Image

ആ പ്രായം കഴിഞ്ഞു, ഇനി കാമ്പസ് പ്രണയ കഥകള്‍ ചെയ്യില്ല എന്ന് പൃഥ്വി രാജ്

Published on 21 April, 2016
ആ പ്രായം കഴിഞ്ഞു, ഇനി കാമ്പസ് പ്രണയ കഥകള്‍ ചെയ്യില്ല എന്ന് പൃഥ്വി രാജ്


സുജിത്ത് വാസുദേവന്‍ സംവിധാനം ചെയ്യുന്ന ജെയിംസ് ആന്റ് ആലീസ് എന്ന ചിത്രമാണ് ഇനി പൃഥ്വിരാജിന്റേതായി തിയേറ്ററിലെത്തുന്നത്. ജെയിംസ് എന്ന കഥാപാത്രത്തിന്റെ ജീവിതത്തിലൂടെ കടന്നു പോകുന്ന ചിത്രം നായകന്റെ 24 വയസ്സ് മുതല്‍ 35 വയസ്സുവരെയുള്ള കാലഘട്ടം കാണിയ്ക്കുന്നുണ്ട്. കഥാപാത്രത്തിന്റെ സഞ്ചാരത്തിന് അനുസരിച്ച് പൃഥ്വിരാജിന്റെ ഗെറ്റപ്പിലും മാറ്റം വരുന്നു.

24 കാരനായി ചെറുപ്പക്കാരനായി അഭിനയിക്കുന്നതിനെ കുറിച്ച് ചോദിച്ചപ്പോള്‍, ആ കഥാപാത്രത്തിന്റെ 35 ആം വയസ്സും കാണിക്കുന്നത് കൊണ്ടാണ് ഏറ്റെടുത്തതെന്ന് പൃഥ്വി പറയുന്നു. തന്റെ പ്രായത്തിനും പക്വതയ്ക്കും ചേരുന്ന കഥാപാത്രങ്ങള്‍ മാത്രമേ ഇനി ചെയ്യുള്ളൂ എന്ന് പൃഥ്വിരാജ് വ്യക്തമാക്കി. 

എന്റെ പ്രായത്തെക്കാള്‍ കുറഞ്ഞ പ്രായത്തില്‍, കോളേജ് പ്രണയ കഥകള്‍ അഭിനയിച്ച് ബോറടിച്ചു എന്നാണ് പൃഥ്വി പറയുന്നത്. 24 കാരനെ അവതരിപ്പിയ്ക്കാന്‍ ഇവിടെ നായകന്മാരുണ്ട്. എന്റെ പ്രായത്തിന് ഇണങ്ങിയ കഥാപാത്രങ്ങള്‍ ചെയ്യാനാണ് ഇനി താത്പര്യം.

ക്ലാസ്‌മേറ്റ്‌സ്, ചോക്ലേറ്റ് പോലുള്ള ഒത്തിരി കാമ്പസ് പ്രണയ കഥകളിലെ നായകനായ പൃഥ്വിരാജ് പറയുന്നു താനിനി അത്തരം ചിത്രങ്ങളില്‍ അഭിനയിക്കുന്നില്ല എന്ന്. പ്രായം അതല്ല എന്നാണ് നടന്‍ പഞ്ഞു

ഒരുപാട് കാമ്പസ് പ്രണയ കഥകള്‍ തന്നെ തേടി വരുന്നുണ്ടെന്നും എല്ലാം ഒഴിവാക്കുകയാണെന്നും നടന്‍ പറഞ്ഞു. 22 വയസ്സുള്ള നായകനെ അവതരിപ്പിക്കണമെങ്കില്‍, അതേ കഥാപാത്രത്തിന്റെ 35 വയസ്സുള്ള കാലഘട്ടവും ചിത്രത്തില്‍ വേണം. അത്തരം കഥകളേ തിരഞ്ഞെടുക്കുകയുള്ളൂ എന്ന് നടന്‍ വ്യക്തമാക്കി.

പൃഥ്വിരാജ് കാമ്പസ് കാമുകനായി എത്തിയ ചിത്രങ്ങളെല്ലാം വമ്പന്‍ വിജയമാണ്. ക്ലാസ്‌മേറ്റ്, ചോക്ലേറ്റ്, പുതിയ മുഖം തുടങ്ങിയ ഉദാഹരണം. 2012 ല്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത അയാളും ഞാനും തമ്മില്‍ എന്ന ചിത്രത്തില്‍ നായകന്റെ കോളേജ് കാലം കാണിക്കുന്നെണ്ടെങ്കിലും ചിത്രം അവിടെ നിന്നും സഞ്ചരിക്കുന്നുണ്ട്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക