Image

പ്രസിഡന്‍ഷ്യല്‍ പ്രൈമറി ഇലക്ഷന്‍-ഒരു അവലോകനം- തോമസ് കൂവള്ളൂര്‍

തോമസ് കൂവള്ളൂര്‍ Published on 18 April, 2016
പ്രസിഡന്‍ഷ്യല്‍ പ്രൈമറി ഇലക്ഷന്‍-ഒരു അവലോകനം- തോമസ് കൂവള്ളൂര്‍
ന്യൂയോര്‍ക്ക്: 2016-2020 കാലയളവിലേയ്ക്കുള്ള അമേരിക്കന്‍ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതിന്റെ ആദ്യപടിയായി ഇതിനോടകം അമേരിക്കയിലെ മിക്ക സ്‌റ്റേറ്റുകളിലും പ്രൈമറി ഇലക്ഷന്‍ നടന്നു കഴിഞ്ഞു. ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ ഡലിഗേറ്റുകളുള്ള ന്യൂയോര്‍ക്ക് കാലിഫോര്‍ണിയാ തുടങ്ങിയ സ്‌റ്റേറ്റുകളിലെ തിരഞ്ഞെടുപ്പ് ഇനിയും നടക്കാനുണ്ട്.
ന്യൂയോര്‍ക്കിലെ പ്രൈമറി ഇലക്ഷന്‍ ഏപ്രില്‍ 19 ന് രാവിലെ 5.30 മുതല്‍ വൈകീട്ട് 9.30 വരെയാണ് നടക്കുന്നുണ്ട്.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഈ ലേഖകന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഇലക്ഷന്‍ ഇന്‍സ്‌പെക്ടര്‍ ആയി പ്രവര്‍ത്തിച്ചു വരുന്നു.

2008-ല്‍ ഒബാമ പ്രസിഡന്റായി മത്സരരംഗത്തു വന്നപ്പോള്‍ ഉണ്ടായിരുന്ന ചൂട് ഇത്തവണത്തെ മത്സരത്തില്‍ ന്യൂയോര്‍ക്കില്‍ കാണാന്‍ കഴിയുന്നില്ല എന്നുള്ളത് ഒരു സത്യമാണ്. വെള്ളക്കാരനല്ലാത്ത ആദ്യത്തെ അമേരിക്കന്‍ പ്രസിഡന്റ് എന്ന നിലയില്‍ ഒബാമ ഒരു ചരിത്രപുരുഷന്‍ തന്നെയാണെന്നു പറയാം. ആഫ്രിക്കന്‍ വംശജനും ചെറുപ്പക്കാരനുമായ ഒബാമയ്ക്ക് ചെറുപ്പക്കാരായ കോളേജ് വിദ്യാര്‍ത്ഥികളെ നിഷ്പ്രയാസം സ്വാധീനിക്കാന്‍ കഴിഞ്ഞു എന്നുള്ളത് അദ്ദേഹത്തിന്റെ വിജയരഹസ്യമായിരുന്നു.

കോളേജുകളില്‍ വിദ്യാര്‍ത്ഥികളില്‍ നിന്നും അമിതമായി ട്യൂഷന്‍ ഫീസ് ഈടാക്കിക്കൊണ്ടിരുന്നത് കുറപ്പിക്കുമെന്നും, എല്ലാവര്‍ക്കും ഹെല്‍ത്ത് ഇന്‍ഷുറന്‍സ് നല്‍കുമെന്നുമുള്ള മോഹനസുന്ദര വാഗ്ദാനങ്ങളും അന്ന് ഒബാമ ചെറുപ്പക്കാര്‍ക്കും, അതുപോലെ തന്നെ സാധാരണക്കാര്‍ക്കും നല്‍കി അവരെ വശീകരിച്ചു. അങ്ങിനെയാണ് അദ്ദേഹത്തിന്റെ വൈറ്റ് ഹൗസിലേയ്ക്കുള്ള രംഗപ്രവേശനം.
കഴിഞ്ഞ 8 വര്‍ഷത്തെ പ്രസിഡന്റ് ഒബാമയുടെ ഭരണം വിലയിരുത്തി നോക്കിയാല്‍ അദ്ദേഹത്തിന്റെ വാക്കും പ്രവര്‍ത്തിയും, തികച്ചും വ്യത്യസ്ഥമായിരുന്നു എന്നു കാണാന്‍ കഴിയും ഒബാമ കെയര്‍ എടുത്തവരെല്ലാം ഇന്നദ്ദേഹത്തെ ശപിക്കുന്നുണ്ട്. ഒബാമാ കെയര്‍ എടുക്കാത്തവര്‍ക്ക് 2015-ല്‍ പിഴയും കൊടുക്കേണ്ടി വന്നു. സ്വന്തമായി ഹെല്‍ത്ത് കെയര്‍ എടുക്കാത്തവ ടാക്‌സ് കൊടുത്തവരില്‍ നിന്നെല്ലാം 350 ഡോളര്‍ ഒബാമാ പിഴ ഈടാക്കിയെന്നു പറയുമ്പോള്‍ അയാളെ കടിച്ചു കീറാന്‍ ചെറുപ്പക്കാര്‍ വെമ്പല്‍ കൊള്ളുകയാണ്. ഇത്തരത്തില്‍ പിഴ ഈടാക്കിയത് അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന ഡമോക്രാറ്റിക് പാര്‍ട്ടിയെയും സാരമായി ബാധിച്ചിട്ടുണ്ട് എന്നുള്ളത് വ്യക്തമാണ്. അദ്ദേഹം കോളേജ് വിദ്യാര്‍ത്ഥികള്‍ക്കു വാഗ്ദാനം ചെയ്തിരുന്ന ഫീസ് ആനുകൂല്യമെന്നതും വെറും മിഥ്യ മാത്രം ആയിരുന്നു എന്നും നാം കണ്ടുകഴിഞ്ഞു.

എന്തിനേറെ വര്‍ഗ്ഗക്കാരന്‍ പ്രസിഡന്റായി വന്നാല്‍ കറുത്തവരുടെയെല്ലാം ജീവന്‍ സുരക്ഷിതമായിരിക്കുമെന്ന് കറുത്ത വര്‍ഗ്ഗക്കാരും കരുതിയിരുന്നിരിക്കണം. പക്ഷേ ചരിത്രം പരിശോധിച്ചുകഴിഞ്ഞാല്‍ അമേരിക്കയുടെ ചരിത്രത്തില്‍ ഈ അടുത്തകാലത്ത് ഏറ്റവും കൂടുതല്‍ കറുത്തവര്‍ഗ്ഗക്കാര്‍ പോലീസിന്റെ തോക്കിനിരയായത്. ഒബാമയുടെ കാലത്താണെന്നും അവര്‍ക്കാര്‍ക്കും തന്നെ നീതി നടപ്പാക്കിക്കൊടുക്കാന്‍ ഒബാമയ്ക്കും അദ്ദേഹത്തിന്റെ വലംകൈയായി പ്രവര്‍ത്തിച്ചിരുന്ന യു.എസ്. അറ്റോര്‍ണി ജനറലിനു കഴിയാതെ പോയി എന്നു നമുക്കു കാണാന്‍ കഴിയും. എന്തിനേറെ, സോഷ്യല്‍ സെക്യൂരിറ്റി വാങ്ങുന്നവര്‍ക്കറിയാം ഈ വര്‍ഷം എല്ലാ വര്‍ഷവും നല്‍കാറുള്ളതുപോലെ സോഷ്യല്‍ സെക്യൂരിറ്റിയില്‍ നല്‍കിക്കൊണ്ടിരുന്ന വര്‍ദ്ധനയും ഇല്ലാതായി. ഇനി സമീപ ഭാവിയില്‍ സോഷ്യല്‍ സെക്യൂരിറ്റി വരെ നിന്നുപോകുമെന്നാണ് ഇപ്പോഴത്തെ അവസ്ഥ. അമേരിക്കന്‍ ഖജനാവില്‍ പണമില്ല പോലും.
അമേരിക്കന്‍ മലയാളികള്‍ ഇവിടെ ഒരുകാര്യം ശ്രദ്ധിക്കുന്നതുകൊള്ളാം. എന്തുകൊണ്ടാണ് സര്‍ക്കാരിന്റ ഖജനാവില്‍ പണം ഇല്ലാതായതെന്ന്.

അനാവശ്യമായി കോടാനു കോടി ഡോളര്‍ ജോലി ചെയ്യാതെ ഗവണ്‍മെന്റിന്റെ ആനുകൂല്യം മാത്രം വാങ്ങി കഴിഞ്ഞു കൂടുന്ന ഒരു വിഭാഗത്തിന് വാരിക്കോരിക്കൊടുത്തു. അതോടൊപ്പം അഭയാര്‍ത്ഥികളെന്ന പേരില്‍ മുസ്ലീം രാജ്യങ്ങളില്‍ നിന്നും വന്ന ലക്ഷക്കണക്കിന് അഭയാര്‍ത്ഥികള്‍ക്കുവേണ്ടിയും, പ്രീതിസമ്പാദിക്കുന്നതിനുവേണ്ടി ക്യൂബ, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളെ രക്ഷിക്കുന്നതിനുവേണ്ടിയും ചിലവാക്കി. പണിയെക്കുന്നവരുടെ ടാക്‌സ് ഡോളറാണ് ഈ കാര്യങ്ങള്‍ക്ക് വിനിയോഗിക്കുന്നതെന്നോര്‍ക്കണം. എല്ലാറ്റിനും പുറമെ ആനന്ദ് ജോണ്‍, സജിന്‍ സുരേഷ്, തുടങ്ങി ആയിരക്കണക്കിന് ഇന്‍ഡ്യാക്കാരെ ജയിലില്‍ സംരക്ഷക്കുന്ന കാര്യത്തിനു വേണ്ടിയും ചിലവഴിക്കുന്നു. ഈ വക കാര്യങ്ങള്‍ ചോദിക്കാന്‍ ആരുമില്ലെന്ന് ഔദ്യോഗികസ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ക്കു നന്നായറിയാം.

അടുത്തതായി മറ്റൊരു പ്രധാന കാര്യം കൂടി ഇവിടെ സൂചിപ്പിക്കാന്‍ ആഗ്രഹിക്കുന്നു. അമേരിക്കന്‍ പ്രസിഡന്റുമാര്‍ എക്കാലത്തും ലീഡര്‍ഷിപ്പിന്റെ കാര്യത്തില്‍ ലോകരാജ്യങ്ങളുടെ മുമ്പില്‍ നിന്നിരുന്നു. പക്ഷേ ഒബാമ ഇക്കാര്യത്തില്‍ പിന്നോക്കം നിന്നതുമൂലം അമേരിക്കകാര്‍ക്ക് രാജ്യത്തിനുപുറത്ത് യാതൊരു സുരക്ഷയും ഇല്ലെന്നുള്ള അവസ്ഥയും ഉണ്ടായിരിക്കുകയാണ്.
ഈ നിര്‍ണ്ണായക ഘടകത്തിലാണ് മുതലാളിത്തത്തിന്റെ വക്താവായി ഡൊണാള്‍ഡ് ജോണ്‍ ട്രമ്പ് എന്ന ബിസ്സിനസ്സുകാരന്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായി രംഗത്തേയ്ക്കു കടന്നുവരുന്നത്. ചരിത്രത്തിലാദ്യമായി താന്‍ പ്രതിനിധാനം ചെയ്യുന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പിന്‍ന്തുണപോലുമില്ലാതെ സ്വന്തം പണം ഉപയോഗിച്ച് മത്സരരംഗത്തേയ്ക്കു വന്ന അദ്ദേഹം പാര്‍ട്ടിയിലെ മറ്റ് എതിരാളികളെയെല്ലാം പിന്‍തള്ളി ഇപ്പോള്‍ മുന്‍നിരയില്‍ എത്തിയിരിക്കുകയാണ്. കാര്യമുള്ളതു വിളിച്ചു പറായന്‍ തന്റേടമുള്ള അദ്ദേഹത്തെപ്പോലുള്ള ഒരു പ്രസിഡന്റാണ് ഇന്ന് അമേരിക്കയ്ക്ക് ആവശ്യം എന്ന് വളരെ വൈകിയാണെങ്കിലും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാര്‍ മനസ്സിലാക്കിക്കഴിഞ്ഞു.

മുസ്ലീം അഭയാര്‍ത്ഥികളുടെ പ്രവാഹം യൂറോപ്പിലേയ്ക്കു വ്യാപിച്ചപ്പോള്‍ അവര്‍ക്ക് അഭയം നല്‍കാന്‍ ഒബാമയും സമ്മതിക്കുകയുണ്ടായി. ആ അവസരത്തില്‍ ട്രമ്പ് ഇതിനെതിരെ ശബ്ദിച്ച മാത്രയില്‍ അദ്ദേഹത്തെ ഇല്ലായ്മ ചെയ്യാന്‍ മീഡിയക്കാരും, രാഷ്ട്രീയ എതിരാളികളുമെല്ലാം പരമാവധി ശ്രമിച്ചു എങ്കിലും ട്രമ്പ് കഷ്ടിച്ചു രക്ഷപ്പെട്ടു. ഇതിനിടെയാണ് മെക്‌സിക്കോയില്‍ നിന്നുള്ള പ്രവാഹം തടയാന്‍ ഭിത്തികെട്ടുമെന്ന വാദവുമായി വന്നത്. അവിടെയും എതിരാളികളും മീഡിയയും അദ്ദേഹത്തെ തകര്‍ക്കാന്‍ ശ്രമിച്ചു പക്ഷേ ഫലിച്ചില്ല.

ട്രമ്പ് ഹിറ്റ്‌ലറുടെ ഒരു തനിപ്പകര്‍പ്പാണെന്നുവരെ മീഡിയക്കാരും, എതിരാളികളും ചിത്രീകരിച്ചു എങ്കിലും അയാള്‍ ഒരു രാജ്യസ്‌നേഹിയായ യഥാര്‍ത്ഥ അമേരിക്കക്കാരനാണെന്ന് തന്റെ കുടുംബത്തിന്റെ കെട്ടുറപ്പ് ജനങ്ങള്‍ക്കു മനസ്സിലാക്കിക്കൊടുക്കാന്‍ അദ്ദേഹത്തിനുകഴിഞ്ഞു. അമേരിക്കയുടെ നഷ്ടപ്പെട്ടുപോയ പേര് വീണ്ടെടുക്കാനും, കാലഹരണപ്പെട്ട പാലങ്ങളും, റോഡുകളും, സബ് വേകളുമെല്ലാം പുനര്‍നിര്‍മ്മിക്കുകയും അമേരിക്കയുടെ പ്രതിരൂപം തിരികെ കൊണ്ടുവരുകയുമാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു മനസ്സിലാക്കിയതോടെ പാര്‍ട്ടിയുടെ പിന്തുണ വര്‍ദ്ധിച്ചു തുടങ്ങി. സ്വന്തമായ ഒരു സാമ്രാജ്യം കെട്ടിപ്പടുക്കാന്‍ കഴിഞ്ഞ അദ്ദേഹത്തെ ജനം അംഗീകരിച്ചുകഴിഞ്ഞു എന്നു തന്നെ പറയാം.

ഇതിനിടെ ഡമോക്രാറ്റിക് പാര്‍ട്ടിയില്‍പ്പെട്ട ബേര്‍ണി സാന്‍ഡേഴ്‌സ് സോഷ്യലിസം നടപ്പാക്കും എന്ന മുദ്രാവാക്യവുമായി രംഗത്തു വന്നിരിക്കുകയാണ്. കോളേജ് വിദ്യാര്‍ത്ഥികളെയും സാധാരണക്കാരെയും ഒരു പരിധിവരെ സ്വാധീനിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട് എന്നു തന്നെ പറയാം.

രണ്ടു തവണ അമേരിക്കന്‍ പ്രസിഡന്റായിരുന്ന ബില്‍ ക്ലിന്റന്റെ ഭാര്യ ഹിലാരി വീണ്ടും വൈറ്റ് ഹൗസ് പിടിച്ചെടുക്കാനുള്ള തന്ത്രപ്പാടിലാണ്. അതെത്രത്തോളം വിജയകരമാകുമെന്നു കണ്ടറിയണം.
ഏതായാലും മത്സരരംഗത്തു മുന്നിട്ടു നില്‍ക്കുന്ന ഡൊണാള്‍ഡ് ട്രമ്പും, ഹിലാരി ക്ലിന്റനും, ബേര്‍ണി സാന്‍ഡേഴ്‌സും ന്യൂയോര്‍ക്കുകാരാണെന്ന ഒറ്റ ക്കാരണം കൊണ്ടുതന്നെ ഏപ്രില്‍ 19നു നടക്കാനിരിക്കുന്ന പ്രസിഡന്‍ഷ്യല്‍ പ്രൈമറി ഇലക്ഷന്‍ എന്തുകൊണ്ടും ശ്രദ്ധേയമാണ്.
അന്യനാട്ടില്‍ നിന്നും പണം സമ്പാദനത്തിനായി അമേരിക്കയിലെത്തിയിരിക്കുന്ന അമേരിക്കന്‍ മലയാളികള്‍ അമേരിക്കന്‍ രാഷ്ട്രീയത്തിലും കാര്യമായ പങ്കുവഹിക്കേണ്ടതുണ്ട് എന്നാണ് എന്റെ അഭിപ്രായം. അമേരിക്കന്‍ സിറ്റിസണ്‍ഷിപ്പ് എടുത്തിട്ടുള്ളവര്‍ വോട്ടര്‍പട്ടികയില്‍ പേരു രജിസ്റ്റര്‍ ചെയ്ത് തങ്ങളുടെ വോട്ട് വേണ്ടവിധത്തില്‍ വിനിയോഗിക്കേണ്ടിയിരിക്കുന്നു. അതുവഴി ഒരു ക്ഷേമരാഷ്ട്രം കെട്ടിപ്പടുക്കാന്‍ നമ്മുടെ വരും തലമുറയെയും പഠിപ്പിക്കണം. അല്ലാതെ കുറെ പണം സമ്പാദിച്ച് ഒതുങ്ങി കഴിയുക മാത്രം ആയിരിക്കരുത് നമ്മുടെ ലക്ഷ്യം. വെള്ളക്കാരായ, പ്രായമായ അമേരിക്കക്കാര്‍ തീരെ വയ്യെങ്കില്‍ പോലും തങ്ങളുടെ വോട്ട് പാഴാക്കാറില്ല. നാമും ഇതുകണ്ടു പഠിക്കേണ്ടിയിരിക്കുന്നു.
പ്രസിഡന്‍ഷ്യല്‍ പ്രൈമറി ഇലക്ഷന്‍-ഒരു അവലോകനം- തോമസ് കൂവള്ളൂര്‍
Join WhatsApp News
Anthappan 2016-04-18 17:53:39

Your knowledge about Obama care is zero

And your article reveals it very clearly.

·         Grandfathered Health plan

·         Health insurance market places (AKA exchanges)

·         Cost assistance for individuals and small business

·         Medicate eligibility is expanded

·         No annual or lifetime limits

·         Guaranteed issue. Insurance cannot be denied

·         Cannot be charged based on health status or gender

·         Insurance company cannot drop when you are sick

·         Cannot deny coverage for preexisting conditions

·         The 80/20 provision keep the insurance cost down

·         You can quickly appeal for insurance company decisions

·         You have the right to get an easy understandable summary

·         Young adults can be on parent’s insurance until they reach 26

·         Many new free preventive treatment and screening for women

·         Cut wasteful spending

·         Better care and protections for seniors

·         New preventative services at no out of pocket cost.

·         Essential health benefits like emergency care, hospitalization, prescription drugs,     and maternity and newborn care must be included on all non-grandfathered            plans at no out-of-pocket limit.

·         New rules and regulations ensure that all major medical plans provide a minimum actuarial value and have a maximum out-of-pocket cost no more than $6,600 for an individual and $13,200 for a family for 2015

·         Plus, many more benefits, rights and protections.

 

I didn’t read your article further because I know what is in stock. 

I don’t care how much money Hillary has so long as she lets us also make

I don’t want wall street to go away

Because I have my 401 K investment in it.

If I can double my money I don’t care the brokers doubling their money.

There is enough time to change your mind and vote for Hillary

Under her rule rich middle class and everyone will find a place in America  

Tom abraham 2016-04-19 02:54:44

Good thoughts, mr Koovaloor. Let Trump and Hillary take NY. Then only, can we see where America is heading for. Trump has the odes to thump Hillary. Mainly on the basis of his love for America First. For Hillary , it is her family first ! 


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക