചാത്തലത്തില്‍ ആണ് ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക
ന്യൂയോര്‍ക്ക് ചാപ്റ്റര്‍ "Predict & Win" എന്ന പ്രവചനമത്സരം നടത്തുന്നത്.
മികച്ച സമ്മാനങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്നുവെന്ന്, ചാപ്റ്റര്‍ പ്രസിഡന്റ്
ഡോക്ടര്‍ കൃഷ്ണ കിഷോര്‍, സെക്രട്ടറി സണ്ണി പൗലോസ് എന്നവര്‍ അറിയിച്ചു.
നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം:
1. യുഡിഎഫിന് എത്ര സീറ്റ്
ലഭിക്കും?
2. എല്‍ഡിഎഫിന് എത്ര സീറ്റ് ലഭിക്കും?
3. ബിജെപിക്ക് എത്ര സീറ്റ്
ലഭിക്കും?
നിങ്ങളുടെ പ്രവചനങ്ങള്‍ ഉടന്‍ keralaelections@yahoo.com എന്ന
ഇമെയിലില്‍ അറിയിക്കുക. നിങ്ങളുടെ മുഴുവന്‍പേരും, ഫോണ്‍നമ്പറും, അമേരിക്കയിലെ
വിലാസവും ഉണ്ടായിരിക്കണം.
അവസാനതീയതി: മെയ് 7,
2016
സ്റ്റാറ്റെന്ഐലന്ഡ് മലയാളി സമൂഹത്തിലെ പ്രമുഖനായ റോഷിന് മാമ്മനാണ്
മത്സരത്തിന്റെ ഫ്ളെയര്‍ രൂപകല്പന ചെയ്തത്