കോഴിക്കോട്: ഐസ്ക്രീം കേസില്‍ ഡിജിപി തന്നെ കള്ളക്കേസില്‍ കുടുക്കാന്‍
ശ്രമിക്കുകയാണെന്ന് കെ.എ.റൗഫ് വെളിപ്പെടുത്തി. മന്ത്രി കുഞ്ഞാലിക്കുട്ടിയുടെ
നിര്‍ദേശപ്രകാരമാണ് ഡിജിപി ഇപ്രകാരം ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതിനിടെ എസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസില്‍ മന്ത്രി
പി.കെ.കുഞ്ഞാലിക്കുട്ടിയുടെ പങ്കിനെക്കുറിച്ച് അന്വേഷണം നടത്തിയ പ്രത്യേക അന്വേഷണ
സംഘം ഹൈക്കോടതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പ്രതിപക്ഷ നേതാവ്
വി.എസ്.അത്യുതാനന്ദന്റെ അഭിഭാഷകന് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ്
ആവശ്യപ്പെട്ടുവെങ്കിലും പിന്നീട് നല്‍കാമെന്ന് കോടതി അറിയിച്ചു. ഐസ്ക്രീംകേസ്
അട്ടിമറിക്കാന്‍ നടന്ന ശ്രമങ്ങള്‍ വിശദീകരിച്ച് കുഞ്ഞാലിക്കുട്ടിയുടെ ബന്ധു കെ.എ.
റൗഫ് നടത്തിയ വാര്‍ത്താ സമ്മേളനത്തിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ എല്‍ഡിഎഫ്
സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല