Image

ചെലവുചുരുക്കലിന്റെ ഭാഗമായി ഒരു ലക്ഷം സൈനികരെ കുറയ്ക്കുമെന്ന് യു.എസ്‌

Published on 27 January, 2012
ചെലവുചുരുക്കലിന്റെ ഭാഗമായി ഒരു ലക്ഷം സൈനികരെ കുറയ്ക്കുമെന്ന് യു.എസ്‌
വാഷിങ്ടണ്‍: ചെലവുചുരുക്കലിന്റെ ഭാഗമായി സൈന്യത്തില്‍ നിന്നും 1,00,000 പേരെ ഒഴിവാക്കുമെന്ന് യു.എസ് ഡിഫന്‍സ് സെക്രട്ടറി ലിയോണ്‍ പെനേറ്റ അറിയിച്ചു. ഭൂമിയിലെ ശത്രുക്കളെ തുരത്താന്‍ പ്രത്യേകസേനകളെ തയ്യാറാക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തി.

അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ പെന്റഗണിന്റെ ബജറ്റില്‍ 48,700 കോടി ഡോളര്‍ കുറവുവരുത്തുമെന്നതാണ് സൈനിക ബലം കുറയ്ക്കാന്‍ കാരണം. അഞ്ചുവര്‍ഷത്തിനുള്ളില്‍ സൈനികബലം 5,70,000 ല്‍ നിന്നും 4,90,000 ആയി കുറയ്ക്കും.

റഡാറുകളെ കബളിപ്പിച്ച് ആക്രമണം നടത്തുന്ന എഫ് - 35 യുദ്ധവിമാനങ്ങള്‍ യു.എസ് സൈന്യം തുടര്‍ന്നും ഉപയോഗിക്കുമെങ്കിലും പുതുതായി ഇവ വാങ്ങുന്നത് കുറയ്ക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക