അഡ്ലെയ്ഡ്: ഒരു വൈറ്റ്വാഷിന്റെ നാണക്കേട്
ഒഴിവാക്കാന്‍ ഇന്ത്യയ്ക്ക് വേണ്ടത് 500 റണ്‍സ്. ഓസ്ട്രേലിയക്കെതിരായ നാലാം
ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് മുന്നില്‍ ഇനിയും ഒന്നര പകല്‍
ബാക്കിയുണ്ട്. എന്നാല്‍, 102 റണ്‍സെടുക്കുന്നതിനിടെ തന്നെ സന്ദര്‍ശകര്‍ക്ക്
നാല് വിലപ്പെട്ട വിക്കറ്റുകള്‍ നഷ്ടമായിക്കഴിഞ്ഞു. ഗൗതം ഗംഭീര്‍ (3),
വീരേന്ദര്‍ സെവാഗ് (62), രാഹുല്‍ ദ്രാവിഡ് (25), സച്ചിന് തെണ്ടുല്‍ക്കര്‍
(13) എന്നിവരുടെ വിക്കറ്റുകളാണ് വീണത്. ഹാരിസും ലിയോണും രണ്ട് വിക്കറ്റ്
വീതമെടുത്തു.
ആദ്യ ഇന്നിങ്സില്‍ ഏഴു വിക്കറ്റില്‍ 604 റണ്‍സും രണ്ടാമിന്നിങ്സില്‍
അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സുമെടുത്ത് ഇന്നിങ്സ് ഡിക്ലയര്‍
ചെയ്യുകയായിരുന്നു ഓസീസ്. മറുപടിയായി ഒന്നാമിന്നിങ്സില്‍ വീരാട് കോലിയുടെ
സെഞ്ച്വറി (116) ഉണ്ടായിട്ടും 272 റണ്‍സാണ് ഇന്ത്യയ്ക്ക് നേടാനായത്. സാഹ 35
ഉം ഇഷാന്ത് ശര്‍മ 16 ഉം റണ്‍സെടുത്തു. അഞ്ചു വിക്കറ്റ് പിഴുത സിഡിലാണ്
ഇന്ത്യയുടെ അന്തകനായത്.