Image

ക്യൂന്‍സ് മിഷനില്‍ ക്‌നാനായ ദേവാലയം യാഥാര്‍ത്ഥ്യമായി

Published on 28 January, 2012
ക്യൂന്‍സ് മിഷനില്‍ ക്‌നാനായ ദേവാലയം യാഥാര്‍ത്ഥ്യമായി
ന്യൂയോര്‍ക്ക് : ക്യൂന്‍സ് ക്‌നാനായ കാത്തോലിക്കാ മിഷന്റെ നേതൃത്വത്തില്‍ ക്‌നാനായ കാത്തോലിക്കാ ദേവാലയം യാഥാര്‍ത്ഥ്യമായി. ലോങ്ങ് ഐലന്റിലെ വില്ലേജ് ഓഫ് ഹെമ്സ്റ്റുഡില്‍ ഗാര്‍ഡന്‍ സിറ്റിയോട് ചേര്‍ന്ന് 9500 സ്‌ക്വയര്‍ ഫീറ്റിലുള്ള കെട്ടിടത്തിലാണ് ദേവാലയം ഉയരുന്നത്.

ക്യൂന്‍സ് മിഷനിലെ ക്‌നാനായ കാത്തോലിക്കരുടെ വര്‍ഷങ്ങളായുള്ള പ്രാര്‍ത്ഥയുടെയും കാത്തിരിപ്പിന്റെയും പരിസമാപ്തിയാണ് വിശുദ്ധ എസ്താപ്പാനോസിന്റെ നാമത്തിലുള്ള ഈ ദേവാലയം. ദേവാലയ നിര്‍മ്മാണത്തിനു വേണ്ടി മിഷനില്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി പ്രാര്‍ത്ഥനയും വിവിധ പ്രാര്‍ത്ഥന ഗ്രൂപ്പുകള്‍ ഈ കാര്യസാദ്ധ്യത്തിലേക്ക് സമര്‍പ്പിച്ചുകൊണ്ട് പ്രാര്‍ത്ഥിക്കുകയും ചെയ്തു വന്നിരുന്നു.1-27.2012 3 മണിക്കാണ് ഈ കെട്ടിടം വാങ്ങിക്കുന്നതിനുള്ള ഉടമ്പടിയില്‍ മിഷന്‍ ഡയറക്ടര്‍ ഫാ. ജോസ് തയ്ക്കല്‍ ഒപ്പുവച്ചത്.

ചടങ്ങില്‍ ഫാ. ജയിംസ് പോങ്ങാനാ സന്നിഹിതനായിരുന്നു. മിഷന്‍ സെക്രട്ടറി ജോസ് കോരക്കുടി, ഫണ്ട് റെയ്‌സിംഗ് ചെയര്‍മാന്‍ ഷിനോ മറ്റം എന്നിവരുടെ നേതൃത്വത്തില്‍ മിഷനിലെ കമ്മറ്റിയംഗങ്ങളും ഫണ്ട് റെയ്‌സിംഗ് കമ്മറ്റി അംഗങ്ങളും വര്‍ഷങ്ങളായുള്ള പരിശ്രമത്തിന്റെ പൂര്‍ത്തീകരണമാണ് ഇന്നത്തെ കോണ്‍ട്രാക്റ്റ്. കാത്തോലിക്കാ ദേവാലയമായി നവീകരിക്കുക എന്ന അടുത്ത ലക്ഷ്യത്തിനായി ഏവരുടെയും പ്രാര്‍ത്ഥനാ സഹായങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.

സാബു തടിപ്പുഴ (പി.ആര്‍.ഓ)

ക്യൂന്‍സ് മിഷനില്‍ ക്‌നാനായ ദേവാലയം യാഥാര്‍ത്ഥ്യമായി
ഇരിക്കുന്നവര്‍ ഇടുത്തുനിന്ന് ഫാ.ജെയിംസ് പോങ്ങാനാ, ഫാ. ജോസ് തറയ്ക്കല്‍, അറ്റോര്‍ണി നാറ്റ് സെറിനിഗ്ലിയ. നില്‍ക്കുന്നവര്‍ ഇടത്തുനിന്ന് കുരിയാക്കോസ് മേക്കാതില്‍, ഷിനോ മറ്റം, ജോസ് കോരക്കുടി, സാബു തടിപ്പുഴ, ഏബ്രഹാം പുല്ലാനപള്ളി, ജെയിംസ് തോട്ടം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക